സീരിയലുകളുടെ ലക്ഷ്യം പണം, സ്ത്രീകള്‍ ദുഷ്ടകഥാപാത്രങ്ങള്‍, അവിഹിതവും, തുറന്നടിച്ച് സംവിധായകന്
സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ വലിയ വിവാദം കേരളത്തില്‍ ഉണ്ടായിരുന്നു. നിരവധി പേര് സീരിയലിന് നിലവാരമില്ലെന്ന് പറഞ്ഞ ജൂറിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സീരിയല്‍ സംവിധായകന് തന്നെ ഇപ്പോഴത്തെ സീരിയലുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
അവാര്‍ഡ് കൊടുക്കാത്തതിനോട് യോജിക്കുന്നില്ല. എന്നാല്‍ അമ്മായിയമ്മ പോരില്‍ ഗവേഷണം നടത്തുന്ന തലത്തിലേക്ക് സീരിയലുകള്‍ അതപതിച്ചെന്ന് സംവിധായകനായ ആദം അയൂബ് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ആദ്യ കാല സീരിയല്‍ പ്രവര്‍ത്തകനാണ് അദ്ദേഹം. സീരിയലുകളുടെ ഉള്ളടക്കത്തിനെതിരെ അതിരൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

കുറേപേര്‍ക്ക് അന്നത്തിന് വകയുണ്ടാക്കുന്നുണ്ട് സീരിയല്‍ എന്നത് സത്യമാണ്. എന്നാല്‍ ആശയപരമായി അവയ്ക്ക് പറയാനുള്ളതെല്ലാം കണ്ണീര്‍ക്കഥയാണ്. ഗുണപരമായതൊന്നും സ്ത്രീകള്‍ അടക്കമുള്ള പ്രേക്ഷകര്‍ അവര്‍ക്ക് നല്കാന് സാധിക്കാതെ പോയെന്ന് ആദം അയൂബ് പറയുന്നു. രജനീകാന്തിന്റെ സഹപാഠി കൂടിയാണ് അദ്ദേഹം. ദൂര്‍ദര്‍ശനിലെ ആദ്യ കാല സീരിയലുകളുടെ സംവിധായകന് കൂടിയാണ് ആദം അയൂബ്. സമൂഹത്തിലെ കുറ്റങ്ങള്‍ക്കും അസന്മാര്ഗിക പ്രവര്‍ത്തികള്‍ക്കും ഒരുപരിധി വരെയെങ്കിലും സീരിയലുകള്‍ പ്രചോദനമാകുന്നുണ്ടെന്നും ആദം തുറന്നടിച്ചു. ഇപ്പോഴത്തെ സീരിയല്‍ വെറും വ്യവസായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡിന് സീരിയലുകളെ പരിഗണിക്കാതിരുന്നത് ശരിയായ രീതിയില്ല. സീരിയലില്‍ തന്നെ പല ഘടകങ്ങള്‍ അവാര്‍ഡിന് പരിഗണിക്കേണ്ടതായിട്ടുണ്ട്. സംഗീത സംവിധാനവും, കലാസംവിധാനവും, ക്യാമറാമാനും, ശബ്ദലേഖകനും എഡിറ്ററും അടക്കം അവാര്‍ഡ് കൊടുക്കേണ്ട സാങ്കേതിക വിദഗ്ധരുണ്ട്. വര്‍ഷങ്ങളായി ഇവര്‍ സീരിയലിലുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവഗണിക്കരുത്. അതേസമയം തന്നെ ജൂറിയുടെ വിലയിരുത്തലിനെ ഗൗരവത്തോടെ തന്നെ കാണണം. സാങ്കേതിക മേന്മയും കലാപരമായ മേന്മയും ഉണ്ട് എന്നത് സത്യമാണ്. എന്നാല്‍ പ്രമേയപരമായി സീരിയലുകള്‍ വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഇന്ന് സീരിയലുകള്‍ പണം മാത്രം ലക്ഷ്യമിട്ടാണ് ടെലികാസ്റ്റ് ചെയ്യുന്നതെന്നും ആദം പറഞ്ഞു.

സീരിയലുകള്‍ നിര്‍മിക്കുന്നവരുടെയും അത് സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെയും വരുമാന സ്രോതസ്സുകളില്‍ പ്രധാനം സീരിയലുകളാണ്. ഇപ്പോഴത്തെ രീതിയില്‍ തുടരേണ്ടത് അവരുടെ ആവശ്യമാണ്. കാരണം വരുമാനം എന്നാല്‍ മാത്രമേ ലഭിക്കൂ. ബഹുഭൂരിപക്ഷം സീരിയലുകളും നല്ല കാര്യങ്ങളല്ല പ്രചരിപ്പിക്കുന്നത്. അവരിലൂടെ സമൂഹത്തിലേക്ക് എത്തുന്നത് നെഗറ്റീവ് സന്ദേശങ്ങളാണ്. ഇത് ഒന്നോ രണ്ടോ സീരിയലിന്റെ കാര്യമല്ല. ബഹുഭൂരിപക്ഷം സീരിയലുകളുടെ കഥയ്ക്കും സാമ്യമുണ്ട്. ഇതിലെല്ലാം സ്ത്രീകളാണ് ദുഷ്ട കഥാപാത്രങ്ങള്‍. പോരാത്തതിന് എല്ലാ സീരിയലിലും അവിഹിതങ്ങളും കുറ്റകൃത്യങ്ങളുമുണ്ട്.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

ഈ സീരിയലുകള്‍ ഏറെയും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് സ്ത്രീകളാണ്. ഞങ്ങളുടെ കാലത്ത് ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ പിറകെ പോയിരുന്നത്. ഇപ്പോള്‍ ആ സ്ഥിതി നേരെ തിരിച്ചാണെന്ന് ആദം പറയുന്നു. സ്ത്രീകള്‍ പുരുഷന്മാരെ ചേസ് ചെയ്യുന്നു. ആ കഥാപാത്രത്തിന് ആഗ്രഹിച്ചയാളെ സ്വന്തമാക്കാനായില്ലെങ്കില്‍ കുതന്ത്രങ്ങള്‍ മെനയുന്നു. കൊലപാതകങ്ങള്‍ വരെ അതിന്റെ പേരില്‍ നടത്തുന്നു. ഇതിലൂടെ പിന്തിരിപ്പന് സന്ദേശമാണ് അവര്‍ സമൂഹത്തിന് നല്‍കുന്നത്. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലുന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ നമ്മള് നിത്യേന വായിക്കുന്നുണ്ട്. ഇതിനൊക്കെ വളമാകുന്നത് സീരിയലുകള്‍ തന്നെയാണെന്നും, അവ വീടുകളില്‍ സംപ്രേഷണം ചെയ്യുന്നത് കൊണ്ടാണ് അതെന്നും ആദം അയൂബ് പറഞ്ഞു.

ദൂര്ദര്ശന് വേണ്ടി ഞാനൊരുക്കിയ എല്ലാ സീരിയലുകളിലും എന്തെങ്കിലും നല്ല സന്ദേശമുണ്ടെന്ന് എനിക്ക് ഉറപ്പ് പറയാം. അന്നൊക്കെ ക്രിയേറ്റിവിറ്റിക്ക് നല്ല പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് അതൊന്നും സീരിയലില്‍ ഇല്ല. ഇന്ന് തിരക്കഥാകൃത്തും സംവിധായകനും ഒപ്പം ചാനലുകാരും റേറ്റിംഗിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ആ റേറ്റിംഗ് നോക്കിയാണ് ഇന്ന് സീരിയലുകള്‍ ഉണ്ടാക്കുന്നത്. അതോടെ വെറും വ്യവസായം മാത്രമായി സീരിയലുകള്‍ മാറിപോയി. പണം മാത്രം ലക്ഷ്യമിടുന്നത് കൊണ്ടാണ് ഇത് സംഭവിച്ചത്. മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ സീരിയലിനെ മാത്രം ആശ്രയിച്ച് പോകുന്ന ചാനലുകളുടെ മുന്നോട്ട് പോക്ക് തന്നെ അവതാളത്തിലാകും.

മലയാള സീരിലിലെ ട്രെന്‍ഡ് എന്താണെന്ന് അറിയാനൊക്കെ വേണ്ടി ചില സീരിയലുകളൊക്കെ കാണാറുണ്ട്. പലതും അനാവശ്യമാണ്. കഥയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കാത്ത രംഗങ്ങളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇതില്‍ നിന്ന് എന്താണ് കിട്ടുകയെന്ന് അറിയില്ല. എപ്പിസോഡ് നീട്ടാന്‍ വേണ്ടി ആവശ്യമില്ലാതെ കുറെ ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങളെയും കാണാം. തുടക്കത്തില്‍ പുതുമ ചിലതിനൊക്കെയുണ്ടാവും. എന്നാല്‍ പിന്നീട് ട്രാക്ക് പഴയത് പോലെ തന്നെയാവും. അടുത്ത ഭാഗം കാണാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ ഓരോ എപ്പിസോഡിന്റെയും അവസാനമുണ്ടാവും. ഇതാണ് സീരിയലുകളുടെ വിജയഘടകമായി മാറുന്നതെന്നും ആദം പറഞ്ഞു.

ഒടിടിയിലും യുട്യൂബിലുമൊക്കെ പല പുതുമകളും വരുന്നുണ്ട്. ഇതൊക്കെ കാണുന്നത് ചെറുപ്പക്കാരാണ്. പക്ഷേ സീരിയലുകള്‍ കാണുന്നത് സ്ത്രീകളാണ്. അവരെ രസിപ്പിക്കാനാണ് ഇത്തരം സീരിയലുകള്‍ വരുന്നത്. പക്വതയുള്ള പ്രേക്ഷകരാണ് വെബ് സീരിസുകള്‍ കാണുന്നത്. അവിടെ സ്ത്രീകളും വീട്ടമ്മമാരുമില്ല. സീരിസുകളെ മാതൃകയാക്കി സീരിയലുകള്‍ നന്നാക്കാനാണ് സംവിധായകര്‍ ശ്രമിക്കേണ്ടതെന്നും ആദം പറയുന്നു. സമൂഹത്തെ എത്രത്തോളം സ്വാധീനിക്കാമോ അത്രത്തോളം സ്വാധീക്കുന്നതാണ് സീരിയലുകള്‍. ഇവ സ്ത്രീകളില്‍ ചെലുത്തുന്ന സ്വാധീനം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. പല കുറ്റകൃത്യങ്ങളും സീരിയലില്‍ പ്രമേയമാക്കുന്നുണ്ട്.

മാനസിക പിരിമുറുക്കമാണ് ശരിക്കും സീരിയലിലൂടെ പ്രേക്ഷകന് ലഭിക്കുന്നത്. ആസ്വാദനത്തിന് വേണ്ടി വരുന്ന പ്രേക്ഷകന് നല്കുന്ന കണ്ടന്റ് വളരെ മോശമാണ്. അമ്മായിഅമ്മ-മരുമകള്‍ പോര് പോലുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുന്നതിന് പ്രധാന കാരണം. സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണമെന്നൊക്കെ പറയുന്നുണ്ട്. അത് പക്ഷേ അവയെ കൊല്ലുന്നതിന് സമമായിരിക്കും. സെന്‍സര്‍ഷിപ്പിന് പരിമിതകളുണ്ട്. പ്രമേയത്തില്‍ പക്ഷേ നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. ഷൂട്ടിംഗ് കഴിഞ്ഞുള്ള സെന്സറിംഗിനേക്കാള് പ്രമേയത്തിലെ നിയന്ത്രണങ്ങളാണ് ആവശ്യം. നെഗറ്റീവ് രംഗങ്ങളുടെയും ദുഷ്ട കഥാപാത്രങ്ങളുടെയും മഹത്വവല്‍ക്കരണം വേണ്ട എന്നാണ് പറയുന്നത്.

സീരിയലുകള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നത് സത്യമാണ്. അതിനോട് യോജിക്കുന്നു. ശരിക്കും പറഞ്ഞാല്‍ സീരിയലുകളുടെ ഉള്ളടക്കം ദ്രോഹമാണ് നല്‍കുന്നത്. വളരെ അപകടം പിടിച്ച പോക്കാണിത്. ഇത് നിയന്ത്രിച്ചിട്ടില്ലെങ്കില്‍ ലൈംഗിക അരാജകത്വത്തിന് വരെ വഴിയൊരുക്കും. പ്രമേയത്തിലെ നെഗറ്റീവ് ആശയങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇതിനായി ചാനലുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കണം. ഇതുപോലെ തന്നെയാണ് സിനിമയുടെ പശ്ചാത്ത സംഗീതവും. സ്റ്റോക്ക് മ്യൂസിക്കാണ് പരമാവധി പത്ത് എപ്പിസോഡിനായി ഉപയോഗിക്കുക. ബഹളമുണ്ടാക്കുകയാണ് ഈ പശ്ചാത്തല സംഗീതം കൊണ്ട് സീരിയലുകളില്‍ ഉദ്ദേശിക്കുന്നതെന്നും ആദം അയൂബ് പറഞ്ഞു.
Recommended Video
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications