കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി, എറണാകുളത്ത് കവിത തിയേറ്ററിന് നേരെ തിരിഞ്ഞ് കാണികള്‍, സംഘര്‍ഷം

Google Oneindia Malayalam News

മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രം വലിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ടിരിക്കുകയാണ്. തിയേറ്ററുകള്‍ അടഞ്ഞ് പ്രതിസന്ധികളുടെ നടുവില്‍ നിന്നിരുന്ന മലയാള സിനിമ വന്‍ ഹിറ്റായി. മലയാളത്തിലും തെലുങ്കിലും വരെ റെക്കോര്‍ഡുകള്‍ പിറന്നു. തിയേറ്റര്‍ ഉടമകളെല്ലാം ദുല്‍ഖറിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരുന്നു.

കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍കുറുപ്പ് കണ്ട ഉടനെ എന്നെ വാപ്പച്ചി വിളിച്ചു, ഒരേയൊരു കാര്യം പറഞ്ഞു, അതാണ് സംഭവിച്ചതെന്ന് ദുല്‍ഖര്‍

ആദ്യ ദിനം തന്നെ ആറുകോടിയിലേറെ രൂപ നേടി കുറുപ്പ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രദര്‍ശനം ഒരിടത്ത് മുടങ്ങിയിരിക്കുകയാണ്. വലിയ പ്രശ്‌നങ്ങളാണ് ഇതേ തുടര്‍ന്നുണ്ടായിരിക്കുന്നത്. പോലീസും സംഭവ സ്ഥലത്തെത്തി.

1

എറണാകുളത്തെ എംജി റോഡിലുള്ള കവിത തിയേറ്ററിലാണ് കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങിയത്. ഇതിന് പിന്നാലെ വാക്കുതര്‍ക്കവും സംഘര്‍ഷവും അരങ്ങേറുകയായിരുന്നു. ഇവിടെ പോലീസ് ഇടപെട്ടാണ് ആളുകളെ ശാന്തരാക്കിയത്. പ്രൊജക്ടര്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഷോ മുടങ്ങിയതെന്ന് തിയേറ്റര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നൂണ്‍ഷോ പ്രദര്‍ശനം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഷോ മുടങ്ങുകയായിരുന്നു. ഇതോടെയാണ് കാണികള്‍ ഇളക്കിയത്. തിയേറ്ററുകാരുടെ സമീപനവും പ്രശ്‌നം വഷളാക്കുന്നതിന് കാരണമായി. എല്ലാ ടിക്കറ്റിന്റെ പണം തിരിച്ചുനല്‍കുമെന്ന് തിയേറ്റര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

2

ഷോ മുടങ്ങിയതിന് പിന്നാലെ തകരാര്‍ പരിഹരിച്ച് വീണ്ടും പ്രദര്‍ശനത്തിന് തിയേറ്റര്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടന്നില്ല. ഇതോടെയാണ് കാണികള്‍ നിരാശരായത്. ഇവിടെയുള്ള ജീവനക്കാരുമായി വാക്കുതര്‍ക്കവുമുണ്ടായി. ഇതിനിടെ പോലീസ് എത്തുകയും പ്രേക്ഷകരെ പിന്തിരിപ്പിക്കുകയുമായിരുന്നു. ഓണ്‍ലൈനില്‍ ടിക്കറ്റെടുത്തതിനാല്‍ നേരിട്ട് പണം തിരിച്ച് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ വന്നറിയിച്ചതാണ് കാണികളെ പ്രകോപിപ്പിച്ചത്. നൂണ്‍ മുടങ്ങിയിട്ടും ആപ്പില്‍ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെക്കാതിരുന്നതും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇതോടെ ജീവനക്കാരോടും തിയേറ്റര്‍ അധികൃതരോടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.

3

അതേസമയം ഷോ നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ടിക്കറ്റ് നല്‍കുകയും, മറ്റേതെങ്കിലും ടിക്കറ്റ് എടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തതിനാലാണ് കാണികളുടെ ദേഷ്യ വര്‍ധിച്ചത്. പണം മടക്കി നല്‍കിയാലും പ്രശ്‌നം വേറെയുണ്ട്. സര്‍വീസ് ചാര്‍ജ് കിഴിച്ചുള്ള തുക മാത്രമേ ലഭിക്കൂ. ഇതെല്ലാം പ്രേക്ഷകരെ ചൊടിപ്പിച്ചിരുന്നു. പ്രശ്‌നം വഷളാവുമെന്ന് വന്നതോടെ തിയേറ്റര്‍ അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ഇതോടെയാണ് മുടങ്ങിയ പ്രദര്‍ശനത്തിന്റെ പണം തിരികെ നല്‍കുമെന്ന് തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കേരളത്തിലെ പലയിടത്തും കുറുപ്പിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

4

കേരളത്തില്‍ നിന്ന് കുറുപ്പ് ആദ്യ ദിനം 505 സ്‌ക്രീനുകളില്‍ നിന്നായി ആറ് കോടി മുപ്പത് ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടിയെന്നും മൂന്നര കോടി രൂപയോളം നിര്‍മാതാവിന്റെ ഷെയറും ലഭിച്ചെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാറും പഞ്ഞു. കേരളത്തില്‍ മാത്രം ആദ്യ ദിനം 2600ല്‍ അധികം ഷോകളാണ് നടന്നത്. ഏഴും എട്ടും ഷോകള്‍ വരെ ചില തിയേറ്ററുകളില്‍ നടന്നു. രാത്രി ഒരു മണിക്ക് വരെ ഷോ വെച്ചു. ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍ താരമായി എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഇതുവരെ ആര്‍ക്കും ഇങ്ങനൊരു ഓപ്പണിംഗ് ലഭിച്ചിട്ടില്ല. സിനിമ തിയേറ്ററില്‍ ആസ്വദിക്കാനുള്ളതാണ്. ഒടിടിയിലേക്ക് സിനിമ എന്ന് പറഞ്ഞ് നടന്നവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം.

5

കുറുപ്പിന് ചില അനുകൂല ഘടകങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. രജനീകാന്താന്റെ അണ്ണാത്തെ കേരളത്തില്‍ വന്‍ പരാജയമായി. കുറുപ്പിന് എതിരായി ഇതരഭാഷാ ചിത്രങ്ങളോ മലയാളത്തിലെ തന്നെ മറ്റ് റിലീസുകേേളാ ഇല്ലായിരുന്നു. കുറുപ്പിന് വേണ്ടി കേരളത്തിലെ 710 സ്‌ക്രീനും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി. അതില്‍ നിന്നാണ് 505 സ്‌ക്രീന്‍ മാറ്റിവെച്ചത്. അതുപോലെ അടുത്തൊന്നും ഒരു ചിത്രത്തിനും റിലീസ് ലഭിക്കുമെന്ന് തോന്നുന്നില്ല. മരക്കാര്‍ കളിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ കാവല്‍ എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കും. കുറുപ്പ് മൂന്നാം വാരത്തിലും ഉണ്ടാകും. ഇത് രണ്ടിനെയും പിടിച്ച് നിര്‍ത്താനാവില്ല. കുറുപ്പ് 25 ദിവസം എല്ലായിടത്തും പിന്നിടുമെന്നാണ് തോന്നുന്നത്.

6

ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രവും, അജഗജാന്തരവും മൂന്നാം തിയതി റിലീസാവുന്നുണ്ട്. രണ്ടാം തിയതി മരക്കാര്‍ ഇറങ്ങിയാലും ഇവര്‍ക്കൊക്കെ സ്‌ക്രീന്‍ നല്‍കേണ്ടി വരും. ഒപ്പം അല്ലു അര്‍ജുന്റെ പുഷ്പയും ഇറങ്ങാനുണ്ട്. മരക്കാറിനൊപ്പം ഇറങ്ങേണ്ടിയിരുന്ന മറ്റ് ചിത്രങ്ങള്‍ മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. അത് ഞങ്ങളുടെ ജോലിയല്ല. ഇവര്‍ ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ അവര്‍ക്കും സ്‌ക്രീന്‍ നല്‍കേണ്ടി വരും. മരക്കാര്‍ തിയേറ്റര്‍ തന്നെ കളിക്കാനാവുമെന്ന് ആദ്യം മുതല്‍ ഞാന്‍ വിശ്വസിച്ചിരുന്നു. എല്ലാ ചാനല്‍ ചര്‍ച്ചകളിലും അങ്ങനെയാണ് പറഞ്ഞത്. ആ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

7

മരക്കാര്‍ റിലീസ് ചെയ്യുമ്പോള്‍ തിയേറ്റര്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഫുള്‍ കപ്പാസിറ്റി ആയിരുന്നെങ്കില്‍ കുറുപ്പിന് ഇത്രയും തിയേറ്ററുകള്‍ നല്‍കില്ലായിരുന്നു. 50 ശതമാനം സീറ്റാണെങ്കില്‍ ആളുകള്‍ ഉണ്ടെങ്കില്‍ ലാഭകരമായി തന്നെ സിനിമ പ്രദര്‍ശിപ്പിക്കാം. നല്ല കണ്ടന്റാണെങ്കില്‍ എത്ര ചെറിയ സിനിമയും തിയേറ്ററിലൂടെ വലുതാകും. ഹോം എന്ന ചിത്രം തിയേറ്ററിലായിരുന്നെങ്കില്‍ സ്വീകാര്യത കൂടുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാടും തിയേറ്ററില്‍ പരമാവധി സിനിമകള്‍ വരണമെന്നാണ്. സ്റ്റാര്‍ഡത്തിന്റെയും വലിയ ബജറ്റിന്റെയും പ്രചോദനം തിയേറ്ററുകള്‍ തന്നെയാണ്. തിയേറ്റുകളില്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളില്ല. മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ നമ്മുടെ മാര്‍ക്കറ്റ് വലുതായിട്ടുണ്ട്. അത് മനസ്സിലാക്കി കൃത്യമായ ബജറ്റില്‍ വേണം ചിത്രങ്ങള്‍ ഇറക്കാനെന്നും വിജയകുമാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Kurup movie in 50 crore club on its fifth day | Oneindia Malayalam

ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍

English summary
dulquer salmaan's kurup movie's show stopped in kavitha theatre, audience have a fight with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X