അഞ്ചല്ല 50 സിനിമ പോയാലും തിയേറ്ററുകള്‍ ഇവിടെയുണ്ടാകും, ആന്റണിക്ക് മറുപടിയുമായി ഫിയോക്
കൊച്ചി: ആന്റണി പെരുമ്പാവൂരിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ കുലുക്കമില്ലെന്ന് പ്രഖ്യാപിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കി. ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല സിനിമയോ സിനിമാ തിയേറ്ററുകളോ നിലനില്‍ക്കുന്നതല്ല. മരയ്ക്കാര്‍ ഒടിടിക്ക് കൊടുക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ആന്റണി പെരുമ്പാവൂരാണ്. ചര്‍ച്ചകള്‍ക്ക് മുമ്പേ അദ്ദേഹം അത് പ്രഖ്യാപിച്ചതാണെന്നും വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത അഞ്ച് ചിത്രങ്ങളാണ് ഒടിടിക്ക് കൊടുക്കുന്നത്. അതേസമയം തിയേറ്ററുകള്‍ തുറന്നപ്പോള്‍ മരയ്ക്കാര്‍ റിലീസ് ചെയ്യാനായി കാത്തിരുന്നിട്ടില്ലെന്ന് ഫിയോക് പറയുന്നു. ആറ് മാസം മുമ്പാണ് മരയ്ക്കാറിന്റെ റിലീസിനായി തയ്യാറെടുത്തിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ കാത്തിരുന്നത് കുറുപ്പിന് വേണ്ടിയാണ് മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രതീക്ഷയുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു. സമീപകാലത്ത് കുറുപ്പിന് വേണ്ടിയാണ് തിയേറ്ററുകള്‍ കാത്തിരുന്നതും ഒരുങ്ങിയതും. കുറുപ്പിനെ തിയേറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വിജയകുമാര്‍ വ്യക്തമാക്കി.
കുറുപ്പിന്റെ നിര്‍മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും വെച്ചിട്ടില്ല. പരമാവധി പിന്തുണയ്ക്കണമെന്ന് മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ 450 സ്‌ക്രീനുകളില്‍ മിനിമം രണ്ടാഴ്ച്ചയെങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോക് തീരുമാനിച്ചിരിക്കുന്നത്. കുറുപ്പിന്റെ ടീം അക്കാര്യം ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഞങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതാണ്. പട്ടിണി കിന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ത്ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും. യുവതാരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കാപ്പം നില്‍ക്കരുതെന്ന അപേക്ഷയും തനിക്കുണ്ടെന്ന് വിജയകുമാര്‍ പറഞ്ഞു. ഒടിടി റിലീസുകളെ സൂചിപ്പിച്ചായിരുന്നു ഇക്കാര്യം പറഞ്ഞത്.
കുറുപ്പിന് ഒടിടിയില്‍ നിന്ന് ബിസിനസ് വന്നിരുന്നുവെന്ന് സഹനിര്‍മാതാവും വെളിപ്പെടുത്തി. തിയേറ്ററില്‍ തന്നെ ചിത്രം എക്‌സിപീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്നാണ് മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മാക്ടയും ആന്റണിയോട് നിര്‍ദേശിച്ചിട്ടുണ്ട്. തിയേറ്ററുകളാണ് ഇവരെ നടി-നടന്മാരാക്കിയത്. തിയേറ്റര്‍ ഉടമകള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം. സിനിമാ പ്രവര്‍ത്തകരെ പോലെ തിയേറ്റര്‍ ഉടമകളും ജീവനക്കാരും വിതരണക്കാരും വലിയ പ്രതിസന്ധിയിലാണ്. അതുകൊണ്ട് പ്രശ്‌നം പരിഹരിക്കണമെന്നും മാക്ട ആവശ്യപ്പെട്ടു.












Click it and Unblock the Notifications