കൊട്ടാര കൂട്ടക്കൊല: പിന്നില്‍ ഇന്ത്യയെന്ന്
കാഠ്മണ്ഡു: നേപ്പാള്‍ കൊട്ടാരത്തിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇന്ത്യയുടെ കൈകളുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി നേപ്പാളി സൈനിക ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. നേപ്പാള്‍ രാജകൊട്ടാരത്തിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ജനറല്‍ ബിബേക് ഷാ രചിച്ച ' മേലെ ദേഖേകൊ ദര്‍ബാര്‍എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുള്ളത്.
2001 ല്‍ നടന്ന കൂട്ടക്കൊലയില്‍ ബീരേന്ദ്ര രാജാവ് അടക്കം ഒമ്പത് പേര്‍ വെടിയേറ്റു മരിച്ചിരുന്നു. ബീരേന്ദ്രരാജാവിന്റെയും ഗൈനേന്ദ്ര രാജാവിന്റെയും സൈനിക സെക്രട്ടറിയായിരുന്നു ജനറല്‍ ബിബേക് ഷാ.
ജര്‍മ്മന്‍ ആയുധനിര്‍മ്മാതാക്കളായ ഹെക്ലര്‍ ആന്‍ഡോ കോച്ചുമായി തോക്കുകള്‍ നിര്‍മ്മിക്കാനായി നേപ്പാള്‍ രാജാവ് കരാര്‍ ഒപ്പിട്ടിരുന്നു. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഭാഗങ്ങള്‍ നേപ്പാളില്‍ വെച്ച് കൂട്ടിയോജിപ്പിച്ച് ദക്ഷിണേഷ്യയില്‍ വിറ്റഴിക്കുകയായിരുന്നു പദ്ധതി. എന്നാല്‍ ഇന്ത്യക്ക് ഇതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ഇന്‍സാസ് റൈഫിളുകള്‍ വാങ്ങിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. തോക്ക് രാഷ്ട്രീയത്തിലുള്ള ഇന്ത്യയുടെ താത്പര്യമാണ് കൂട്ടക്കൊലയ്ക്കിടയാക്കിയതെന്ന് ജനറല്‍ ആരോപിയ്ക്കുന്നു.
തെരാനിയിലെ ഇന്ത്യന്‍ വംശജരുടെ നേപ്പാളി പൗരത്വപ്രശ്‌നം, മാവോവാദികളും രാജാവുമായുണ്ടാക്കിയ ഓപ്പറേഷന്‍ ഈഗിള്‍ എന്ന രഹസ്യ കരാര്‍ തുടങ്ങിയവയും കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള കാരണങ്ങളാണെന്ന് പുസ്തകത്തിലുണ്ട്.












Click it and Unblock the Notifications