Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി സഹകരിച്ചു, കുറുപ്പ് തിയേറ്ററിലെത്തുമെന്ന് ഫിയോക്, മരയ്ക്കാറിനായി മന്ത്രി ഇടപെടണ്ട

മരയ്ക്കാറിന്റെ റിലീസിനായുള്ള സമവായ ശ്രമങ്ങളോട് മുഖം തിരിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മന്ത്രി മരയ്ക്കാറിന് മാത്രമായി ഇടപെടേണ്ടെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കി. നേരത്തെ മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഒരു സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യിക്കാന്‍ ഇടപെടുന്നത് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ സംഭവമായിരുന്നു. സര്‍ക്കാരിന് വരുമാന നഷ്ടം സംഭവിക്കുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം കൂടിയാണ് മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നത്.

1

മരയ്ക്കാറിന് വേണ്ടി സര്‍ക്കാര്‍ ചര്‍ച്ച നടത്തേണ്ടെന്ന് ഫിയോക് പറയുന്നു. മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തേണ്ടത് മരയ്ക്കാറിന് വേണ്ടി മാത്രമല്ല. തിയേറ്ററിന്റെ പ്രതിസന്ധികളാണ് ചര്‍ച്ച ചെയ്യേണ്ടത്. തിയേറ്റര്‍ തുറക്കുമ്പോള്‍ മുഴുവന്‍ സീറ്റിലും പ്രേക്ഷകരെ അനുവദിക്കുക. ഡബിള്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം എന്നത് ഒരു ഡോസ് വാക്‌സിനാക്കി നിജപ്പെടുത്തുക തുടങ്ങിയ പതിനെട്ടോളം കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുന്നത്. മന്ത്രി വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. അതേസമയം വിട്ടുവീഴ്ച്ചയ്ക്ക് ഇല്ലെന്നും ഫിയോക് വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ച ചെയ്യേണ്ടത് തിയേറ്റര്‍ ഉടമകളുടെ പ്രതിസന്ധിയാണെന്നും വിജയകുമാര്‍ ചൂണ്ടിക്കാണിച്ചു.

2

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തന്നെയാണ് മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച സിനിമാ സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മാതാവും തിയേറ്റര്‍ ഉടമകളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകാന്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് മരയ്ക്കാര്‍. കടത്തനാടന്‍ അമ്പാടി എന്ന ചിത്രമാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ ആദ്യം തിയേറ്ററില്‍ എത്തിച്ച ചിത്രമെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം രണ്ട് ഭാഗത്ത് നിന്നും വിട്ടുവീഴ്ച്ചയില്ലാതെ ചിത്രം റിലീസ് ചെയ്യാനാകില്ലെന്ന് ഉറപ്പാണ്.

3

അതേസമയം മരയ്ക്കാര്‍ സിനിമ തിയേറ്റര്‍ ഉടമകള്‍ ഉപേക്ഷിച്ചതാണെന്ന് വിജയകുമാര്‍ പറയുന്നു. മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് മന്ത്രി ഇതുവരെ ഔദ്യോഗിക ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ക്ഷണിച്ചാല്‍ പോകും. മരയ്ക്കാറിന്റെ റിലീസ് അല്ല ഇപ്പോള്‍ തിയേറ്ററുകളുടെ വിഷയം. തിയേറ്ററുകളുടെ പ്രതിസന്ധിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഫിയോക് പറയുന്നു. മരയ്ക്കാര്‍ ഒടിടിക്ക് കൊടുത്തോട്ടെ എന്ന നിലപാടിലാണ് ഫിയോക്. ആ സിനിമയുടെ പുറകെയില്ലെന്ന് വിജയകുമാര്‍ വ്യക്തമാക്കിയതാണ്. ആന്റണി കേരളത്തിലെ തിയേറ്റര്‍ ഉമകളുടെ കൈയ്യില്‍ നിന്ന് അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് ആന്റണി വാങ്ങിയതെന്നും വിജയകുമാര്‍ തുറന്നടിച്ചു.

4

മരയ്ക്കാറിന്റെ കാര്യത്തില്‍ തിയേറ്റര്‍ ഉമടകളുടെ പ്രതീക്ഷകള്‍ അസ്മതിച്ചതാണ്. മരയ്ക്കാര്‍ എന്നും പറഞ്ഞ് ഒരു ജീവിതം മുഴുവന്‍ ഇരിക്കാനാവില്ല. മറ്റ് സിനിമകളും നിര്‍മാതാക്കളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ക്രിസ്മസിന് വേറെ സിനിമകള്‍ തിയേറ്ററില്‍ എത്തിക്കുന്നതിനും മറ്റ് സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നതിനെ പറ്റിയുമുള്ള തിരക്കിലാണെന്ന് വിജയകുമാര്‍ പറഞ്ഞു. മരയ്ക്കാര്‍ തിയേറ്റര്‍ ഉടമകളുടെ മനസ്സില്‍ നിന്ന് തന്നെ പോയി. ഇനി പ്രതീക്ഷയില്ല. ആന്റണി പെരുമ്പാവൂര്‍ എഴെട്ട് ദിവസം മുമ്പേ എല്ലാ തിയേറ്റര്‍ ഉടമകളുടെ അക്കൗണ്ടുകളിലേക്കും പൈസ തിരിച്ചടച്ചിരുന്നുവെന്നും വിജയകുമാര്‍ വ്യക്തമാക്കി.

5

പൈസ കിട്ടിയശേഷം ഫിലിം ചേംബര്‍ പ്രസിഡന്റ് കൂടി ആ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന് അറിയിച്ചതാണ്. ആ പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാം 15 കോടി നല്‍കാമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇനി പണമുണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുമെന്ന് ഉറപ്പുണ്ട്. കുറുപ്പും ഒടിടിയിലേക്ക് പോകാന്‍ തീരുമാനിച്ച പടമാണ്. മമ്മൂട്ടിയാണ് ആ ചിത്രം തിയേറ്ററില്‍ എത്തിക്കാനായി ഞങ്ങളെ സഹായിച്ചത്. ദുല്‍ക്കറും അതിന്റെ നിര്‍മാതാക്കളും സഹകരിച്ചതോടെ ആ സിനിമ തിയേറ്ററില്‍ എത്തിയെന്നും വിജയകുമാര്‍ വ്യക്തമാക്കി.

6

ഫിയോക് നേരത്തെയും മമ്മൂട്ടിക്ക് ഇതേ പോലെ നന്ദിയറിയിച്ചിരുന്നു. തിയേറ്ററുകള്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആദ്യ തരംഗത്തിന് ശേഷം പ്രീസ്റ്റ് എന്ന ചിത്രം മമ്മൂട്ടി തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യിക്കുകയായിരുന്നു. ചിത്രം സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഫിയോക്കിലെ നിര്‍മാതാക്കള്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് നന്ദി അറിയിച്ചത്. പല തിയേറ്ററുകളും പൂട്ടിപോകുന്നതില്‍ നിന്ന് മമ്മൂട്ടി രക്ഷിച്ചെന്നും പിന്നീട് പറഞ്ഞിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യവും ഇപ്പോള്‍ മരയ്ക്കാറും പിന്നീട് ബ്രോ ഡാഡിയും ട്വല്‍ത്ത് മാനുമെല്ലാം ഒടിയിലേക്ക് പോകുന്നത് തിയേറ്റര്‍ ഉടമകളെ ഇവര്‍ക്കെതിരായി മാറ്റിയിട്ടുണ്ട്.

7

കേരളത്തില്‍ നാളെയോടെ ഏകദേശം 99 ശതമാനം തിയേറ്ററുകളും വര്‍ക്കിംഗ് കണ്ടീഷന്‍ ആവും. നാളെ രജനീകാന്തിന്റെയും വിശാലിന്റെയും പടം റിലീസാവുന്നുണ്ട്. അതോടൊപ്പം തന്നെ തുടര്‍ച്ചയായി ദുല്‍ഖറിന്റെ പടവും കൂടെ വന്നാല്‍ തിയേറ്ററുകളില്‍ പൂര്‍ണമായും ഒരു ചലനവുമുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും വിജയകുമാര്‍ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ എന്തുകൊണ്ട് മരയ്ക്കാറിന്റെ കാര്യത്തില്‍ നിശബ്ദനാവുന്നു. പ്രിയദര്‍ശന്‍ മിണ്ടുന്നില്ല. സിനിമ സത്യമുള്ള കച്ചവടമാണ്. അത് ഇവരൊക്കെ മനസ്സിലാക്കണമെന്നും വിജയകുമാര്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമാണ് നേരത്തെ ആന്റണിയുമായി ചര്‍ച്ച നടത്തിയതെന്നും വിജയകുമാര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+