ജനപ്രിയ ചാനല്‍ ശ്രീകണ്ഠന്‍ നായര്‍ വാങ്ങി

ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു റെജി മേനോന്‍, ഏഷ്യാനെറ്റിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു ശ്രീകണ്ഠന്‍ നായര്‍. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പുതിയൊരു ചാനല്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ടും അത് ഏഷ്യാനെറ്റിനേക്കാളും മികച്ചതായിരിക്കാനേ തരമുള്ളു.
ഇവര്‍ക്കൊപ്പം ചാനലില്‍ നിക്ഷേപം നടത്താനായി വ്യവസായ രംഗത്തെ പ്രമുഖരും ഒരു സൂപ്പര്‍താരവുമുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യാനെറ്റിലെ നമ്മല്‍ തമ്മില്‍ എന്ന ടോക്ക് ഷോയിലൂടെയാണ് ശ്രീകണ്ഠന്‍ നായര്‍ പ്രശസ്തനായത്. പിന്നീട് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏഷ്യാനെറ്റ് വിട്ട ഇദ്ദേഹം മനോരമയുടെ ചാനലില്‍ എത്തിയെങ്കിലും അവിടവും വിടുകയായിരുന്നു. ഇപ്പോള്‍ സൂര്യ ടിവിയില്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയെന്ന പരിപാടിയുടെ അവതാരകനാണ്. ഈ പരിപാടി വന്‍ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്.
ജനപ്രിയ കമ്മ്യൂണിക്കേഷന്‍സ് വിറ്റതോടെ ഇതുവരെ ഇതിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കെ കരുണാകരന്റെ അനസ്മരണ സമിതി ഓഫീസായി മാറ്റും. തിരുവനന്തപുരം പിഎംജി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കരുണാകരന്‍ ഡിഐസി രൂപീകരിച്ചശേഷം വാങ്ങിയ ഈ കെട്ടിടം ആദ്യം ഡിഐസിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു.
പിന്നീട് ജനപ്രിയ ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസായി മാറ്റി. സ്റ്റുഡിയോ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചാനല്‍ വാങ്ങിയവര്‍ അതൊന്നും ആവശ്യപ്പെട്ടില്ലെന്നാണ് സൂചന. ജനപ്രിയ കമ്പനിയും ലൈസന്‍സും മാത്രമാണേ്രത അവര്‍ വാങ്ങിയത്. എന്തായാലും മലയാളത്തില്‍ പുതിയൊരു ചാനല്‍കൂടി പിറവിയെടുക്കാന്‍ പോകുന്നുവെന്നകാര്യം ഉറപ്പായി.












Click it and Unblock the Notifications