കുരുതി പറയുന്നത് മതത്തെ കുറിച്ചാണെന്ന് തോന്നിയിട്ടില്ല; വിമർശനങ്ങൾക്കിടെ പൃഥ്വിരാജിന്റെ പ്രതികരണം
കൊച്ചി; പൃഥ്വിരാജ്, ശ്രിന്ധ, റോഷൻ,മാമുക്കോയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനുവാര്യർ ഒരുക്കിയ കുരിതി എന്ന ചിത്രം വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കം ഇസ്ലാമോഫോബിക് ആണെന്ന വിമർശനമാണ് ഒരു കൂട്ടർ ഉയർത്തുന്നത്. അതേസമയം മറിച്ചുള്ള അഭിപ്രായങ്ങളും ശക്തമാണ്. ഇപ്പോഴിതാ അത്തരം വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് സിനിമയുടെ നിർമ്മാതാവ് കൂടിയായ നടൻ പൃഥ്വിരാജ്. ഫിലിം കമ്പാനിയനില്‍ അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

മറ്റ് ഭാഷകളിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിൽ മതം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്നുണ്ടല്ലോയെന്നായിരുന്നു ചോദ്യം. മാലിക്, കുരുതി എന്നീ സിനിമകൾ ഉദാഹരണമാക്കി ചൂണ്ടിക്കാട്ടിയായിരുന്നു നടനോട് ചോദ്യം ഉയർത്തിയത്. എന്നാൽമാലിക് എന്ന സിനിമ താൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആ ചിത്രത്തെ കുറിച്ച് പ്രതികരിക്കാൻ തനിക്ക് സാധിക്കില്ല. കുരുതിയെ കുറിച്ചാണ് ഇനി പറയുന്നതെങ്കിൽ സിനിമ മതത്തെ കുറിച്ചാണ് പറയുന്നതെന്ന് തനിക്ക് തോന്നിയിട്ടില്ല, സിനിമയുടെ കഥയുടെ പശ്ചാത്തലം വിവരിക്കുന്ന നിരവധി കാര്യങ്ങളിൽ ഒന്ന് മാത്രമാണ് മതം.
ആര്‍ക്കും തടയാനാകാത്ത അക്രമത്തിന്റെ ഒഴുക്ക് അചഞ്ചലമായ വിശ്വാസത്തെ കണ്ടുമുട്ടുന്നിടം, അതിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്.

സിനിമ കണ്ട ആളുകൾക്ക് മനസിലാകും. സിനിമയുടെ ഇന്റർവെല്ലിൽ വരുന്ന ആ കാർഡ് ആണ് സിനിമയുടെ ആകെ തുക. സിനിമയിൽ നിന്നും ഇനി മതത്തെ മാറ്റി നിർത്തിയാൽ പറയാൻ ശ്രമിച്ചാലും താൻ നേരത്തേ പറഞ്ഞ സ്ട്രക്ചറിൽ തന്നെയായിരിക്കും ആ ചിത്രം. സിനിമ പറയുന്നത് ഒരു കൂട്ടം ആളുകൾ എങ്ങനെയാണ് ഏറ്റവും എക്സ്ട്രീം അവസ്ഥയിലേക്ക് എത്തുന്നതെന്നും എത്രമാത്രം അവർക്ക് പിടിച്ച് നിൽക്കാൻ സാധിക്കുമെന്നും അവരുടെ നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ ഏതറ്റം വരെ പിടിച്ച് നിർത്തുമെന്നതൊക്കെയാണ് ചർച്ച ചെയ്യുന്നത്.

വളരെ സെൻസിറ്റീവായ ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ സംബന്ധിച്ച് ആ സിനിമ ഒരു പ്രൊപ്പഗാണ്ടയും മുന്നോട്ട് വെയ്ക്കുന്നില്ലേങ്കിൽ അത്തരം സിനിമകൾ ചെയ്യുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല,പൃഥ്വിരാജ് പറഞ്ഞു. താൻ അടുത്ത് കണ്ടതിൽ വെച്ച് വസ്തുനിഷ്ഠമായി കാര്യങ്ങളെ അവതരിപ്പിച്ച സിനിമയാണ് കുരുതി.

ഏതെങ്കിലും ഒരു പക്ഷമാണ് ശരിയെന്ന് സിനിമ വാദിക്കുന്നില്ല. നിങ്ങൾ ഇങ്ങനെയാവണമെന്നോ അല്ലേങ്കിൽ അങ്ങനെയാകണമെന്നോ സിനിമ പറയുന്നില്ല.നല്ല വിശ്വാസമെന്നോ മോശം വിശ്വാസമെന്നോ എന്ന വാദങ്ങളും മുന്നോട്ട് വെയ്ക്കുന്നില്ല.ഒരു കൂട്ടം ആളുകളുടെ ശരിയും തെറ്റും മാത്രമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സിനിമ പ്രേക്ഷകനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.

അതേസമയം കുരുതി ഇന്നത്തെ സാമൂഹികസ്ഥിതിയാണ് കാണിക്കുന്നതെന്നായിരുന്നു മൂസ ഖാദർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മാമുക്കോയ നേരത്തേ പ്രതികരിച്ചത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയായി വരുന്നത്.വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിന് ഇറങ്ങിത്തിരിക്കുന്നവര്‍ ഇല്ലാതെയാവും മാമുക്കോയ പറഞ്ഞു.

വളര്‍ന്നുവരുന്ന പുതിയ തലമുറ മതരാഷ്ട്രീയത്തിനു പോകുമെന്ന് കരുതുന്നില്ല. അവർ നെറ്റ്വർക്കിന്റെ ലോകത്താണ്. പുറമേ നടക്കുന്ന കാര്ങ്ങൾ അവർ ശ്രദ്ധിക്കുന്നേയില്ല. കുടുംബ ബന്ധങ്ങള്‍ക്കുപോലും വില കല്‍പിക്കാത്ത ഒരു ലോകം, നമ്മളൊന്നും ചിന്തിക്കാത്ത തരത്തിലാണ് മുന്നോട്ട് പോകുന്നതെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മാമുക്കോയ പറഞ്ഞിരുന്നു.












Click it and Unblock the Notifications