5000 രൂപ തന്ന് വീട്ടിലിരുത്താന്‍ നോക്കിയതാണ്: 'അമ്മ', കൂടുതല്‍ വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍
താരസംഘടനയായ അമ്മയുടെ സാമ്പത്തിക ഇടപാടുകളില്‍ യാതൊരു സുതാര്യതയുമില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. എന്നാല്‍ അതേകുറിച്ച് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കില്ല. ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ കഴിയുക സംഘടനയുടെ ജനറല്‍ ബോഡിയിലാണ്. സംഘടന ചട്ടങ്ങള്‍ പാലിക്കുന്ന ഒരു അംഗം എന്ന നിലയില്‍ ആ അവസരം വിനിയോഗിക്കുകയാണ് ഞാൻ ചെയ്യേണ്ടത്.
വിവരാവകാശ നിയമം എനിക്ക് ബാധകമായതുപോലെ നിങ്ങൾക്കും ബാധകമാണ്. വ്യക്തമായ അന്വേഷണം നടത്തിയാല്‍ സുതാര്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കും എളുപ്പത്തില്‍ കണ്ട് പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് റാപ്പ് ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ തരത്തിലുള്ള കാര്യങ്ങളല്ല അമ്മയില്‍ നടക്കുന്നത്. സി ബി ഐയും ഡി ആർ ഡി ഐയും വരെ ഇടപേണ്ട തരത്തിലുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നത്. അത്രയും മാത്രമാണ് ഇപ്പോള്‍ പറയുന്നുള്ളത്. ഇപ്പോള്‍ ഒരോ റെയ്ഡുകളും മറ്റും നടക്കുന്നില്ലേ ഇപ്പോള്‍, ഒരു പക്ഷെ, അതിന്റെയെല്ലാം പുറകിൽ ഇത് ആണ് അല്ലെങ്കിൽ അല്ല എന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ? എനിക്കറിയില്ല- അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറയുന്നു.
'മുട്ടായി തിന്നാല്‍ പുഴുപ്പല്ല വരും': കുസൃതിക്കുടുക്കയായി കൊച്ചുമഹാലക്ഷ്മി, ഒപ്പം ദിലീപും കാവ്യയും

നിർമ്മാതാക്കളുടെ ഓഫീസിൽ നടക്കുന്ന റെയ്ഡുകൾക്ക് പിന്നിൽ ഇതൊക്കെയാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാല്‍ മാത്രമേ ഇതേകുറിച്ച് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയുള്ളു. മാധ്യമങ്ങളോട് പറയാൻ പറ്റാത്തതും സംഘടനയിൽ മാത്രം പറയേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ സംഘടനയ്ക്ക് ഉള്ളില്‍ നിരന്തരം പോരാടുന്നുണ്ട്.

നിരവധി പരാതികളാണ് ഇതിനോടകം സംഘടന നേതൃത്വത്തിന് കൊടുത്തിരിക്കുന്നത്. അതിലൊന്നും നടപടിയെടുക്കാന്‍ അവർക്ക് സാധിക്കില്ല. ആരോണോ നടപടി എടുക്കേണ്ടത് അവർക്കിതിരെയൊക്കെ തന്നെയാണ് ഞാന്‍ പരാതി കൊടുത്തിരിക്കുന്നത്. ഇരയ്ക്ക് വേട്ടക്കാരന്റെ അടുത്ത് പരാതി കൊടുക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ച ഷമ്മി തിലകന്‍ അതുകൊണ്ട് തന്നെ താന്‍ പല പരാതികളും കൊടുത്തില്ലെന്നും അദ്ദേഹം പറയുന്നു.

ഇവരുടെയൊക്കെ അടുത്താണ് ഇനിയും പരാതി നല്‍കേണ്ടത്. അതുകൊണ്ട് തന്നെ ഈ ജീവിത കാലം എനിക്ക് നീതി കിട്ടില്ലെന്ന കാര്യം ഉറപ്പാണ്. മാധ്യമങ്ങള്‍ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്. പ്രതബദ്ധതുയുള്ള ഒരു അംഗം എന്ന നിലയില്‍ ഞാന്‍ ചില കാര്യങ്ങള്‍ തുറന്ന് പറയുകയും തുറന്ന് കാട്ടുകയും ചെയ്യേണ്ടതുമുണ്ട്. അതിനപ്പുറത്തേക്ക് പറയണമെങ്കിൽ ഞാൻ രാജിവെച്ച് പുറത്തുപോകണം

എന്നാല്‍ സംഘടനയില്‍ നിന്നും ഞാന്‍ രാജിവെക്കില്ല. വേണമെങ്കില്‍ അവർക്ക് എന്നെ പുറത്താക്കാം. ഷമ്മി തിലകന്‍ സ്വയം അമ്മയില്‍ നിന്നും രാജിവെച്ച് പോകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. മുമ്പ് രാജിവെച്ച പോയ പലരമുണ്ട്. എന്നെ പുറത്താക്കിയാല്‍ അതിന്റെ ദോഷം അവർക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ അവരത് ചെയ്യില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേർക്കുന്നു.

ഇപ്പോള് തന്നെ ഞാൻ അകത്ത് പറയുന്ന കാര്യങ്ങൾ വെളിയിൽ വരുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. സംഘടനയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഞാൻ ഒരു പരിധിവിട്ട് പറയില്ലെന്ന് അവർക്കറിയാം. എന്നെ വിലക്കാൻ ഈ ലോകത്താകെ ഒറ്റയാളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം മരിച്ചിട്ട് ഒമ്പത് വർഷമായി. ഇനി ഞാന്‍ ആരെയാണ് പേടിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വീഴാത്ത ചിലരും അമ്മയിലുണ്ട്. ജോയ് മാത്യു, ബൈജു സന്തോഷ്, പ്രേം കുമാര്‍ എന്നിങ്ങനെയുള്ളവരാണ് അവർ. നിന്നേ പോലെ ഒരാൾ തലപ്പത്ത് വരണമെന്ന് പറഞ്ഞവർ തന്നെയാണ് ഒപ്പിടാൻ മടിച്ചത്. ആരുടേയും പേര് ഞാൻ പറയില്ല. ആരേയും നിർബന്ധിച്ച് നിലപാട് എടുപ്പിക്കരുതെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേർക്കുന്നു.

2018 ല്‍ അമ്മയില്‍ നിന്നും എനിക്ക് കൈനീട്ടം അനുവദിച്ചു. അവരുടെ ഉദ്ദേശം ശരിയല്ലെന്ന് എനിക്ക് അപ്പോള്‍ തന്നെ അറിയാമായിരുന്നു. എന്റെ ജോലികള്‍ തടസ്സപ്പെടുത്തിയിട്ട് അവർ എനിക്ക് കൈനീട്ടം തരേണ്ട ആവശ്യമെന്താണ്. പേരില്‍ കൈ നീട്ടം എന്ന ആർദ്രമായ വാക്കാണെങ്കിലും കണക്കില്‍ അത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് പെന്‍ഷന്‍ സ്കീം ആയിട്ടാണ്

ഇനി നീ ജോലിയൊന്നും ചെയ്യേണ്ട, വീട്ടിലിരുന്നാല്‍ 5000 രൂപ തരാം എന്നല്ലേ അതിന്റെ അർത്ഥം. 52 വയസ്സുള്ളപ്പോഴാണ് എനിക്ക് പെന്‍ഷന്‍ അനുവദിക്കുന്നത്. പെന്‍ഷന്‍ പറ്റാറായ ആളല്ല ഞാന്‍, എനിക്ക് ഇനിയും ജോലി ചെയ്യേണ്ടതുണ്ട്. പെന്‍ഷന്‍ അനുവദിച്ചതില്‍ ഒരു താക്കീത് ഉണ്ടായിരുന്നു. ആ പണം ഞാന്‍ അതുപോലെ തന്നെ തിരികെ കൊണ്ടുപോയി കൊടുത്ത് 'എനിക്ക് പെൻഷൻ പറ്റാനുള്ള പ്രായമായിട്ടില്ല. ആകുമ്പോൾ ഞാൻ പറയാം.' - എന്ന് പറഞ്ഞു.

അങ്ങനെ കുറച്ച് പേർക്കിത് കൊടുത്തിട്ട്, പെൻഷൻ പറ്റിച്ച് വീട്ടിൽ ഇരുത്തിയിട്ടുണ്ട്. മാസം അയ്യായിരം രൂപ കിട്ടുമല്ലോ. എന്തെങ്കിലും കാര്യം നടക്കുമല്ലോ. അത് നഷ്ടപ്പെടുത്താൻ ആരാണ് തയ്യാറാവുന്നത്. സംഘടനയില്‍ ഓരോ തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും ഒരു 25 പേർക്ക് കൂടി 'കൈനീട്ടം' കൊടുക്കും. ആ 25 പേരുടെ വോട്ട് ഉറപ്പായില്ലേയെന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു.

ഇത്തവണയും തിരഞ്ഞെടുപ്പില്‍ അത്തരം ചില നീക്കങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കിയിരിക്കുന്നത്. അത് കഴിഞ്ഞാൽ നയപരമായും മറ്റും ചില കാര്യങ്ങൾ ചെയ്യാൻ പറ്റില്ലെന്ന ചട്ടങ്ങളുണ്ട്. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. സാധാരണ തിരഞ്ഞെടുപ്പിന് ഒരു പെരുമാറ്റച്ചട്ടം ഒക്കെയുണ്ടല്ലോ, എന്നാല്‍ അമ്മയില്‍ അതൊന്നും ഇല്ല. അമ്മയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത്. അതൊക്കെ ചോദ്യം ചെയ്യേണ്ടത് ആരാണ്? റിട്ടേണിങ്ങ് ഓഫീസർ അല്ലേ? ചക്കച്ചുള അല്ലല്ലോ അദ്ദേഹത്തിന് എണ്ണിക്കൊടുക്കുന്നതെന്നും സൌത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിക്കുന്നു.
'യുവനടി ശോഭനയും' 2 വയസ്സില്‍ കാണാന്‍ കരഞ്ഞ തേജസും: താരങ്ങളെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications