• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി ഒരിക്കല്‍ കൂടി ബിഗ് ബോസിലേക്ക് പോവില്ല; അതിന് വ്യക്തമായ കാരണം ഉണ്ട്: നടി ആര്യ പറയുന്നു

Google Oneindia Malayalam News

മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ആര്യ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബംഡായി ബംഗ്ലാവ് ഉള്‍പ്പടേയുള്ള ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയമായ താരം നിരവധി സിനിമകളിലും അഭിനയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു താരത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ തുടങ്ങിയത്.

അച്ഛന്റെ വേര്‍പാട് ഉണ്ടാക്കിയ ആഘാതം, ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണം തുടങ്ങിയവ എല്ലാം ആര്യ ഷോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് ഉള്‍പ്പടേയുള്ള തന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. കൗമുദി ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്.

കെ സുരേന്ദ്രന്‍ തെറിക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്കെ സുരേന്ദ്രന്‍ തെറിക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

ബിഗ് ബോസില്‍

ബിഗ് ബോസില്‍ ഒരു മത്സരാര്‍ത്ഥിയായി ഇനി ഒരിക്കലും പോവില്ല. എനിക്ക് ആ ഷോ മടുത്തുപോയതുകൊണ്ടോ എനിക്ക് പേടിയായത് കൊണ്ടോ അല്ല. ബിഗ് ബോസ് എന്ന ഷോയുടെ ആരാധികയായി ഞാന്‍ മാറുന്നത് ഹിന്ദിയില്‍ ആദ്യ സീസണ്‍ വന്നത് മുതലാണ്. അര്‍ഷാദ് വര്‍സി ആയിരുന്നു അത് ഹോസ്റ്റ് ചെയ്തത് എന്നാണ് ഞാന്‍ ഒര്‍മ്മിക്കുന്നത്. ഈ ഷോയുടെ കടുത്ത ആരാധികയാണ് ഞാന്‍. എനിക്ക് അറിയാവുന്ന എല്ലാ ഭാഷകളിലേലും സ്ഥിരമായി ഈ ഷോ കാണാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ഷോര്‍ട്സില്‍ തിളങ്ങി കനിഹ; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ആര്യ പറയുന്നു

ബിഗ് ബോസ് ഹിന്ദിയുടെ 14 സീസണ്‍ വരേയും കണ്ട ആളാണ് ഞാന്‍. ഇപ്പോഴത്തെ ഓടിടി ഞാന്‍ കാണുന്നില്ല. തമിഴ് എല്ലാ സീസണും കണ്ട ആളാണ്. മലയാളം ആദ്യ സീസണ്‍ ഒരു എപ്പിസോഡും മുടക്കാതെ കണ്ടിട്ടുണ്ട്. വ്യക്തമായ കാരണം എന്താണെന്ന് പറയാന്‍ കഴിയില്ല. ഈ ഷോയോട് എനിക്ക് അത്രയും ഇഷ്ടമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഹ്യൂമന്‍ എക്സ്പിരിമെന്റ് ആണ്. എല്ലാവരെ കൊണ്ടൊന്നും ആ ഷോ ചെയ്യാനുള്ള ധൈര്യം വരില്ല.

ബിഗ് ബോസില്‍ ഇല്ലാത്തത്

അങ്ങനെ ഒരു വെല്ലുവിളി ഏറ്റെടുക്കണമെങ്കില്‍ നല്ല മനസാന്നിധ്യം വേണം. നമ്മുടെ കുടുംബം, എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും മാറി അത്രയും ദിവസം ഒരു പരിചയവും ഇല്ലാത്ത 17 പേരുടെ നമ്മള്‍ ഒരു വീടിന് അകത്ത് അടയ്ക്കപ്പെടുകയാണ്. പുറം ലോകവുമായി നമുക്ക് ഒരു ബന്ധവും ഇല്ല. ഫോണ്‍ ഇല്ല, ടിവിയില്ല. എന്തിനേറെ പറയുന്നു പെന്നും പേപ്പറും പോലുമില്ല. എഴുത്താനും വായിക്കാനും സ്വാതന്ത്രം ഇല്ല.

കുഞ്ഞുവാവയ്ക്ക് ഒരു മണിമുത്തം: മിയയുടെ വൈറല്‍ കുടുംബ ചിത്രം

ബിഗ് ബോസ് ടാസ്ക്

ആകപ്പാടെ നമുക്ക് വരുന്ന പേപ്പര്‍ എന്ന് പറയാന്‍ കഴിയുന്നത് ടാസ്കുകള്‍ക്ക് വരുന്ന പേപ്പര്‍ മാത്രമാണ്. അതൊരു പരീക്ഷണം തന്നെയാണ്. ആ ഒരു പരീക്ഷണം അനുഭവിക്കണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. ഇത്രയും കാലം പുറത്ത് ഇരുന്ന് കണ്ട ആളാണ് ഞാന്‍. ഇതിനുള്ളില്‍ എങ്ങനെയാണെന്നും എനിക്ക് അറിയണമായിരുന്നു. അതുകൊണ്ട് കൂടിയാണ് ഞാന്‍ ഈ ഷോയിലേക്ക് പോയത്.

കാരണം

ആ ഒരു അനുഭവം എനിക്ക് കിട്ടി കഴിഞ്ഞു. അതില്‍ ഞാന്‍ തൃപ്തയാണ്. വീണ്ടും ഒരിക്കല്‍ കൂടി എനിക്ക് അത് ചെയ്യണം എന്ന് തോന്നുന്നില്ല. അത് ആ ഷോയോടുള്ള എതിര്‍പ്പോ ഇഷ്ടക്കേടോ കൊണ്ടല്ല. ഒരിക്കല്‍ ആ ഷോ ചെയ്യണം എന്നുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അത് ഞാന്‍ ചെയ്തു കഴിഞ്ഞു. അതില്‍ വലിയ സന്തോഷവതിയാണെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു.

ബംഡായി ബംഗ്ലാവ്

ബംഡായി ബംഗ്ലാവ് എന്ന് ഷോയെ കുറിച്ചും താരം അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു. പലരും കരുതിയിരിക്കുന്നത് ഞാന്‍ രമേശ് പിഷാരടിയും ശരിക്കും ഭാര്യ-ഭര്‍ത്താക്കന്‍മാരാണെന്ന്. ഇപ്പോഴും പലരും അങ്ങനെ വിശ്വസിക്കുന്നു. ഷോയ്ക്ക് ഒക്കെ പോവുമ്പോള്‍ പലരും പിഷാരടിയുടെ അടുത്ത് പോയി ഭാര്യയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ സൗമ്യ അടുത്ത് നില്‍ക്കുന്നുണ്ടാവും. എന്നോടും പലരും ഇതേ ചോദ്യം ചോദിക്കാറുണ്ട്.

തിരിച്ചറിയുന്നത്

ഏതാനും ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് പുറത്തിറങ്ങാന്‍ പറ്റില്ല, അപ്പോള്‍ ആള്‍ക്കാരൊക്കെ ചുറ്റും കൂടി നിന്ന് സെല്‍ഫി ഒക്കെ എടുക്കും എന്ന്. എന്നാല്‍ എനിക്ക് അതൊക്കെ ഭയങ്കര ഇഷ്ടമാണ്. ആളുകള്‍ എന്റെ അടത്ത് ഓടി വന്ന് സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും ഇഷ്ടമാണ്. ശ്രദ്ധ ആകര്‍ഷിക്കാന്‍ താല്‍പര്യപ്പെടുകയല്ല. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തിക്കുള്ള അംഗീകരമായിട്ടാണ് അതിനെ കാണുന്നതെന്നും ആര്യ പറയുന്നു.

ചാനലില്‍

ഈ ഒരു മേഖലയിലേക്ക് ഞാന്‍ കടന്ന് വന്നിട്ട് 15 കൊല്ലത്തിലേറെയായി. ഇതിനിടയില്‍ വല്യ അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ല. ആകപ്പാടെയുള്ളത് ഏഷ്യാനെറ്റിന്റെ ഒരു കോമഡി അവാര്‍ഡാണ്. അതുകൊണ്ട് തന്നെ ആളുകള്‍ വന്ന് എന്നോട് ' ചാനലില്‍ കാണുന്നത് ഒക്കെ ഇഷ്ടമാണ്, ഒരു ഫോട്ടോ എടുത്തോട്ടെ' എന്ന് ചോദിക്കുന്നതാണ് ഏറ്റവും വലിയ അവാര്‍. ചിലരൊക്കെ വന്ന് ചാനലില്‍ കാണുന്നത് പോലെ നടക്കുമോ എന്നൊക്കെ ചോദിക്കും.

സിനിമ മേപ്പടിയാന്‍

അടുത്തതായി പുറത്ത് വരാന്‍ ഇരിക്കുന്ന സിനിമ മേപ്പടിയാന്‍ ആണ്. അതില്‍ സൈജു ചേട്ടന്‍റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചെറിയൊരു കഥാപാത്രമാണ്. കുട്ടിത്തം ഉള്ള ഒരു ക്യാരക്ടറാണ്. ഭര്‍ത്താവിനെ ഭയങ്കരമായി സ്നേഹിക്കുന്ന ഒരു ഭാര്യയാണ്. ഒരു കാലത്ത് കോമഡി റോളുകളിലേക്ക് മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ വരുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്.

ഒടിടി റിലീസ്

ഞാന്‍ ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടി വരുന്നുണ്ട്. ഒടിടി റിലീസ് ആയിരിക്കും. വളരെ ത്രില്ലിങ് ആയ കഥയാണ് ആ സിനിമയുടേത്. ഒരു ടണലിനുള്ളില്‍ പെട്ടുപ്പോവുന്ന കഥയാണ്. ചിത്രത്തിന്‍റെ ഷൂട്ടും ഡബ്ബിങും കഴിഞ്ഞും. വളരെ പെട്ടെന്ന് തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിമുഖത്തില്‍ താരം പറയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ അധികം ആക്ടീവ് ആയിട്ടുള്ള ആളാണ് ഞാന്‍. ആളുകളുമായി നിരന്തരം ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. വേണമെങ്കില്‍ ഒരു ഇന്‍സ്റ്റഗ്രാം അഡിക്ട് ആണെന്ന് പറയാം.

 ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അതുപോലുള്ള ഒരാളെയാണ്; മനസ്സ് തുറന്ന് റിതു മന്ത്ര ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്തത് അതുപോലുള്ള ഒരാളെയാണ്; മനസ്സ് തുറന്ന് റിതു മന്ത്ര

cmsvideo
  ദൈവമേ ഇങ്ങനേയും തട്ടിപ്പുകാരോ ? ആര്യയുടെ കഥയിങ്ങനെ | Oneindia Malayalam
  English summary
  Actress Arya says she will not be attending Bigg Boss again; There is a clear reason for that
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X