Get Updates
Get notified of breaking news, exclusive insights, and must-see stories!

റേറ്റിംഗിനാണ് സീരിയല്‍ എടുക്കുന്നത്, നിലവാരമില്ലെന്ന് പറഞ്ഞാല്‍... ജൂറിക്കെതിരെ ബീന ആന്റണി

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തിനെ ചൊല്ലി വിവാദം പുതിയ തലത്തിലേക്ക്. സീരിയലുകള്‍ക്ക് നിലവാരമില്ലെന്നും കലാമൂല്യമില്ലെന്നും പറഞ്ഞായിരുന്നു അവാര്‍ഡുകള്‍ ജൂറി നല്‍കാതിരുന്നത്. ഇത് ജൂറിക്കെതിരെയുള്ള വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. കുടുംബവിളക്ക് എന്ന സീരിയലിന്റെ തിരക്കഥാകൃത്തും മുന്‍ മന്ത്രി ഗണേഷ് കുമാറും അടക്കമുള്ളവര്‍ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ലക്ഷകണക്കിന് പേര്‍ കാണുന്ന പരമ്പരയ്ക്ക് നിലവാരമില്ലെന്ന് പറയുന്നത്, കാണുന്ന ആള്‍ക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇവരുടെ മറുപടി. ഇപ്പോഴിതാ നടി ബീന ആന്റണിയും ഈ വിഷയത്തില്‍ ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

1

പ്രേക്ഷകരുടെ അഭിരുചിയും അഭിപ്രായങ്ങളും അറിഞ്ഞ്, അവയെ മാനിച്ചാണ് ഈ സീരിയലുകളൊക്കെ ഇറങ്ങുന്നത്. പ്രേക്ഷകര്‍ ഈ സീരിയലുകളൊക്കെ ഏത് രീതിയില്‍ കാണുന്നു എന്നെല്ലാം നോക്കിയാണ് ചാനലുകാര്‍ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്നതെന്ന് ബീനാ ആന്റണി പറഞ്ഞു. ന്യൂസ് 18 കേരളം ചാനലില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ബീനാ ആന്റണി പ്രതികരിച്ചത്. ഈ രീതി പിന്തുടര്‍ന്ന് തന്നെയാണ് സീരിയല്‍ ഇന്‍ഡസ്ട്രി മുന്നോട്ട് പോകുന്നതെന്ന് ബീനാ ആന്റണി പറയുന്നു.

2

ആടയാഭരണങ്ങള്‍ ഒന്നുമില്ലാതെയും, നല്ല നോവലുകള്‍ ആസ്പദമാക്കിയും പല സീരിയലുകളും വരുന്നുണ്ട്. എന്നാല്‍ അത് എത്ര പേര്‍ കാണുന്നുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇങ്ങനെയുള്ള സീരിയലുകള്‍ കാണാന്‍ തന്നെ മെനക്കെടുന്നതെന്നും ബീന ആന്റണി പറഞ്ഞു. സീരിയലുകള്‍ക്ക് നിലനില്‍ക്കാന്‍ റേറ്റിംഗ് വളരെ പ്രധാനമാണ്. റേറ്റിംഗ് ഇല്ലാതെ സീരിയല്‍ ഇന്‍ഡസ്ട്രിക്ക് എങ്ങനെയാണ് മുന്നോട്ട് പോവാന്‍ സാധിക്കുക. അതൊരിക്കലും സാധിക്കില്ല. സീരിയല്‍ മേഖല എന്നത് വിനോദം മാത്രമാണ്. സീരിയല്‍ കാണുന്നത് കുറച്ചുവിഭാഗം മാത്രമാണെന്നും ബീന പറഞ്ഞു.

3

സീരിയലുകള്‍ കൊണ്ട് എത്ര കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിത മാര്‍ഗമാണെന്നും നടി പറയുന്നു. സീരിയലുകള്‍ ഒരു വിനോദപരിപാടിയെന്ന രീതിയില്‍ മുന്നോട്ട് പോകട്ടെ. അത് ഇഷ്ടമില്ലാത്തവര്‍ കാണാതിരിക്കുക. അതല്ലേ നല്ലത്. സീരിയലുകള്‍ കാണാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പരാമര്‍ശം വേദനിപ്പിച്ചു. അവാര്‍ഡ് തരാതിരുന്നതെങ്കില്‍ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. എന്നാല്‍ സീരിയലുകള്‍ക്ക് നിലവാരമില്ല എന്നൊക്കെ പറഞ്ഞത് ശരിക്കും വേദനിപ്പിച്ചെന്നും ബീന ആന്റണി പറയുന്നു.

4

സീരിയലുകളിലോ പരമ്പരകളിലോ മോശമായിട്ടുള്ള പദപ്രയോഗങ്ങളൊന്നും ആരും ഉപയോഗിക്കുന്നില്ല. കഥയാണെങ്കിലും നോവലാണെങ്കില്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അതുപോലെ തന്നെയാണ് സീരിയലുകളും. ഇതിലും നന്മ വിജയിക്കുന്നു. അവസാന നിമിഷം നന്മയിലേക്ക് തന്നെയാണ് സീരിയലുകളും എത്തുന്നതെന്ന് നടി വ്യക്തമാക്കുന്നു. സീരിയലുകള്‍ സമൂഹത്തിന് ഒരുതരത്തിലുമുള്ള മോശമായ സന്ദേശങ്ങളും നല്‍കുന്നില്ല. അമ്മയെ തല്ലിയാല്‍ രണ്ടുണ്ട് പക്ഷമെന്നാണല്ലോ. ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായി സീരിയല്‍ നിര്‍ത്തുന്നത് മാറിയിരിക്കുകയാണ്. അതെന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും താരം പറഞ്ഞു.

5

നേരത്തെ ഗണേഷ് കുമാറും രൂക്ഷമായി തന്നെ ജൂറിയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കില്‍, അതിനായി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് കൊടുക്കണം. അത് വിലയിരുത്തി കൊടുക്കാനാണല്ലോ ജഡ്ജസിനെ വെക്കുന്നത്. അതിനാണല്ലോ അവരെ വെച്ചിട്ടുള്ളത്. അവര്‍ നിലവാരം നോക്കാനൊക്കെ പോയാല്‍ കാര്യങ്ങളൊന്നും നടക്കില്ല. അതിരുകവിഞ്ഞ പരാമര്‍ശമായി ജൂറി നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പിതാവ് ആശുപത്രി കിടക്കയില്‍ ഇരുന്ന് പോലും സീരിയലുകള്‍ കണ്ടിരുന്നുവെന്നും ഗണേഷ് പറഞ്ഞു.

6

അതേസമയം സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്തതിനെ പിന്തുണച്ചും കുറച്ചുപേര്‍ രംഗത്തുണ്ട്. ഡബ്ല്യുസിസി പിന്തുണച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ മികച്ച സീരിയല്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണെന്ന് ഡബ്ല്യുസിസി പറയുന്നു. ധീരമായ ആ തീരുമാനം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു, നെഞ്ചോട് ചേര്‍ക്കുന്നു. ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങളെന്നും അവര്‍ പറഞ്ഞു.

7

ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത് . വന്‍മൂലധനത്തിന്റെ അകമ്പടിയും അധികാരവുമുണ്ടെങ്കില്‍ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരില്‍ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാര്‍ഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്‍പിച്ചിരിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല , മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്. അതിന്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍

Recommended Video

cmsvideo
    സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+