കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യ വിവാഹം..തെറ്റ് ചെയ്തത് ഞാൻ,പിന്നെ അദ്ദേഹം വന്ന് വിളിക്കുമായിരുന്നോ; മല്ലികാ സുകുമാരൻ പറയുന്നു

Google Oneindia Malayalam News

കൊച്ചി; നടി മല്ലികാ സുകുമാരൻ ആദ്യം വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിനെയായിരുന്നു. ഒരു ക്യാമ്പസ് പ്രണയത്തിന്റെ ബാക്കിയെന്നോണമായിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ വൈകാതെ തന്നെ ആ ബന്ധം പിരിഞ്ഞു. ഇതിനെ കുറിച്ച് ഇരുവരും നേരത്തേ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ ദാമ്പത്യത്തിലെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് മല്ലിക. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. നടിയുടെ വാക്കുകളിലേക്ക്

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

1

ജീവിതം ഞാൻ സ്വയം തിരഞ്ഞെടുത്തു. കോഴിക്കോടായിരുന്നു കുടുംബമൊക്കെ. രണ്ട് മൂന്ന് മാസമൊന്നും കുഴപ്പമില്ലായിരുന്നു. പിന്നെ എന്തോ എന്റെ വീടിനെ കുറിച്ചൊക്കെയുള്ള ഒരു തെറ്റിദ്ധാരണ വലിയ കുടുംബം ആണെന്നൊക്കെ ആർക്കൊക്കെയോ ഒരു തെറ്റിധാരണ ഉണ്ടായിരുന്നു. തെറ്റ് ചെയ്തത് ഞാൻ, എന്നിട്ട് അച്ഛൻ ഇങ്ങോട്ട് വന്ന് വിളിക്കുമോ? നമ്മൾ ചെയ്ത കുറ്റം ഏറ്റു പറഞ്ഞ് അങ്ങോട്ട് ചെല്ലേണ്ട ഒരു ബാധ്യത ഉള്ള കുട്ടിയാണ് ഞാൻ അന്നപ്പോൾ. ഞാൻ പക്ഷേ വളരെ ബോൾഡായിരുന്നു. എന്നെ ആരും കൊണ്ടുപോകുന്നില്ല, പറഞ്ഞിടത്ത് നിന്ന് ഒരുപാട് വ്യതിചലിച്ച് പോകുന്നുവെന്ന് കണ്ടപ്പോ ചെറിയ ഒരു നിരാശയൊക്കെ തോന്നി.

'വെറുതെ തിന്ന് ഇരുന്നോ.. ഷോക്കേസില്‍ വയ്ക്കാം'; കുത്തുവാക്കിന് നേട്ടങ്ങളാല്‍ മറുപടി നല്‍കി പാത്തു'വെറുതെ തിന്ന് ഇരുന്നോ.. ഷോക്കേസില്‍ വയ്ക്കാം'; കുത്തുവാക്കിന് നേട്ടങ്ങളാല്‍ മറുപടി നല്‍കി പാത്തു

2

അവസാനം ജീവിതം തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തികമായിട്ട് വല്ലാതെ ബുദ്ധിമുട്ട് വരുന്നു.എന്തെങ്കിലും സമ്പാദിച്ചേ തീരു എന്ന ചിന്തയായി.അന്ന് തിക്കോടിയന്‍ സാറിനോടാണ് എനിക്ക് കടപ്പാടുള്ളത്. അന്ന് അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന് എന്റെ വല്യച്ഛൻമാരെയൊക്കെ അറിയാം. എന്നെ മുൻപ് കണ്ടിട്ടുണ്ട്. അങ്ങനെ അദ്ദേഹം എന്നോട് പറഞ്ഞു, തന്റെ അടുത്ത സുഹൃത്തുണ്ട് പട്ടത്തുപിള്ള കരുണാകരൻ എന്നാണ് പേര്, ഒരു സിനിമ എടുക്കാൻ പോകുകയാണ്. അരവിന്ദ് സാറാണ് സംവിധായകൻ. തീയറ്ററിൽ ഓടിച്ച് കാശ് ഉണ്ടാക്കാൻ വേണ്ടിയല്ല സിനിമ ചെയ്യുന്നത്. ആ രീതിയിലുള്ളതാണ് പടമെന്ന് പറഞ്ഞു.

3

അതിലൊരു കഥാപാത്രമുണ്ട്, നായകന്റെ കഥയാണ്, മുറപ്പെണ്ണിന്റെ കഥാപാത്രത്തേയാണ് അവതരിപ്പിക്കേണ്ടത്. രാധ എന്നോ മറ്റോ ആണ് കഥാപാത്രത്തിന്റെ പേര്. ഡോ മോഹൻദാസായിരുന്നു ഹീറോ. അങ്ങനെ അഭിനയിക്കാൻ ചെന്നു. ഞാൻ അച്ഛനേയും വല്യച്ഛൻമാരേയും ഒക്കെ കാണാറില്ലേയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ ഒരു മാസം കഴിയുമ്പോൾ പ്രശ്നങ്ങൾ എല്ലാം കെട്ടടങ്ങുമെന്നും തിരിച്ച് വീട്ടിലേക്ക് പോകാൻ സാധിക്കുമെന്നുമാണ് കരുതിയത്. എന്നാൽ അതിലേക്കൊന്നും എത്തിയില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാമ്പത്തികമായും മാനസികമായുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു.

4

എനിക്ക് തന്ന വാക്ക് അതല്ലായിരുന്നു. ഞാൻ ചെന്ന് കേറിയ വീട്ടുകാർ പറഞ്ഞത് പ്രശ്നങ്ങൾ എല്ലാം അടങ്ങിയാൽ എന്റെ അച്ഛനെ അവർ വിളിക്കുമെന്നും എന്റെ വീട്ടിലേക്ക് അവർ എല്ലാവരും ചേർന്ന് കൊണ്ടുപോകുമെന്നുമായിരുന്നു. എന്നാൽ അതല്ല ഉണ്ടായത്. അച്ഛനും അമ്മയും ഇങ്ങോട്ട് വരണമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ജൻമത്ത് അത് സംഭവിക്കില്ലെന്ന് എനിക്കറിയാം. കാരണം അവർക്ക് എന്റെ അച്ഛനെ അറിയില്ലല്ലോ.

5

എന്തായാലും സിനിമയിൽ ഞാൻ അഭിനയിച്ചു. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ തിക്കൊടിയൻ സാർ എനിക്ക് ഒരു നൂറ്റിയൊന്ന് രൂപ തന്നു. അദ്ദേഹം കൈയ്യില്‍ നിന്ന് എടുത്ത് തന്നതായിരിക്കും. തനിക്ക് അത് ഒരു ലക്ഷം കിട്ടയപോലെയായിരുന്നു. പിന്നീട് എനിക്ക് 500 രൂപ പട്ടത്തുപിള്ള സാർ കൊടുത്തുവിട്ടു. അതാണെന്റെ ആദ്യത്തെ പ്രതിഫലം, മല്ലിക സുകുമാരൻ പറഞ്ഞു.

6

അങ്ങനെയാണ് അഭിനയം എന്ന ലക്ഷ്യത്തോടെ മദ്രാസിലേക്ക് പോകാമെന്ന് തിരുമാനിച്ചത്. അങ്ങനെ തനിക്ക് ജീവിതം തരാമെന്ന് പറഞ്ഞയാളും അതിനോട് അനുകൂലിക്കുന്നു.അദ്ദേഹവും പറഞ്ഞു ഞാനും ശ്രമിക്കാമെന്ന്. ഞങ്ങൾ അഭിനയത്തിലൂടെ കണ്ടുമുട്ടിയവരാണല്ലോ, കോളേജിൽ പഠിക്കുമ്പോൾ. അന്നൊക്കെയുള്ള കാര്യത്തെ കുറിച്ച് സംസാരിക്കാൻ എനിക്ക് സത്യത്തിൽ താത്പര്യമില്ല. പ്രത്യേകിച്ച് ഈ ഒരു അവസ്ഥയിൽ ആരേയും ഒന്നും ഓർമ്മിപ്പിച്ച് വിഷമിപ്പിക്കാൻ താത്പര്യമില്ല.

Recommended Video

cmsvideo
ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | Oneindia Malayalam
7

എന്തായാലും ഞാൻ മദ്രാസിലേക്ക് പോയി നിരവധി സിനിമകൾ വന്നു. വരുമാനവും ലഭിച്ച് തുടങ്ങി. അങ്ങനെ കുറേ കാലം പോയപ്പോൾ താൻ മനസിലാക്കി അച്ഛനും അമ്മയേയും കാണുന്നതൊക്കെ നടക്കുമെന്ന് തോന്നുന്നില്ല. ആവശ്യങ്ങൾ വേറെ, ഡിമാന്റുകൾ വേറെ അങ്ങനെ പലതുമുണ്ടായി. അങ്ങനെ പലതും പറയാതെയും മിണ്ടാതെയും ജീവിച്ച് മുന്നോട്ട് കൊണ്ടുപോകുമ്പോൾ ദൈവം തനിക്ക് തന്ന വരദാനമായിരുന്നു സുകുമാരൻ, മല്ലിക പറഞ്ഞു.

English summary
Actress Mallika sukumaran opens up about her first marriage life and problems goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X