'മദ്യപിച്ച് ലക്കുകെട്ടുള്ള പാമ്പ് ഡാന്‍സ്, ആത്മഹത്യയുടെ വക്കിലെത്തി'; കമന്റുകള്‍ക്ക് സനുഷയുടെ മറുപടി
ബാലതാരമായി മലയാള സിനിമയിലേക്കെത്തി നായിക വേഷത്തില്‍ തിളങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സനുഷ. ഇപ്പോള്‍ സിനിമയില്‍ഡ സജീവമല്ലെങ്കില്‍ താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

എന്നാല്‍ അടുത്തിടെ താരം പങ്കുവച്ച ചില ഫോട്ടോഷൂട്ടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആ ഫോട്ടോഷൂട്ടുകള്‍ക്ക് താഴെ ചിലര്‍ മോശം കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ താന്‍ പങ്കുവച്ച ഫോട്ടോഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കും താഴെ വന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണം നല്‍കുകയാണ് താരം.

ഫോട്ടോഷൂട്ടിനിടെ എടുത്ത ഒരു പാമ്പ് വീഡിയോയാണ് വിമര്‍ശനത്തിന് ഇടയായ ഒരു വീഡിയോ. സനുഷ മദ്യപിച്ച് ലക്കുകെട്ട് പാമ്പ് ഡാന്‍സ് കളിച്ചു എന്ന വിമര്‍ശനമാണ് ഈ വീഡിയോയ്ക്ക് താഴെ വന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, കുറച്ച് ക്ലിക്കുകള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തലക്കെട്ട് നല്‍കിയ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നെന്ന് സനുഷ പറഞ്ഞു.

ഫോട്ടോഷൂട്ടിനിടെ എടുത്ത രസകരമായ വീഡിയോ ആയിരുന്നു അതെന്ന് സനുഷ പറയുന്നു. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും താരം വ്യക്തമാക്കുന്നു. സനുഷ തടിച്ചു, മെലിഞ്ഞു, മദ്യപാനിയാണ് എന്നൊക്കെയുള്ള കാണാറുണ്ട്. എന്നാല്‍ തടിച്ചതിനും മെലിഞ്ഞതിനും എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അത് എന്ത് തന്നെയായാലും എനിക്ക് എന്റെ വീട്ടികാരെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്ന് സനുഷ പറയുന്നു.

ഞാന്‍ മദ്യപാനിയാണെന്ന വീഡിയോ പുറത്തുവരാനിടയായ കാരണവും താരം തുറന്നുപറഞ്ഞു. കുസൃതി ചോദ്യം ചോദിക്കുന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം കേട്ട് വന്നതാണ് അത്. വോഡ്കയാണ് ഇഷ്ടം എന്ന് പറഞ്ഞതിനെ മാത്രമേ പ്രചരിപ്പിച്ചുള്ളൂ. ആദ്യമൊക്കെ കമന്റുകള്‍ വേദനിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഞാന്‍ റിയാലിറ്റി മനസിലാക്കിയെന്ന് താരം പറയുന്നു.

താന്‍ നേരിട്ട ഡിപ്രഷനെ കുറിച്ചും താരം തുറന്നുപറഞ്ഞു. ഞാന്‍ ഡിപ്രഷനിലാണെന്ന് പറഞ്ഞുള്ള വീഡിയോ പങ്കുവച്ചത് താന്‍ തന്നെയാണ്. എന്റെ തുറന്നുപറച്ചില്‍ മറ്റാര്‍ക്കെങ്കിലും പ്രചോദനമാകുമെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. അതിന് വേണ്ടിയാണ് അന്ന് ആ വീഡിയോ പങ്കുവച്ചത്. സെലിബ്രിറ്റി എന്ന് പറയുന്ന ആള്‍ക്കാര്‍ എന്തെങ്കിലും പറയുമ്പോള്‍ അത് മറ്റുള്ളവരെ ഇന്‍ഫ്‌ളൂവന്‍സ് ചെയ്യുമെന്ന വിശ്വാസം തനിക്കുണ്ടെന്നും സനുഷ പറയുന്നു.

ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് സനുഷ പറയുന്നു. ഡിപ്രഷന്‍ എന്നാല്‍ ശാരീരികമായ അസ്വസ്ഥതയല്ല. ഒരു മരുന്ന് കഴിച്ചാല്‍ മാറുന്നതും അല്ല. ഇപ്പോഴും തനിക്ക് മൂഡ് ചേയ്ഞ്ച് ഉണ്ടാകാറുണ്ടെന്നും പക്ഷേ, മനസിനെ നിയന്ത്രിക്കാന്‍ ശീലിച്ചെന്നും സനുഷ പറയുന്നു. ഇന്ത്യഗ്ലിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

കൊവിഡ് കാലത്ത് സിനിമ ഇല്ലാതായതല്ല ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡിപ്രഷന്‍ വന്നതിന്റെ കാരണം. ആര്‍ക്കും വരാവുന്നതാണ് ഡിപ്രഷന്‍. ആര്‍ട്ടിസ്റ്റുകള്‍ക്കും സ്ത്രീകള്‍ക്കും മാത്രം വരുന്നതല്ല. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിള്‍ നമ്മളില്‍ പലരും അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അത് തുറന്നുപറയാന്‍ ചിലര്‍ തയ്യാറാവുന്നു എന്ന് മാത്രമാണെന്ന് സനുഷ പറയുന്നു.

ഇതിനു മുമ്പും താരം ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. വിഷാദത്തിന് കാരണം സനുഷയ്ക്കുണ്ടായ റിലേഷന്‍ ഷിപ്പാണെന്ന് വരെ ചിലര്‍ പറഞ്ഞുണ്ടാക്കിയിരുന്നു. ഇതിനായിരുന്നു താരം അന്ന് മറുപടി നല്‍കിയത്. എനിക്ക് ഒരു റിലേഷന്‍ ഷിപ്പുണ്ടെന്നും അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദ രോഗമുണ്ടായതെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ ഒര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് അത്തരത്തിലുള്ള അഭിപ്രായം പറയാതിരിക്കുക എന്നാണ് സനുഷ പറഞ്ഞത്.

ഊഹിച്ച് ആരും പറയേണ്ടതില്ല, അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. ഇതൊന്നുമല്ല എന്റെ വിഷാദത്തിന് കാരണം. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാരണമാണെന്ന് സനുഷ പറയുന്നു. ആ സമയത്ത് അനിയനും കുടുംബവും സുഹൃത്തുക്കളും എല്ലാം കൂടെ നിന്നതുകൊണ്ടാണ് തനിക്ക് കര കയറാന്‍ സാധിച്ചതെന്നും സനുഷ വ്യക്തമാക്കുന്നു.
അഫ്ഗാന് താങ്ങായി ലോകം; ഖത്തറും തുര്‍ക്കിയും വിമാനം പറത്തും... മരുന്നുമായി ഇന്ത്യ, പുതിയ മാറ്റങ്ങള്‍