ബിഗ് ബോസില്‍ പിആർ വർക്കുണ്ട്: ഒരു കമന്റിന് ആഴ്ചയില്‍ 2000 രൂപ, കൃത്യമായ തെളിവുണ്ടെന്ന് ആര്യ
ബിഗ് ബോസ് ശരിക്കും പറഞ്ഞാല്‍ അകത്തല്ല, പുറത്താണ് നടക്കുന്നത്. എന്തൊക്കെയാണ് പുറത്ത് നടക്കുന്നത്. അതൊന്നും നമ്മള്‍ അറിയില്ലെന്നും ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആരംഭിക്കാനിരിക്കെ പിആർ വർക്കുകള്‍ സംബന്ധിച്ച ചർച്ചകളും സജീവമായി കഴിഞ്ഞു. ആദ്യ സീസണില്‍ പിആർ വർക്ക് സംബന്ധിച്ച ആരോപണങ്ങള്‍ അത്ര ശക്തമായിരുന്നില്ലെങ്കിലും ഒരോ സീസണ്‍ കഴിയുന്തോറും പിആർ വർക്കും ഫാന്‍ ഫൈറ്റ് പോലെ ആരാധകർക്കിടയില്‍ സജീവ ചർച്ചയായി.
ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഷോയിക്ക് ഉള്ളില്‍ തന്നെ ചില മത്സരാർത്ഥികള്‍ പിആർ വർക്ക് സംബന്ധിച്ച അവകാശവാദം ഉന്നയിച്ച് മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ പിആർ വർക്കിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് സീസണ്‍ 2 വിലെ മത്സരാർത്ഥിയായിരുന്ന ആര്യ. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ആര്യ, മഞ്ജു പത്രോസ്, രേഷ്മ എന്നിവരുടെ പരാതി
തങ്ങൾക്കെതിരെയുള്ള സൈബർ ബുള്ളീയിങ് അതിര് വിട്ടപ്പോഴായിരുന്നു താനും രേഷ്മ, മഞ്ജു എന്നീ ബിഗ് ബോസ് മത്സരാർത്ഥികൾ സൈബർ സെല്ലിൽ പരാതി ഫയൽ ചെയ്തത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാനൊന്നും സാധിക്കില്ലെന്ന കാര്യം അവർ ആദ്യമേ പറഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമം അന്ന് ഉണ്ടായിരുന്നില്ല. എന്തായാലും അവർ കേസായി എടുത്തുവെന്നും ആര്യ വ്യക്തമാക്കുന്നു.

തുടർന്നുണ്ടായ അന്വേഷണത്തിൽ വാട്സ്ആപ് ഗ്രൂപ്പിനെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഒരു പ്ലസ്ടുക്കാരനായ പയ്യനെയാണ് പൊലീസ് പിടികൂടിയത്. ഒരു മാർക്കറ്റിങ് കമ്പനിലിയുടെ ഭാഗമായിട്ടായിരുന്നു അവരുടെ പ്രവർത്തനം. അവരുടെ ഗ്രൂപ്പുകളില്‍ ഒരോ ആഴ്ചയും ഓരോ മത്സരാർത്ഥിയുടെ പേര് വരും. അപ്പോള്‍ തന്നെ അവരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പോയി തെറി വിളിക്കും. അതോടൊപ്പം തന്നെ യൂട്യൂബിലും വീഡിയോ ചെയ്യും.

കമന്റ് മാത്രം ചെയ്യുന്നവർക്ക് ആഴ്ചയിൽ 2000
പിആർ വർക്ക് ചെയ്യാൻ വേണ്ടി വാട്സ്ആപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത്, അതിലേക്ക് ആളുകളെ ആഡ് ചെയ്യും. അധികവും കോളജ് സ്റ്റുഡന്റ്സിനെയാണ് ഇവർ ഗ്രൂപ്പിൽ ചേർത്തുന്നത്. കമന്റിനും വീഡിയോയ്ക്കും പ്രത്യേകം പൈസയാണ്. കമന്റ് മാത്രം ചെയ്യുന്നവർക്ക് ആഴ്ചയിൽ 2000 രൂപ ലഭിക്കുമെന്നാണ് ആര്യ പറയുന്നത്.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

കമന്റുകളുടെയും വോയ്സ് നോട്ടുകളുടെയും
ഇക്കാര്യം ഞാന്‍ വെറുതെ പറയുന്നതല്ല, ആവശ്യമായ തെളിവുകൾ കയ്യിലുണ്ട്. ഇതേ കാര്യങ്ങള്‍ മറ്റ് ചിലരും പറഞ്ഞിട്ടുണ്ട്. തന്റെ ചില കസിൻസ് ഇതേ ഗ്രൂപ്പിൽ കയറിപ്പറ്റിയതിന് ശേഷം ഗ്രൂപ്പിൽ വന്ന കമന്റുകളുടെയും വോയ്സ് നോട്ടുകളുടെയും സ്ക്രീൻ റക്കോർഡുകൾ ശേഖരിച്ചു. അങ്ങനെയാണ് തെളിവുകള്‍ ലഭിച്ചത്. ആരൊക്കെയാണ് ഗ്രൂപ്പിലേക്ക് വരുന്നതെന്നൊന്നും അവർ നോക്കാറില്ല.

പോക്കറ്റ് മണിക്ക് വേണ്ടിയാണ് അവരിങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. പിന്നീടി ഇവരില്‍ ചിലരുടെ രക്ഷിതക്കളെ വിളിച്ച് സംസാരിച്ചു. കൃത്യമായ തെളിവുകള്‍ ഉള്ളതുകൊണ്ടാണ് പെയിഡ് പിആർ ഉണ്ടെന്ന് വ്യക്തമാക്കുന്നത്. എല്ലാരും ഇക്കാര്യം ചെയ്യുന്നു എന്ന അവകാശവാദമില്ല. ചിലപ്പോള്‍ മത്സരാർത്ഥികളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന പണിയായിരിക്കും ഇതും. അകത്തുള്ളവർക്ക് ഇതിനെക്കുറിച്ച് അറിയണമെന്ന് പോലുമില്ലെന്നും ആര്യ അഭിമുഖത്തില്‍ പറയുന്നു.

സീസണ്‍ 2 വില്‍ ആര് വിജയിക്കും
സീസണ്‍ 2 വില്‍ ആര് വിജയിക്കും എന്ന് ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമില്ല. അകത്ത് നടക്കുന്നതല്ല, പുറത്ത് നടക്കുന്നത്. ബിഗ് ബോസ് ശരിക്കും പറഞ്ഞാല്‍ അകത്തല്ല, പുറത്താണ് നടക്കുന്നത്. എന്തൊക്കെയാണ് പുറത്ത് നടക്കുന്നത്. അതൊന്നും നമ്മള്‍ അറിയില്ല. അകത്തെ കളികളേക്കാള്‍ വലിയ കളിയാണ് പുറത്ത്. പകുതിയൊക്കെ ആയപ്പോള്‍ രജത് കുമാർ വിന്നറാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം പുറത്തുപോയെന്നും താരം ഓർക്കുന്നു.

അതേസമയം, അന്തരിച്ച സുബി സുരേഷിനെ കുറിച്ചും അഭിമുഖത്തില്‍ ആര്യ ഓർക്കുന്നു. സുബിയുടെ ആരോഗ്യ നിലയെക്കുറിച്ച് അറിയുന്ന പലരും ഉണ്ടായിരുന്നു. അവരെല്ലാം അവരെ സഹായിക്കുന്നുണ്ടായിരുന്നു. ടിനി ചേട്ടന്‍, രമേശ് പിഷാരടി തുടങ്ങിയ പലരും പ്രോസസ് വേഗത്തിലാക്കാനും ഫണ്ട് കളക്ട് ചെയ്യാനും രംഗത്തുണ്ടായിരുന്നുവെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications
