• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആസിഡ് എറിയാനും കൊല്ലാനുമൊക്കെ എന്നെ നോക്കിയിരിക്കുകയായിരുന്നു, പക്ഷേ, അവര്‍ വന്നില്ല; മഞ്ജു പത്രോസ്

Google Oneindia Malayalam News

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. പിന്നീട് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ മഞ്ജു പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണിലും താരം പങ്കെടുത്തിരുന്നു.

മണ്ടേല... ഗാന്ധിയോടോ ബോസിനോടോ അല്ല, അംബേദ്കറോട് കൂടുതൽ ചേർന്നുനിൽക്കുന്ന ഇതിഹാസജീവിതംമണ്ടേല... ഗാന്ധിയോടോ ബോസിനോടോ അല്ല, അംബേദ്കറോട് കൂടുതൽ ചേർന്നുനിൽക്കുന്ന ഇതിഹാസജീവിതം

ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജു 49ഓളം ദിവസം അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം ബിഗ് ബോസില്‍ എങ്ങനെ എത്തിയെന്നും പുറത്തിറങ്ങിയതിന് ശേഷമുണ്ടായ അനൂഭവങ്ങള്‍ എന്തൊക്കെയാണെന്നും തുറന്നുപറയുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്...

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

1

സിനിമ ദക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതുവരെ പറയാത്ത കാര്യങ്ങള്‍ തുറന്നുപറയുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആദ്യം ചാനലില്‍ നിന്നാണ് വിളിച്ചത്. വിളിച്ചതിന് ശേഷം മൂന്ന് നാല് ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. നമ്മുടെ മെന്റല്‍ ഹെല്‍ത്തും എല്ലാം നോക്കിയിട്ടാണ് എടുത്തത്. പക്ഷേ എനിക്ക് അത്ര വലിയ മെന്റല്‍ ഹെല്‍ത്തൊന്നും ഇല്ലായിരുന്നെന്ന് താരം പറയുന്നു.

2

എനിക്ക് അവിടെയുണ്ടായിരുന്ന ആരെയും പരിചയമില്ല, ഫുക്രുവിനെ നേരിട്ട് പരിചയമില്ല, വീണയെയും ആര്യയെയും രു പ്രാവശ്യം കണ്ടിട്ടുണ്ട്. അല്ലാതെ എനിക്ക് അതില്‍ ആരെയും പരിചയമില്ല, ഞാന്‍ എന്റെ മകനെ മിസ് ചെയ്യുന്ന ഒരു സമയം എനിക്ക് ഉണ്ടായിട്ടില്ല, അവനെ പിരിഞ്ഞിരിക്കുന്ന ഒരു സിറ്റുവേഷന്‍ ഉണ്ടായിട്ടില്ലെന്നും മഞ്ജു പറയുന്നു.

3

ഫുക്രുവുമായി അടുക്കാനുള്ള കാരണവും താരം വെളിപ്പെടുത്തി. ബിഗ് ബോസില്‍ ചെന്ന ഉടനെ തന്നെ എനിക്ക് ടെന്‍ഷനായി തുടങ്ങി. എത്ര നാള്‍ ഞാന്‍ എന്റെ കുഞ്ഞിനെ കാണാതിരിക്കും, എനിക്ക് ഭയങ്കര വിഷമമായിരുന്നു. അങ്ങനെയുള്ള ഒരു അവസ്ഥയില്‍ നമ്മള്‍ ചുറ്റുമുള്ളവരെ സ്‌നേഹിച്ച് തുടങ്ങും. അങ്ങനെയാണ് ഫുക്രവിലേക്ക് ഞാന്‍ ചെല്ലുന്നത്. അവനാണ് ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടി. അവനാണ് ഓടിപ്പാഞ്ഞ് നടക്കുന്നത്.

4

പപ്പടം അവന് ഭയങ്കര ഇഷ്ടമാണ്, നമ്മള്‍ ചോറില്‍ നിന്ന് അവന്‍ കയ്യിട്ട് എടുത്തുപോകും, അപ്പൊഴൊക്കെ നമ്മുടെ ഒരു കുഞ്ഞ്, ഒരു കൊച്ചനിയന്‍ എന്നുള്ള പരിഗണനയിലേക്ക് നമ്മള്‍ പോവും, ആ ഒരു സാഹചര്യത്തില്‍ നമ്മള്‍ അങ്ങനെ ആയിപ്പോകും. കാരണം നമ്മുടെ സന്തോഷവും സ്‌നേഹവും നമുക്ക് എവിടെയെങ്കിലും ഒന്ന് ഇറക്കിവയ്‌ക്കേണ്ടെ- മഞ്ജു പറഞ്ഞു.

5

കൂടാതെ ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമുണ്ടായ സൈബര്‍ അറ്റാക്കിനെ കുറിച്ചും താരം വെളിപ്പെടുത്തി. ഷോയില്‍ രജിത് കുമാറുമായുണ്ടായ വാക്കുതര്‍ക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആ സമയത്താണ് മഞ്ജു ഷോയില്‍ നിന്ന് പുറത്തേക്ക് പോയത്. തുടര്‍ന്ന് നേരിട്ട സൈബര്‍ അറ്റാക്കുകളെ കുറിച്ചാണ് മഞ്ജു വെളിപ്പെടുത്തുന്നത്.

6

അന്ന് ആ വിഷയം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ ആസിഡ് ആക്രമണം നടത്തുമെന്നും എന്നെ കൊല്ലാനുമൊക്കെ ചിലര്‍ നോക്കിയിരിക്കുകയായിരുന്നു. പക്ഷേ, എന്തുകൊണ്ടോ, ആരെ പേടിച്ചിട്ടാണോ എന്നറിയില്ല, ആരും വന്നില്ല, ഞാന്‍ ഇക്കാര്യം പിന്നീടാണ് അറിഞ്ഞതെന്നും മഞ്ജു പറയുന്നു.

7

അതേസമയം, വെറുറെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയാണ് തന്റെ ജീവിതം മാറ്റിയതെന്നും മഞ്ജു പറയുന്നു. ചെറുപ്പം മുതല്‍ തന്നെ പാട്ടിനോടും ഡാന്‍സിനോടുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തോടെ കുടുംബവുമായി ജീവിക്കുകയായിരുന്നു. വീടും ഭാര്‍ത്താവും കുഞ്ഞുമായിരുന്നു എന്റെ ലോകം. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് അതിന് അപ്പുറം ഒരു ലോകമുണ്ടെന്ന് മനസിലായതെന്നും മഞ്ജു അഭിമുഖത്തില്‍ വ്യക്തമാക്കി.

ചരിത്രപുസ്തകമൊന്നും തപ്പണ്ടാ, ഉറ്റവര്‍ നഷ്ട്ടപെട്ട 10 പേരോട് ചോദിച്ചാല്‍ മതി; മാലിക്കിനെതിരെ വീണ്ടും ഒമര്‍ലുലുചരിത്രപുസ്തകമൊന്നും തപ്പണ്ടാ, ഉറ്റവര്‍ നഷ്ട്ടപെട്ട 10 പേരോട് ചോദിച്ചാല്‍ മതി; മാലിക്കിനെതിരെ വീണ്ടും ഒമര്‍ലുലു

മാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ല, ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു; വിവാദങ്ങളിൽ പ്രതികരിച്ച് മാലാ പാർവ്വതിമാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ല, ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു; വിവാദങ്ങളിൽ പ്രതികരിച്ച് മാലാ പാർവ്വതി

പഞ്ചാബിലെ പ്രശ്‌നം തീര്‍ന്നു, ഇനി കര്‍ണാടകത്തില്‍, ഡികെയും സിദ്ധരാമയ്യയും രാഹുലിനെ കാണുംപഞ്ചാബിലെ പ്രശ്‌നം തീര്‍ന്നു, ഇനി കര്‍ണാടകത്തില്‍, ഡികെയും സിദ്ധരാമയ്യയും രാഹുലിനെ കാണും

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

cmsvideo
  കമന്റിട്ടയാളെ പഞ്ഞിക്കിട്ട് മഞ്ജു | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Bigg Boss Malayalam Season 2 Fame Manju Pathrose reveals her experiences after coming out of show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X