പറ്റിക്കാന്‍ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലേ ലാലേട്ടാ; സിറിച്ചു സിറിച്ചു സത്തു; വൈറലായി അശ്വതിയുടെ റിവ്യൂ
ബിഗ് ബോസ് സ്ഥിരമായി കാണുന്ന പ്രേക്ഷകര്‍ ആരും തന്നെ നടി അശ്വതിയുടെ വിലയിരുത്തലുകളും ഒഴിവാക്കില്ല. ഷോയുടെ എപ്പിസോഡുകളെ കുറിച്ച് താര്യം കൃത്യമായ വിലയിരുത്തലുകളാണ് പങ്ക വയ്ക്കാറുള്ളത്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം അവതാരകന് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ പറ്റിച്ച എപ്പിസോഡിനെ കുറിച്ചും താരം വിശദമായ റിവ്യു പങ്കുവച്ചിട്ടുണ്ട്. അശ്വതിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് വിലയിരുത്തല്‍ ഇങ്ങനെ...
ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

മുഴുവന്‍ സ്ത്രീകള്‍
ബിഗ്ബോസ് തുടങ്ങിയ നാള് മുതലുള്ള എവിക്ഷനില്‍ പോയത് മുഴുവന്‍ സ്ത്രീകള്‍ ആണു. എന്തുകൊണ്ട് എന്നു ചോദിച്ചാണ് ലാലേട്ടന് തുടങ്ങിയത്. സന്ധ്യയോടാണ് ചോദ്യം.അവര്‍ക്കണല്ലോ ആ സംശയം കൂടുതല്‍ . വെറോന്നുല്ല സ്ത്രീകള്‍ക്ക് അന്യോന്യം തമ്മിലൊരു കോര്‍ഡിനേഷന്‍ ഇല്ലാ ഫുള്ള് ഈഗോ അതന്നെ .

ഒരു പ്രിയം കൂടുതല്‍ ആണല്ലേ
ലാലേട്ടന് എപ്പോളും ഡിമ്പലിന്റെ ഡ്രെസ്സിനോട് ഒരു പ്രിയം കൂടുതല്‍ ആണല്ലേ . ഡിമ്പല്‍ ആണേല്‍ ലാലേട്ടന് വരുന്ന എപ്പിസോഡില്‍ ഒരു സൈഡിലൂടെ പാല് മറ്റൊരു സൈഡിലൂടെ തേന്‍ എന്നിവ കോരി ഒഴിക്കും എന്നു എനിക്ക് മാത്രാണോ തോന്നുന്നത് . ഞാന്‍ കുറ്റം പറഞ്ഞതല്ല ട്ടോ, ഒരു സത്യം പറഞ്ഞു അത്രന്നെ .

സ്ട്രോങ്ങ് ആകു
എന്റെ പൊന്നു ലാലേട്ടാ സ്ട്രോങ്ങ് ആകു സ്ട്രോങ്ങ് ആകു നിങ്ങള്‍ക്കങ്ങനെ പറയാം... ഞങ്ങള്‍ക്കൊന്നും അനങ്ങാന്‍ വയ്യ.. കഴിഞ്ഞ പത്തറുപതു ദിവസായി അങ്ങിങ് ഇരുന്നു നോമിനേഷന് ഡിസ്കസ് ചെയ്യാനേ അറിയൂ... ശീലായി അതാണെ..പിന്നെ നിവര്‍ത്തിയില്ലാതെ ടാസ്കില് ദേഹം അനക്കുന്നതാണ് .

ബാക്കി ആരുമില്ല
റംസാന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രമ്യ എണീറ്റു നിന്നു.. ബാക്കി ആരുമില്ല.. ഡിമ്പല്‍ എന്തെ എണീറ്റില്ല? രമ്യയും ഡിമ്പലും ആണു അത് ഡിസ്കസ് ചെയ്തത് അല്ലെ? മിടുക്കി രമ്യ . ഒള്ളത് തുറന്നു പറഞ്ഞു . റംസന്റെ പോടീ വിളി ചോദ്യം ചെയ്തു.. ആ...യ്യാ നല്ല ചോദ്യം ചെയ്യല്‍ . ഇപ്പൊ ലൈസന്‍സും കിട്ടി വിളിച്ചോളാന്‍.. സ്നേഹത്തോടെ ആണത്രേ .

ഒരു മാടപ്രാവിനെ കൂടി പറത്തി
മൊത്തത്തില്‍ സ്നേഹ മയം ആണുട്ടോ, ഒരു മാടപ്രാവിനെ കൂടി പറത്തി വിടായിരുന്നു ഇടയില്‍ക്കൂടെ .മ്മ് ക്യാപ്റ്റന്‍സി ഗെയിം, പെയിന്റ് വാരി ഒരു വലിയ വൈറ്റ് ക്യാന്‍വാസില്‍ ഒഴിക്കുക,മൂന്നുപേര്‍ക്കും മൂന്നു കളര്‍. അവസാനം ഏതു കളര്‍ ആണു കൂടുതലായി കാണുന്നത് അതൊഴിച്ച ആള് ക്യാപ്റ്റന്‍.. നല്ല കളി..

അഡോണിയും സന്ധ്യേം
അഡോണി ക്യാപ്റ്റന്‍ അപ്പോള്‍ പ്രൊമോയില്‍ കണ്ടപോലെ അഡോണിയും സന്ധ്യേം പോണില്ലേ?? ആഹ് ലാലേട്ടന് ഇന്നലെ പറഞ്ഞ തമാശ വന്നു! എവിക്ഷന് ഇല്ലാ ഈ ആഴ്ച.. എന്നാല്‍ അകത്തുള്ളവരെ പറ്റിക്കാന്‍ പോവാണ്. അഡോണി ആന്‍ഡ് സന്ധ്യ പുറത്തേക്കു വരൂ എല്ലാരും വിശ്വസിക്കാനാകാതെ ഞെട്ടി.

പറ്റിക്കാന്‍ വേണ്ടി ആണേലും
കരച്ചില്, കെട്ടിപ്പിടുത്തം, സങ്കടം . പറ്റിക്കാന്‍ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലു ലാലേട്ടാ . ബിഗ്ബോസിന്റെ അന്നൗണ്‍സ്മെന്റ് വന്നു 'ചില സാങ്കേതിക കാരണങ്ങളാല്‍ വാതില്‍ തുറക്കാന്‍ പറ്റണില്ല, താക്കോല്‍ കാണാനില്ല' ലാലേട്ടന് വന്നു പറ്റിച്ചെന്നു അറിയിച്ചു സിവനേ..സിറിച്ചു സിറിച്ചു സത്തു . അപ്പോള്‍ അടുത്താഴ്ച കാണാം ഗുഡ് നൈറ്റ്. ലാലേട്ടന് പോയി..

ബെസ്റ്റ് ഡ്രമാറ്റിക് മൊമെന്റ്
എല്ലാര്ക്കും ബെസ്റ്റ് ഡ്രമാറ്റിക് മൊമെന്റ് ആരുന്നു. വീണ്ടും എല്ലാരും ഓരോ മൂല തിരഞ്ഞെടുത്തു തൊടങ്ങി ഹെന്റെ പൊന്നോ . കിടിലു സൂര്യയെ വിളിച്ച് ഭയങ്കര ഉപദേശം, ഴിഞ്ഞ ദിവസം സന്ധ്യ ഉപദേശിച്ചത് സൂപ്പെര് ആണെന്ന് ലാലേട്ടന് പറഞ്ഞല്ലോ.

നാളെ ഓപ്പണ്‍ നോമിനേഷന്
ഇനി അടുത്ത ആഴ്ച കിടിലുവിനെ പറ്റി അങ്ങനെ പറയാന്‍ ആണെന്ന് എനിക്ക് മാത്രാണോ തോന്നിയത്?. ബാക്കി ഉള്ളവരുടെ ഒന്നും കേള്‍ക്കുന്നുണ്ടാരുന്നില്ല അവര്‍ പറയുന്നത്... ഞാന്‍ പോണ്.. അപ്പോള്‍ ശെരി ട്ടാ . നാളെ ഓപ്പണ്‍ നോമിനേഷന്
അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications