• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിവോഴ്സും ആത്മഹത്യ ശ്രമത്തിലേക്ക് വരെ പോയ സമയവും; അവിടുന്ന് റിതുവാണ് പുനര്‍ജന്മം തന്നത്; ജിയ ഇറാനി

Google Oneindia Malayalam News

'കുടജാദ്രിയില്‍ കുട ചൂടുമാ' എന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് മ്യൂസിക് ആല്‍ബത്തിലൂടെയാണ് ജിയ ഇറാനി എന്ന പേര് ആദ്യമായി മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മോഡലിങ് രംഗത്ത് നിന്നും താരം പിന്നീട് സിനിമയിലേക്ക് എത്തിയെങ്കിലും അത്ര സജീവമായിരുന്നില്ല. മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പിഒ, അസുരവിത്ത്, അനന്ദഭദ്രം, 1983 എന്നീ ചിത്രങ്ങളിലായിരുന്നു ജിയ ഇറാനി അഭിനയിച്ചത്.

പിന്നീട് ബിസിനസുകളിലേക്ക് തിരിഞ്ഞെ താരത്തെ സമീപകാലത്ത് കൂടുതല്‍ ശ്രദ്ധേയമാക്കിയത് ബിഗ് ബോസ് താരം റിതു മന്ത്രയുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുമായിരുന്നു. ഇപ്പോഴിതാ തന്‍റെ കരിയറിന്‍റെ തുടക്കത്തെ കുറിച്ചും റിതുവുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ജിയ ഇറാനി. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മോഹന്‍ലാലിനൊപ്പം പ്രൃഥിരാജ്, പൊലീസ് വേഷത്തില്‍ ആന്റണി പെരുമ്പാവൂര്‍: ബ്രോ ഡാഡി മൂവി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

ജിയ ഇറാനി പറയുന്നു

2003 ല്‍ മോഡലിങ് സ്റ്റാര്‍ട്ട് ചെയ്ത ആളാണ് ഞാന്‍. അപ്പോള്‍ ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു ആളാണ് ഞാന്‍. ക്ലൈന്‍റ് സര്‍വീസ് എക്സിക്യുട്ടീവ് ആയിരുന്നു. ആ ഒരു ബന്ധം വെച്ച് കുറച്ച് പരസ്യചിത്ര നിര്‍മ്മാതാക്കളേയും സംവിധായകരേയും അറിയാമായിരുന്നു. അങ്ങനെ 2005 ലാണ് അന്നത്തെ ഏറ്റവും ഹിറ്റായ കുടജാദ്രിയില്‍ എന്ന മ്യൂസിക് ആല്‍ബം ചെയ്യുന്നത്. സോഷ്യല്‍ മീഡിയ ഒന്നും അത്ര ആക്ടീവ് അല്ലാതിരുന്ന കാലമാണ്. മിസ്റ്റ്, ഡ്യൂ ഡ്രോപ്സ് അങ്ങനെയുള്ള ചാനലുകള്‍ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. ആളുകള്‍ കാത്തിരുന്ന് കണ്ട ആല്‍ബമായിരുന്നു അത്. വന്‍ ഹിറ്റായിരുന്നു അത്. പക്ഷെ ആ സമയത്ത് മോഡലിങ് എന്താണ്, ആക്ടിങ് എന്താണ് എന്നൊന്നും അറിയാന്‍ വയ്യാത്ത ഒരു കാലം കൂടിയായിരുന്നു അത്.

ഷഹബാസ് അമനും

ജബ്ബാര്‍ കല്ലറയ്ക്കല്‍ ആയിരുന്നു ആ ആല്‍ബത്തിന്‍റെ ഡയറക്ടര്‍. പുള്ളി ഒരു പ്രശസ്തനായ ആഡ് ഫിലിം മേക്കര്‍ കൂടിയായിരുന്നു. അപ്പോള്‍ പുള്ളിയാണ് എനിക്ക് ധൈര്യം തന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, റാംപ് വാക്ക് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നാല്‍ മതിയെന്നാണ് പുള്ളി പറഞ്ഞത്. അതൊരു മിസ്ട്രി മൂഡ് കൂടിയായിരുന്നല്ലോ. അത് അങ്ങനെ ചെയ്തു. പിന്നെ നല്ലപാട്ടുമായിരുന്നു. ഷഹബാസ് അമനും സ്വര്‍ണ്ണലത ചേച്ചിയുമായിരുന്നു പാടിയത്. അങ്ങനെ പാട്ട് കയറി അങ്ങ് കത്തിപ്പിടിക്കുകയായിരുന്നു.

പ്രപ്പോസ് ചെയ്തത് രോഹിത്; ആദ്യം നോ, വീട്ടുകാരുടെ എതിര്‍പ്പ്, 7 വര്‍ഷം കാത്തിരിപ്പ്, ഒടുവില്‍ വിവാഹംപ്രപ്പോസ് ചെയ്തത് രോഹിത്; ആദ്യം നോ, വീട്ടുകാരുടെ എതിര്‍പ്പ്, 7 വര്‍ഷം കാത്തിരിപ്പ്, ഒടുവില്‍ വിവാഹം

സിനിമ

സിനിമക്ക് വേണ്ടി നടന്നിട്ട് നമ്മുടെ പരിപാടികള്‍ നടക്കാത്ത ഒരു സാഹചര്യം ഉണ്ടായി. സാമ്പത്തികം എന്ന് പറയുന്നത് പ്രധാനമായിരുന്നു. നമ്മുടെ ഒരു സ്റ്റൈല്‍ ഓഫ് ലിവിങ്ങിന് പറ്റിയ വരുമാനം സിനിമയില്‍ നിന്നും കിട്ടാതായി. അങ്ങനെയാണ് ഞാന്‍ എന്‍റെ ട്രാക്ക് ഒന്ന് മാറ്റിയത്. ചെറിയ റിയല്‍ എസ്റ്റേറ്റ് പരിപാടി നേരത്തേയുണ്ടായിരുന്നു. ഇപ്പോള്‍ പ്രീമിയം കാറിന്റെ ബിസിനസ് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ ട്രേഡിങ് പരിപാടിയൊക്കെയുണ്ട്.

റിതു മന്ത്ര

തുടര്‍ന്നാണ് താരം റിതു മന്ത്രയുമായുള്ള റിലേഷന്‍ഷിപ്പിന്‍റെ കാര്യത്തിലേക്ക് കടക്കുന്നത്. വളരെ നന്നായി പോവുന്നതിനടയ്ക്കാണ് ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ നടക്കുന്നത്. 2017 ലാസ്റ്റ് 2018 ആദ്യമൊക്കെയാണ് റിതുമന്ത്രിയുമായുള്ള റിലേഷന്‍ ഷിപ്പ് തുടങ്ങുന്നത്. ഒരു മ്യൂസിക് വീഡിയോ ആണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് ചെയ്യുന്നത്. യക്ഷി എന്നായിരുന്നു ആ വീഡിയോയുടെ പേര്. അതിന് മുന്‍പും അറിയാമായിരുന്നെങ്കിലും വലിയ ബന്ധം ഉണ്ടായിരുന്നില്ല.

മ്യൂസിക് വീഡിയോ

ആ മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി ഏകദേശം നാല് ദിവസത്തോളം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. ആ സമയത്ത് ഞങ്ങള്‍ പരസ്പരം അത്യാവശ്യം സംസാരിച്ചു. അതിന്‍റെ ഷൂട്ട് അധികവും രാത്രിയിലായിരുന്നു. ഷൂട്ടിന്‍റെ ഇടവേളകളില്‍ ഒക്കെ അത്യാവശ്യം നന്നായി സംസാരിച്ചു. ആ ഷൂട്ടിനിടയില്‍ ചെറിയൊരു കുഴിയില്‍ വീണ റിതുവിന്‍റെ കാലും കയ്യുമൊക്കെ ചെറുതായി മുറിഞ്ഞു. അപ്പോള്‍ ഞാനാണ് അവിടുന്ന് പിടിച്ച് രക്ഷപ്പെടുത്തിയത്. പറഞ്ഞ് വരുമ്പോള്‍ ഒരു സിനിമാ കഥപോലെ വരുമെന്നും ജിയ ഇറാനി പറയുന്നു.

കൈ മുറിഞ്ഞത് കാരണം

കൈ മുറിഞ്ഞത് കാരണം അവള്‍ക്ക് ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അപ്പോള്‍ ഞാനാണ് ഭക്ഷം വാരിക്കൊടുത്തത്. ആ ഒരു സമയത്താണ് ഞങ്ങള്‍ തമ്മിലുള്ള ഒരു ബന്ധത്തിന്‍റെ ഒരു തുടക്കം ഉണ്ടായതെന്ന് വേണമെങ്കില്‍ പറയാം. അതിന് ശേഷം ഞങ്ങള്‍ കുറച്ച് കൂടെ ക്ലോസ് ആയി. ആ ആല്‍ബത്തിലും അങ്ങനത്തെ തീം ഒക്കെയായിരുന്നു. ആ മ്യൂസിക് വീഡിയോ കഴിഞ്ഞതിന് ശേഷം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. അത് ഒരു ഫ്രണ്ട്ഷിപ്പ് ആണോ വേരെന്തെങ്കിലും ആണോ എന്ന് അറിയില്ല. എനിക്ക് റിതുവിനെ വിളിക്കാനും റിതുവിന് എന്നെ വിളിക്കാനും ഒക്കെ താല്‍പര്യം ഉണ്ടായിരുന്നു.

ഒരു ബന്ധവും ഉണ്ടായില്ല

അങ്ങനെ ഞങ്ങള്‍ കൂടെക്കൂടെ വിളിക്കുന്നു, സംസാരിക്കുന്നു, പുറത്ത് വെച്ച് കാണുന്നു. അങ്ങനെ കണ്ട്, കണ്ട് ഇരുവരും പ്രണയത്തിലേക്ക് എത്തി. അത് 2021 ജനുവരി 27 വരെ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഫെബ്രുവരി 13 ന് ബിഗ് ബോസില്‍ കയറുന്നത് വരെ എന്നെ വിളിച്ചിരുന്നു. അത് കഴിഞ്ഞ് ഇറങ്ങി വന്നതിന് ശേഷം ഒരു ബന്ധവും ഉണ്ടായില്ല. അതാണ് റിതുവുമായുള്ള ബന്ധത്തില്‍ സംഭവിച്ചതെന്നും ജിയ ഇറാനി പറയുന്നു.

ആദ്യ വിവാഹം

എനിക്ക് ഒരുപാട് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നെങ്കിലും ഇതൊരു സ്പെഷ്യല്‍ റിലേഷന്‍ ഷിപ്പ് ആയിരുന്നു. നേരത്തെ വിവാഹം കഴിച്ചയാളാണ് ഞാന്‍. ആ ബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന സമയത്ത് കുറേ മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കോടതിയിലെ കേസും മകനെ കാണാന്‍ പറ്റാത്ത പ്രശ്നങ്ങളുമൊക്കെയായിരുന്നു. ആ സമയത്ത് ചെറിയൊരു ആത്മഹത്യ ശ്രമത്തിലേക്ക് ഒക്കെ പോയി. കാരണം ഞാനും എന്‍റെ മകനും തമ്മില്‍ അത്രയും കണക്റ്റഡ് ആയിരുന്നു. ആ ഒരു സമയത്തില്‍ നിന്നൊക്കെ റിതുവായിരുന്നു എനിക്കൊരു പുനര്‍ജന്മം തന്നത് എന്ന് വേണമെങ്കില്‍ പറയാം.

ബിഗ് ബോസ്

ബിസിനസ് ഓക്കെ പൊളിഞ്ഞി നില്‍ക്കുന്ന സമയത്ത് അവള്‍ ഒരുപാട് പിന്തുണ തന്നു. പ്രശ്നങ്ങളില്‍ എല്ലാ എന്‍റെ കൂടെ നിന്നു. അവള്‍ക്ക് ഭയങ്കര പേടിയായിരുന്നു. വീട്ടില്‍ പോലും പോവാതെ എന്‍റെ കൂടെ നിന്നു. എന്‍റെ മാനസിക നില ഒക്കെ അന്ന് വല്ലാത്ത അവസ്ഥയായിരുന്നു. ആ സാഹചര്യത്തില്‍ നിന്നും ഇന്നത്തെ ഈ ഒരു നിലയിലേക്ക് എന്നെ എത്തിച്ചത് റിതുവാണ്. ഞങ്ങള്‍ ബന്ധം ഒരു മാജിക്കല്‍ ആണെന്ന് വേണമെങ്കില്‍ പറയാം.

cmsvideo
    Dimpal Bhal reveals why she did not go to meet Manikuttan
    English summary
    Bigg Boss Malayalam Season 3 Fame Ritu's friend Jiya Irani about their Relationship-goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X