• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യ

Google Oneindia Malayalam News

ജീവിതത്തില്‍ ഓട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ട് മുന്നോട്ട് വന്നിട്ടുള്ള വ്യക്തിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലൂടെ ശ്രദ്ധേയായ സൂര്യ ജെ മേനോന്‍. ഇതില്‍ പലതും താരം തന്നെ നേരത്തെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ വെച്ചും ഒരു സിനിമ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും താരം മനസ്സ് തുറക്കുകയാണ്.

അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു താരം തന്റെ അനുഭവം തുറന്ന് പറഞ്ഞത്. പിന്നീട് അതേ ഹോട്ടലുകാരോട് മധുരപ്രതികാരം വീട്ടിയതും സൂര്യ കൂട്ടിച്ചേർക്കുന്നുണ്ട്.

ആലപ്പുഴയിലെ ആ ഹോട്ടലില്‍ എന്റെ പേരില്‍

ആലപ്പുഴയിലെ ആ ഹോട്ടലില്‍ എന്റെ പേരില്‍ റൂം ബുക്ക് ചെയ്തിരുന്നു. പക്ഷെ അവിടെ ചെന്ന് നോക്കിയപ്പോള്‍ റൂമില്ല. പിന്നെയാണ് ക്രൌഡ് ആർട്ടിസ്റ്റിനുള്ള റൂമാണോ എന്ന് ചോദിക്കുന്നത്. നമ്മളും ഒരു കലാകാരിയാണല്ലോ, എതായാലും ക്രൌഡ് ആർട്ടിസ്റ്റെന്ന രീതിയില്‍ റൂം തന്നു. അപ്പോഴാണ് കൂടെയുണ്ടായിരുന്ന അമ്മ എസ് റൂം വേണ്ട, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുന്നത്. അതിന് ക്രൌഡ് ആർട്ടിസ്റ്റിന് എസി റൂം ഒന്നുമല്ലെന്നായിരുന്നു ആക്കിയ രീതിയിലുള്ള മറുപടി.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

അയാളുടെ ആ മറുപടി അമ്മയ്ക്ക് വലിയ വിഷമം

അയാളുടെ ആ മറുപടി അമ്മയ്ക്ക് വലിയ വിഷമം ആയി. പിന്നെയും അവർ കളിയാക്കി ചിരിയായിരുന്നു. അമ്മ വിഷമിക്കേണ്ടെന്നും പറഞ്ഞ് ഉള്ളിലേക്ക് കയറി പോയി. പിറ്റേന്ന് രാവിലെ വന്നപ്പോഴും ഞങ്ങളെ നോക്കി അവർ ചിരിക്കുന്നുണ്ടായിരുന്നു. വലിയ സങ്കടത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിപ്പോന്നതെന്നും സൂര്യ പറയുന്നു.

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം അതേ ഹോട്ടലിലേക്ക്

പക്ഷെ ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം അതേ ഹോട്ടലിലേക്ക് ഞാന്‍ വീണ്ടും പോയി. അപ്പോള്‍ അവരെല്ലാം ഓടി വന്ന് സെല്‍ഫി എടുത്തു. ദൈവത്തിന്റെ ഒരു മധുര പ്രതികാരം എന്ന് പറയുന്നത് പോലെയാണ് അത്. സിനിമയിലും ഇതേ പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ജുനിയർ ആർട്ടിസ്റ്റായി തുടങ്ങി നായികയായി മാറിയ ആളാണ് ഞാന്‍ . അതുകൊണ്ട് തന്നെ ജൂനിയർ ആർട്ടിസ്റ്റുകളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നെല്ലാം അറിയാം.

ജൂനിയർ ആർട്ടിസ്റ്റായിരിക്കെ ഭക്ഷണം കഴിക്കാന്‍

ജൂനിയർ ആർട്ടിസ്റ്റായിരിക്കെ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴൊക്കെ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിങ് കൌച്ച് ഇഷ്യൂ പോലുള്ള ഒരു സംഭവത്തിന് വഴങ്ങാതിരുന്നപ്പോള്‍ എന്നെ ഒരു സിനിമയില്‍ നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. ഞാന്‍ അഭിനയിച്ച ഭാഗങ്ങളെല്ലാം കട്ട് ചെയ്ത് കളഞ്ഞുകൊണ്ടാണ് അദ്ദേഹം എന്നോട് പ്രതികാരം ചെയ്തത്.

ഷൂട്ടിങ് സമയത്ത് ഒരിക്കല്‍ രാത്രി അദ്ദേഹം

ഷൂട്ടിങ് സമയത്ത് ഒരിക്കല്‍ രാത്രി അദ്ദേഹം എന്നെ റൂമിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ അമ്മയേയും കൂട്ടിയായിരുന്നു ഞാന്‍ പോയത്. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എന്തിനാണ് അമ്മയെ കൂട്ടി വന്നതെന്നും പിറ്റേ ദിവസം അദ്ദേഹം ചോദിച്ചെന്നും സൂര്യ പറയുന്നു. വളരെ നല്ല രീതിയില്‍ എല്ലാവരോടും പെരുമാറുന്ന ആളുകളുണ്ട്. നേരെ മറിച്ച കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന ഉദ്ദേശത്തോടെ ചിലരുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.

പരിപാടിയില്‍ തന്നോടൊപ്പം പങ്കെടുത്ത ആത്മസുഹൃത്ത്

പരിപാടിയില്‍ തന്നോടൊപ്പം പങ്കെടുത്ത ആത്മസുഹൃത്ത് നിഷയെക്കുറിച്ചും സൂര്യ വാചാലയാവുന്നു. തന്നെ ചതിക്കാത്ത ഏക സുഹൃത്ത് എന്ന് പറയാന്‍ കഴിയുന്നത് നിഷ എന്ന കൂട്ടുകാരിയാണെന്ന് സൂര്യ. ദുബായിലും ചെന്നൈയിലുമൊക്കെ കൂടെ താമസിച്ച് വർക്ക് ചെയ്ത ആളാണ് നിഷ. എവിടെ പോയാലും കൂടെയുണ്ടാവുന്ന ഒരു മനസാക്ഷി സൂക്ഷിപ്പുകാരിയാണ് നിഷ. ബാക്കിയെല്ലാവും ഏതെങ്കിലും തരത്തില്‍, വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ എന്നെ വേദനിപ്പിക്കുകയോ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പണികള്‍ തന്നിട്ടുണ്ട്. എന്നാല്‍ എന്റെ ജീവിതത്തില്‍ നിഷയും മാതാപിതാക്കളും മാത്രമേ ചതിക്കാത്തതുള്ളുവെന്നും സൂര്യ പറയുന്നു.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

English summary
Bigg Boss Malayalam season 3 fame soorya j menon revealed bad experience from film director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X