Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ ഇനി കളി മാറുമോ; മണിക്കുട്ടന് മുമ്പില്‍ വിങ്ങിപ്പൊട്ടി രമ്യ പണിക്കര്‍, ചര്‍ച്ചയാക്കി ആരാധകര്‍

ബിഗ് ബോസിന്റെ ഈ സീസണില്‍ ഏറെ പ്രത്യേകതയുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളാണ് രമ്യ പണിക്കര്‍. കാരണം, ഒരു തവണ പുറത്ത് പോയി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയ താരമാണ് രമ്യ.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് രമ്യ ബിഗ് ബോസ് ഹൗസില്‍ എത്തുന്നത്. മികച്ച രീതിയില്‍ തന്നെ താരം കളിക്കുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സഹ മത്സരാര്‍ത്ഥിയായ മണിക്കുട്ടന് മുമ്പില്‍ വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്.

 നാട്ടുകൂട്ടം ടാസ്‌ക്

നാട്ടുകൂട്ടം ടാസ്‌ക്

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന നാട്ടുകൂട്ടം ടാസ്‌ക് വലിയ വഴക്കിനും കയ്യാങ്കളിയിലേക്കുമാണ് എത്തിച്ചത്. കോലോത്തുനാട്, കലിംഗ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായിട്ടാണ് മത്സരിച്ചത്. കലിംഗ നാട് ടീം സായി വിഷ്ണുവിനെ ആയിരുന്നു ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സായിക്കെതിരെ റംസാനും ആദ്യം രംഗത്തെത്തി.

 കളി മാറി

കളി മാറി

എന്നാല്‍ റംസാന്‍ ഉന്നയില്ല എല്ലാ ആരോപണങ്ങള്‍ക്കും അതേനാണയത്തില്‍ തന്നെ സായി മറുപടി കൊടുത്തിരുന്നു. ഇതിനിടെ രമ്യയ്ക്കെതിരെ റംസാന്‍ ഉന്നയിച്ച ഒരു മോശമായ കമന്റ് സായി പുറത്തുവിട്ടതോടെ കളിയുടെ ഗതി മാറുകയായിരുന്നു. ഇവിടെയുള്ള പെണ്‍കുട്ടികളെ കുറിച്ച് മോശം കമന്റാണ് റംസാന്‍ ഉന്നയിച്ചതെന്നാണ് സായി പറഞ്ഞത്.

 വിഷമിച്ച് രമ്യ

വിഷമിച്ച് രമ്യ

തുടര്‍ന്ന് പേര് പറഞ്ഞില്ലെങ്കിലും തന്നെ വലിച്ചിഴച്ചുകൊണ്ടുളള സായിയുടെയും റംസാന്റെയും ഗെയിമില്‍ വിഷമിച്ചിരിക്കുന്ന രമ്യയെയാണ് കാണാനായത്. പിന്നാലെ ഭക്ഷണം കഴിക്കുന്ന സമയത്ത് മണിക്കുട്ടന്‍ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു രമ്യയെ. പല കാര്യങ്ങളും ഇരുവരും തമ്മില്‍ സംസാരിച്ചു.

മണിക്കുട്ടന്‍ പറഞ്ഞത്

മണിക്കുട്ടന്‍ പറഞ്ഞത്

തനിക്ക് ഹൗസില്‍ വച്ചുണ്ടായ വിഷമത്തെ കുറിച്ചും അത് കണ്‍ഫെഷന്‍ റൂമില്‍ ചെന്ന് ബിഗ് ബോസ് ഹൗസിനോട് പറഞ്ഞുതുമെല്ലാം മണിക്കുട്ടന്‍ രമ്യയോട് വെളിപ്പെടുത്തി. ഒരു ദിവസം എനിക്ക് ഭയങ്കര വിഷമം വന്നു. എന്നെ പറ്റി ഇല്ലാത്ത കാര്യം എല്ലാം പറഞ്ഞപ്പോഴാണത്. അങ്ങനെ ഞാന്‍ കണ്‍ഫെഷന്‍ റൂമില്‍ ചെന്ന് എല്ലാം പറയുകയായിരുന്നു- മണിക്കുട്ടന്‍ പറഞ്ഞു.

ബിഗ് ബോസിനോട് കാര്യം പറ

ബിഗ് ബോസിനോട് കാര്യം പറ

നീ കണ്‍ഫെഷന്‍ റൂമിനകത്ത് ചെന്ന് ബിഗ് ബോസിനോട് കാര്യം പറ. നിന്റെ വിഷമം എനിക്ക് മനസിലാകും. ഞങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ സംസാരിക്കുമെന്നും മണിക്കുട്ടന്‍ രമ്യയോട് പറഞ്ഞു. തുടര്‍ന്ന് രമ്യ മണിക്കുട്ടനോട് ചില കാര്യങ്ങള്‍ പറഞ്ഞു.

 കൊച്ച് ചെക്കന്മാര്

കൊച്ച് ചെക്കന്മാര്

ഇമോഷണലായിക്കൊണ്ടാണ് രമ്യ മണിക്കുട്ടനോട് സംസാരിച്ചത്. ഇവന്മാര് ഇങ്ങനെ പറയുന്നതില്‍ എനിക്കെന്താ. കൊച്ച് ചെക്കന്മാരാ ഇവര്. എന്തേലും പറയട്ടെ. പക്ഷേ. ചിലപ്പോ ഇത് ടെലികാസ്റ്റില് പോവത്തില്ല- രമ്യ പറഞ്ഞു.

വിഷമം

വിഷമം

ഇവിടെ ഉള്ളവര്‍ തന്നെ ഇങ്ങനെ പറയുമ്പോഴാണ് തനിക്ക് കൂടുതല്‍ വിഷമമെന്ന് രമ്യ പറയുന്നു. തുടര്‍ന്ന് നീ എന്റെ കൂടെ അഭിനയിച്ചതല്ലേ. നമ്മള് മൂന്ന് നാല് ദിവസം ഒന്നിച്ചുണ്ടായതല്ലെ എന്ന് മണിക്കുട്ടന്‍ പറഞ്ഞു. അവന്മാര്‍ക്ക് എന്തറിയാം. ഓരോന്ന് ചുമ്മാ പറയുന്നു. നമ്മളൊക്കെ എന്തോരം കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അവര്‍ക്ക് അറിയില്ലെന്ന് രമ്യ മണിക്കുട്ടനോട് വ്യക്തമാക്കി.

ഒരുപാട് നാളത്തെ കഷ്ടപ്പാടുണ്ട്

ഒരുപാട് നാളത്തെ കഷ്ടപ്പാടുണ്ട്

പുറമേ കാണുമ്പോള്‍ ഓകെ, പക്ഷേ എല്ലാത്തിനും പിന്നില്‍ ഒരുപാട് നാളത്തെ കഷ്ടപ്പാടുണ്ടെന്ന് രമ്യ മണിക്കുട്ടനോട് പറഞ്ഞു. വളരെ ഇമോഷണലായിട്ടാണ് രമ്യ ഇക്കാര്യം തുറന്നുപറഞ്ഞത്. അതേസമയം, രമ്യയുടെ ഇമോഷന്‍ കളിയുടെ ഗതിയെ മാറ്റിമറിക്കുമോ എന്ന ചര്‍ച്ച ആരാധകര്‍ക്കിടെയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+