Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ ആണെങ്കില്‍ 30 കഴിഞ്ഞ ഈ പ്രായത്തിലും ഞാൻ കല്യാണം കഴിക്കാതെ നില്‍ക്കില്ല', മനസുതുറന്നു സൂര്യ മേനോന്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. ഷോയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും വലിയ ആരാധകരെ സൃഷ്ടിക്കാന്‍ സൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മണിക്കുട്ടനോട് ഹൗസില്‍ വച്ച് തോന്നിയ പ്രണയമാണ് താരത്തിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ കാരണമായത്.

എന്നാല്‍ തനിക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയത്തെ കുറിച്ചും മണിക്കുട്ടനെ ഇഷ്ടപ്പെടാനുള്ള കാരണവും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യയുടെ തുറന്നുപറച്ചില്‍.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

1

ആദ്യമായി മണിക്കുട്ടനെ കാണുന്നത് ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ്, കായംകുളം കുളം കൊച്ചുണ്ണി അത്രയ്ക്ക് ശ്രദ്ധിച്ചിരുന്നില്ല. അമ്മ എനിക്കൊരു വീക്‌നെസ് ആണ്. ആ ഒരു സിനിമയില്‍ മണിക്കുട്ടന്റെ ക്യാരക്ടര്‍, അമ്മയെ ഒത്തിരി സ്‌നേഹിക്കുന്ന കഥാപാത്രമായിരുന്നു. അതുകൊണ്ട് ആ ക്യാരക്ടറിനോട് എനിക്ക് ഒരു ഇഷ്ടം തോന്നിയെന്ന് സൂര്യ പറയുന്നു.

2

അന്ന് മണിക്കുട്ടന്റെ നമ്പര്‍ സംഘടിപ്പിച്ച് മെസേജ് അയച്ചു. ഞാന്‍ ആ സമയത്ത് മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് നമ്പര്‍ കിട്ടാന്‍ വലിയ പാടുണ്ടായിരുന്നില്ല, സിനമ മികച്ചതാണെന്നും പറഞ്ഞാണ് മെസേജ് അയച്ചത്. ഒരാഴ്ചയോളം ഞാന്‍ മെസേജ് അയച്ചു. പിന്നീട് ഞാന്‍ അത് അങ്ങ് വിട്ടു. ഒരു ആര്‍ട്ടിസ്റ്റിനെ ശല്യം ചെയ്യുന്നത് ശരിയല്ല.

Also Read: 5 ലക്ഷം 30 ലക്ഷം രൂപയായി, വെറും 1 വര്‍ഷം കൊണ്ട് - ഈ ഓഹരിയില്‍ നിക്ഷേപമുണ്ടോ?

3

എന്റെ ജീവിതത്തില്‍ എപ്പോഴും കോ ഇന്‍സിഡിന്‍സാണ്. അങ്ങനെ ഞാന്‍ കണ്ടിരുന്ന വ്യക്തിയോടൊപ്പം ഒരു അവസരം ലഭിച്ചു. അന്ന് ഒരു എഴ് എട്ട് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ആ സമയത്ത് സിനിമയില്‍ ഒത്തിരി താരനിരയുണ്ടായിരുന്നു. അതുകൊണ്ട് ഒത്തിരി സംസാരിക്കാനൊന്നും അവസരം ലഭിച്ചില്ല- സൂര്യ പറഞ്ഞു.

4

പിന്നീട് തിരുവനന്തപുരത്ത് ഒരു ന്യൂയേര്‍ പാര്‍ട്ടിയില്‍ വച്ചാണ് കണ്ടത്. അന്ന് കുറച്ചു സംസാരിച്ചു. പിന്നെ എറണാകുളത്ത് വച്ച് ജസ്റ്റ് ഒന്നു കണ്ടുപോയി. അതിന് ശേഷം പിന്നെ കാണുന്നത് ബിഗ് ബോസില്‍ വച്ചാണ്. മണിക്കുട്ടനെ കണ്ടയുടന്‍ പ്രണയിക്കണമെന്നൊന്നും വിചാരിച്ചല്ല പോയത്. ബിഗ് ബോസില്‍ ഒറ്റപ്പെട്ടിരിക്കുന്ന സമയത്താണ് മണിക്കുട്ടന്‍ വന്ന് സംസാരിക്കുന്നതെന്ന് സൂര്യ പറയുന്നു.

5

മണിക്കുട്ടനോട് തോന്നിയ ഇഷ്ടവും ബഹുമാനവും പ്രണയത്തിലേക്ക് വഴിമാറി. അല്ലാതെ ഞാന്‍ ഒരു സ്ട്രാറ്റജിക്ക് വേണ്ടിയൊന്നും പ്രണയിച്ചതല്ല, അങ്ങനെ ആണെങ്കില്‍ ആള് നിരസിച്ച സമയത്ത് എനിക്ക് അത് അവസാനിപ്പിക്കാമായിരുന്നു. പക്ഷേ, ഞാന്‍ അതില്‍ ഉറച്ച് നില്‍ക്കാന്‍ കാരണം ആളെ ഇഷ്ടമായതുകൊണ്ടാണെന്ന് സൂര്യ പറയുന്നു.

6

ബിഗ് ബോസില്‍ വന്ന് രണ്ടാമത്തെ ആഴ്ച മുതലാണ് മണിക്കുട്ടനുമായി അടുക്കുന്നത്. മണിക്കുട്ടനോട് സംസാരിച്ച് ഒരു കെയറിംഗ് ഫീലിംഗ് തോന്നിയപ്പോഴാണ് തനിക്ക് പ്രണയം തോന്നിയതെന്നും സൂര്യ പറഞ്ഞു. തന്റെ പ്രണയം സ്ട്രാറ്റജി എന്ന രീതിയിലാണ് സഹമത്സരാര്‍ത്ഥികളും കണ്ടത്. പേളിയുടെയും ശ്രനീഷിന്റെയും ട്രാക്ക് പിടിക്കുകയാണെന്ന സംസാരം അവിടെ ഉണ്ടായിരുന്നെന്ന് സൂര്യ പറഞ്ഞു.

7

ഒരു ഗെയിം സ്ട്രാറ്റജിയാണെങ്കില്‍, മണിക്കുട്ടനെ വിട്ട് വെറെ ഒരു സെന്റിമെന്റല്‍ രീതിയിലേക്ക് പോകാമായിരുന്നു. അത് കഴിഞ്ഞിട്ടും ഞാന്‍ ആളെ തന്നെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുകയാണ് ചെയ്തത്. അപ്പോള്‍ ഏകദേശം മറ്റ് മത്സരാര്‍ത്ഥികള്‍ക്കും മനസിലായി എന്റെ പ്രണയം സ്ട്രാറ്റജിയല്ല. ശരിക്കും ട്രൂ ലവ് ആണെന്ന് അവര്‍ക്ക് മനസിലായെന്ന് സൂര്യ പറഞ്ഞു.

8

തന്റെ മനസിലെ പ്രണയത്തെ കുറിച്ചും സൂര്യ വെളിപ്പെടുത്തി. തന്റെ മനസിലെ പ്രണയം നിഷ്‌കളങ്കമാണ്, പവിത്രമാണ്, കള്ളത്തരം പാടില്ല. എനിക്കങ്ങനെ ഒളിച്ചോടി ഒരാളെ ചീറ്റ് ചെയ്ത് പറഞ്ഞുപറ്റിച്ച് പോയി കെട്ടാന്‍ താല്‍പര്യമില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ ഒരു 30 കഴിഞ്ഞ പ്രായത്തിലും ഇങ്ങനെ കല്യാണം കഴിക്കാതെ നിക്കില്ല. പ്രണയം എനിക്ക് പവിത്രമായ വികാരമാണെന്ന് സൂര്യ പറഞ്ഞു.

ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+