ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോ: നഷ്ടമായ കാശ് സ്ത്രീക്ക് നല്‍കി വ്ളോഗർ സായി, കേസ് തുടർന്ന് ദില്‍ഷയും
ദില്‍ഷയും കേസുമായൊക്കെ മുന്നോട്ട്പോവുകയാണ്. ആരെങ്കിലുമൊക്കെ പറയുമ്പോള്‍ പൈസ കൊണ്ടുപോയി കൊടുത്തില്ലേയെന്ന് ചോദിക്കാമെന്നും സായി പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിന്നർ ദില്‍ഷയുടെ ട്രെഡിങ് പ്രമോഷന്‍ വീഡിയോയുയമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളായിരുന്നു നേരത്തെ ഉയർന്ന് വന്നത്. പരസ്യം ആളുകളെ കബളിപ്പിക്കുന്നതാണെന്ന ആരോപണം ഉയർന്നപ്പോള്‍ തന്നെ ആ വീഡിയോ പിന്‍വലിക്കുകയും ആളുകളോട് ദില്‍ഷ ക്ഷമ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് തന്റെ 13000 രൂപ നഷ്ടമായെന്നും പറഞ്ഞ് ഒരു സ്ത്രീ രംഗത്ത് വന്നത്. ഇവരെ സഹായിക്കാന്‍ തയ്യാറാണെന്നും ദില്‍ഷ അറിയിച്ചിരുന്നു.
എന്നാലിപ്പോഴിതാ ആ പൈസ ദില്‍ഷയ്ക്ക് പകരം സീക്രട്ട് ഏജന്റെന്ന് യൂട്യൂബ് ചാനല്‍ നടത്തുന്ന സായി കൈമാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ട് തുക കൈമാറിയത് എന്നതിനോടൊപ്പം തന്നെ ദില്‍ഷയുടെ സഹോദരിയുടെ ഒരു ഓഡിയോയും സായി പുറത്ത് വിടുന്നുണ്ട്. വ്ളോഗരുടെ വാക്കുകളിലേക്ക്.

ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോ
ദില്‍ഷയുടെ പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട് ഞാന്‍ അടക്കമുള്ള നിരവധി ചാനലുകള്‍ വീഡിയോകള്‍ ചെയ്തിരുന്നു. സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചെയ്യുന്ന പ്രമോഷന്റെ ക്രെഡിബിലിറ്റികള്‍ എത്രത്തോളമുണ്ട്, ഒന്നും നോക്കാതെ പൈസ മാത്രം ലക്ഷ്യമിട്ടാണ് ഇവർ ഇതിന്റെ ഭാഗമാവുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആർക്കെങ്കിലും പൈസ നഷ്ടമായാല്‍ അതിന് ആര് ഉത്തരം പറയും എന്നുള്ള ചോദ്യങ്ങളാണ് അന്ന് ഉയർന്നത്.

കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോല്‍ ക്ഷമ പറഞ്ഞുകൊണ്ട് അവർ വന്നു. ഒരു സ്ത്രീയുടെ പൈസ പോയത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. അത് മാത്രമല്ല അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും വീഡിയോ ചെയ്തിരുന്നു. എന്തായാലും ദില്‍ഷയും പൈസ പോയ ഈ സ്ത്രീയും തമ്മില്‍ കോണ്ടാക്ട് ഇല്ല. അത് എന്തേലും ആവട്ടെ. ഞാന്‍ ഇവിടെ പറയുന്നത് ആ സ്ത്രീയെ കുറിച്ചാണ്. അവർ വളരെ സ്ട്രഗിള്‍ ചെയ്ത് മുന്നോട്ട് പോവുന്നയാളാണ്.

വന്ന് പറയുമ്പോഴേക്കും കാഷ്
അങ്ങനെയുള്ള ഒരു ആളോട് നല്ല വാക്ക് പറയാതിരുന്നാല്‍ തന്നെ ഭയങ്കരമായി ബാധിക്കും. പൈസ ഇട്ടുകൊടുത്ത സ്ത്രീയുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് ഞാന്‍ പറയുന്നില്ല. അവരുടെ ഭാഗത്തും തെറ്റുണ്ട്. ഒരാള്‍ വന്ന് പറയുമ്പോഴേക്കും കാഷ് ഇട്ടുകൊടുക്കരുത്. അവർക്ക് ഇഷ്ടപ്പെട്ട ഒരാള്‍ വന്ന് പറഞ്ഞതുകൊണ്ടാണ് ആ കാഷ് ഇട്ടുകൊടുത്തതെന്നാണ് ആ സ്ത്രീ പറഞ്ഞത്. ദില്‍ഷയുടെ വലിയ ഫാനായിരുന്നു അവർ.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

ആളുകളെ ഇന്‍ഫ്ളൂവന്‍സ് ചെയ്യിക്കാന്‍
ആളുകളെ ഇന്‍ഫ്ളൂവന്‍സ് ചെയ്യിക്കാന്‍ കഴിയുന്ന സെലിബ്രിറ്റികളെ വെച്ചാണ് ഇത്തരം കാര്യങ്ങള്‍ പ്രമോട്ട് ചെയ്യുക. നമ്മള്‍ ചെയ്യുന്ന ഒരു പ്രമോഷനിലുടെ ആളുകള്‍ക്ക് എന്ത് സംഭവിക്കുന്നോ അതിന്റെ ഉത്തരവാദിത്തത്തിന്റെ ഒരു ഭാഗം പ്രമോട്ട് ചെയ്യുന്ന ആള്‍ക്കുമുണ്ട്. ഈ വിഷയത്തില്‍ പൈസ പോയ ആളെ സഹായിക്കാമെന്നൊക്കെ പറഞ്ഞിരുന്നു.

വിഷയം രണ്ടാമത് പൊങ്ങി വന്ന സമയത്ത്
ഈ വിഷയം രണ്ടാമത് പൊങ്ങി വന്ന സമയത്ത് പൈസ പോയ സ്ത്രീ ദില്‍ഷയുടെ ചേച്ചിയുമായി സംസാരിച്ചിരുന്നു. ആദ്യമൊക്കെ സംസാരിച്ച സമയക്ക് പൂർണ്ണമായും സഹായിക്കാമെന്നും വക്കീലിനേയും പൊലീസിനേയുമൊക്കെ കണ്ടിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞത്. ദില്‍ഷയെകൂടി പെടുത്താനുള്ള ട്രാപ്പോണോ, ഈ ലേഡിയെ അടക്കം സംശയമുണ്ടെന്നും വ്യക്തമാക്കിയിരുന്നുവെന്നും സായി പറയുന്നു.

അതോടൊപ്പം തന്നെ ദില്‍ഷയുടെ സഹോദരിയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോയും സായി പുറത്ത് വിടുന്നു. ഈ ഓഡിയോ പുറത്ത് വിട്ടോ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത് പബ്ലിക്ക് ആക്കുന്നതെന്നും സായി വ്യക്തമാക്കുന്നു.'ഈ ഓഡിയോ ഏത് യൂട്യൂബ് ചാനലുകള്‍ക്ക് വേണമെങ്കിലും കൊടുക്കാം. ഇത്രയും കാലം നല്ല രീതിയിലാണ് അയിഷയോട് സംസാരിച്ചത്. ഇനിയതുണ്ടാവില്ല' എന്നും ഓഡിയിയോല്‍ പറയുന്നു.

'അവളും നിങ്ങളെ പോലെ ഒരു പെണ്ണാണ്.
'അവളും നിങ്ങളെ പോലെ ഒരു പെണ്ണാണ്. എനിക്ക് ഗൃഹപ്രവേശത്തിന്റെ തിരക്കാണെന്ന് പറഞ്ഞതാണ്. എപ്പോഴും നിങ്ങളുടെ പ്രശ്നം മാത്രം നോക്കാനാവില്ല. അഭിഭാഷകന്റെ അടുത്ത് പോയി കേസ് ഫയല്‍ ചെയ്ത കാര്യം നിങ്ങളോട് വ്യക്തമാക്കിയതാണ്. ഒരു രൂപ പോലും ആർക്കും കൊടുക്കരുതെന്ന് അഡ്വക്കറ്റ് പറഞ്ഞതാണ്. അതുകൊണ്ട് നമുക്ക് ഇപ്പോള്‍ എന്നും ചെയ്യാനാവില്ല. അയിഷയ്ക്ക് അയിഷയുടേതായ വഴിയില്‍ കേസ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.'

'എപ്പോഴും നിങ്ങളുടെ കാര്യം മാത്രം നോക്കി നില്‍ക്കാന്‍ സാധിക്കില്ല. ഇങ്ങനെയൊന്നും നിങ്ങളുടെ അടുത്ത് പറയാന്‍ ഉദ്ദേശിച്ചതല്ല, എന്നെ ഇനി വിളിക്കണ്ടേതില്ല. നിയമപരമായി മുന്നോട്ട് പോവുന്നെങ്കില്‍ പോവാം. ആദ്യം ഒരാള്‍ക്ക് വേണ്ടത് കോമണ്‍സെന്‍സാണ്. അല്ലതെ ഒരാള്‍ പറയുമ്പോള്‍ പോയി പൈസ ഇടുകയല്ല വേണ്ടത്. നിങ്ങളുടെ മിസ്റ്റേക്ക് ആയിട്ട് സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറായതാണ്. അത് സോഷ്യല്‍ മീഡിയ കണ്ടിട്ടൊന്നുമില്ല. സഹായിക്കാന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. എന്നുവെച്ച് എപ്പോഴൂം ഇതിന്റെ പുറകെ നടക്കാനാവില്ല'-എന്നും ദില്‍ഷയുടെ സഹോദരി പറയുന്നു.

എന്തായാലും നഷ്ടമായ പൈസ ആ സ്ത്രീക്ക് പോയെന്നും സായി തുടർന്ന് പറയുന്നു. നിയമപരമായി മുന്നോട്ട് പോവേണ്ടിവരും. ദില്‍ഷയും കേസുമായൊക്കെ മുന്നോട്ട്പോവുകയാണ്. ആരെങ്കിലുമൊക്കെ പറയുമ്പോള്‍ പൈസ കൊണ്ടുപോയി കൊടുത്തില്ലേ, അത് നിങ്ങളുടെ മണ്ടത്തരമല്ലേ എന്നൊക്കെ ചോദിക്കാം. പക്ഷെ സ്ട്രഗിള്‍ ചെയ്യുന്ന ആ സ്ത്രീക്ക് 13000 കൊടുത്താല്‍ സഹായകരമാവുമല്ലോ. ഈ വിഷയത്തില്‍ വീഡീയോ ചെയ്തിട്ട് എനിക്ക് കുറച്ച് പൈസ കിട്ടിയിരുന്നു. അതില്‍ നിന്നും ആ തുക നല്‍കുന്നുവെന്ന് പറഞ്ഞ് 13000 രുപ അയിഷയുടെ അക്കൌണ്ടിലേക്ക് സായി അയക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications