Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊന്നും പുറത്ത് വിടുന്നത് ശരിയല്ല: അന്ന് ഞാന്‍ അനുഭവിച്ചത് ഇന്ന് മറ്റ് ചിലർ അനുഭവിക്കുന്നു: സൂരജ്

പുറത്ത് നല്ല വശങ്ങള്‍ മാത്രമേ ആളുകള്‍ കാണിക്കുകയുള്ളു. അതിപ്പോള്‍ ബിഗ് ബോസ് ഷോയിലായാലുമെന്നും സൂരജ് പറയുന്നു.

 soorj-

ബിഗ് ബോസ് മലയാളം ഫെയിം റോബിനുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയർന്നുകൊണ്ടിരിക്കുന്നത്. മുന്‍ സുഹൃത്തുക്കളായ ആരവും ശാലുപേയാടും ചില തെളിവുകളുമായി റോബിനെതിരെ രംഗത്ത് എത്തിയതാണ് വിവാദങ്ങളുടെ തുടക്കം. ഇതില്‍ പലതും സ്വകാര്യ സംഭാഷണങ്ങളായിരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഏത് സാഹചര്യത്തിലാണെങ്കിലും ഇത്തരം സ്വകാര്യ ചാറ്റുകള്‍ പുറത്ത് വിടുന്നതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നാണ് സൂരജ് എം നായർ വ്യക്തമാക്കുന്നു. തന്റെ മുന്‍ അനുഭവം വെച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. സൂരജിന്റെ വാക്കുകളിലേക്ക്..

പേര് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൂരജ്

പേര് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൂരജ്

ആരുടേയും പേര് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാര്യങ്ങളൊക്കെ വിശദമായി നേരത്തെ പറഞ്ഞാണ്. കുറേയാളുകളൂടെ പ്രൈവറ്റ് കോള്‍ റെക്കോർഡുകളും വീഡിയോകളും ഓഡിയോകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് കാണുന്നുണ്ട്. ആ സമയത്ത് എനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞാനും സമാനമായ അവസ്ഥയിലൂടെ കടന്ന് പോയ ഒരു വ്യക്തിയാണ്.
എന്റെ ഒരു പ്രൈവറ്റ് മെസേജ് ലീക്കായതോടെയായിരുന്നു എനിക്കെതിരായ സൈബർ അറ്റാക്ക് ആരംഭിച്ചത്. ഒരു ഗ്രൂപ്പിലല്ല, ഒരു വ്യക്തിക്ക് അയച്ച മെസേജായിരുന്നു ലീക്കായതെന്നും സൂരജ് വ്യക്തമാക്കുന്നു.

 പല യൂട്യൂബേഴ്സും അത് പുറത്ത് വിട്ടു

പല യൂട്യൂബേഴ്സും അത് പുറത്ത് വിടുകയും അവരുടേതായ മാനങ്ങള്‍ നല്‍കുകയും ചെയ്തു. എന്റെ പ്രത്യേക മാനസികാവസ്ഥയിലാണ് ഞാന്‍ ആ വോയ്സ് മെസേജ് അയച്ചത്. ഇപ്പോഴും അതൊന്നും വലിയ അപരാധമായി തോന്നുന്നില്ല.
എന്ത് തന്നെയായാലും ആ ഒരു വ്യക്തി കേള്‍ക്കാന്‍ വേണ്ടി മാത്രം ചെയ്തതായിരുന്നു അത്. സമൂമാധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയായതോടെ ഈ വിഷയത്തില്‍ പിന്നീട് എനിക്ക് ക്ലാരിഫിക്കേഷന്‍ നല്‍കേണ്ടി വരികയും ഇതുമായി ബന്ധപ്പെട്ടവരോട് വിളിച്ച് സംസാരിക്കേണ്ടി വരികയും ചെയ്തു. ആ സാഹചര്യത്തിലൂടെ കടന്ന് പോയതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന പലകാര്യങ്ങളും ശരിയല്ലെന്ന് പറയുന്നത്.

പലതും പ്രൈവറ്റ് ചാറ്റുകളും കോള്‍ റെക്കോർഡും

പലതും പ്രൈവറ്റ് ചാറ്റുകളും കോള്‍ റെക്കോർഡും

പലതും പ്രൈവറ്റ് ചാറ്റുകളും കോള്‍ റെക്കോർഡുമാണ്. ഏതെങ്കിലും ഒരാള്‍ക്ക് മാത്രം അയക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരുന്നത്. ഞാന്‍ എൻ്റെ ഒരു സുഹൃത്തിന്റെ അടുത്തും പൊതു സ്ഥലത്ത് വന്ന് സംസാരിക്കുന്ന രീതിയും വേറെയായിരിക്കും. ഒരോരുത്തരുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നമ്മുടെ സംഭാഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍

എന്റെ ഒരു സുഹൃത്ത് കേള്‍ക്കേണ്ട കാര്യം

എന്റെ ഒരു സുഹൃത്ത് കേള്‍ക്കേണ്ട കാര്യം പൊതുസമൂഹം കേട്ടാല്‍ അവർക്ക് ദഹിച്ചെന്ന് വരില്ല. സുഹൃത്തുക്കള്‍ തമ്മിലുള്ള ചാറ്റില്‍ തെറിവിളിയും മറ്റുമൊക്കെ ഉണ്ടാവും. അത് എടുത്ത് നാട്ടുകാരെ മൊത്തം കേള്‍പ്പിക്കുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ നാട്ടില്‍ സ്വകാര്യതയ്ക്കുള്ള അവകാശമില്ല. പുറം രാജ്യത്തെ കാര്യങ്ങള്‍ അങ്ങനെയല്ല. ഞാന്‍ അനുഭവിച്ചിട്ടുള്ള കാര്യമായതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. ഇപ്പോള്‍ പുറത്ത് വന്ന ചാറ്റുമായി ബന്ധപ്പെട്ടവരെ പിന്തുണയ്ക്കുന്നുവെന്നോ എതിർക്കുന്നുവെന്നോ എന്നൊന്നും ഇതിന് അർത്ഥമില്ല. ഏത് സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് അവർക്ക് മാത്രമേ അറിയൂ. ആരെ പൊളിക്കാനും, ആരുടെ യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാനാണെങ്കിലും ഇതൊന്നും ശരിയല്ലെന്നും സൂരജ് പറയുന്നു.

പുറത്തുള്ളത് പോലെയല്ല, ഇയാള്‍ അകത്ത്

പുറത്തുള്ളത് പോലെയല്ല, ഇയാള്‍ അകത്ത്

പുറത്തുള്ളത് പോലെയല്ല, ഇയാള്‍ അകത്ത്. കണ്ടില്ലേ ഇയാളുടെ യഥാർത്ഥ സ്വഭാവം. സുഹൃത്ത് സർക്കിളുകളില്‍ ഇങ്ങനെയായ ഒരാള്‍ പുറത്ത് മാന്യനായി നില്‍ക്കുന്നു, അതിനെ കീറിമുറിക്കാനാണ് ഇതൊക്കെയെന്ന് പറയാം. എന്നാല്‍ എനിക്ക് പറയാനുള്ള അത്തരം കാര്യം ചെയ്യുന്നതും വിവരങ്ങള്‍ പുറത്ത് വിടുന്നതും ഒരുപോലെയുള്ള കാര്യമാണ്.

പുറത്ത് നല്ല വശങ്ങള്‍ മാത്രമേ ആളുകള്‍ കാണിക്കുകയുള്ളു.

പുറത്ത് നല്ല വശങ്ങള്‍ മാത്രമേ ആളുകള്‍ കാണിക്കുകയുള്ളു. അതിപ്പോള്‍ ബിഗ് ബോസ് ഷോയിലായാലും. നൂറ് ക്യാമറയുണ്ടെന്ന് അവർക്ക് അറിയാം. ചില സമയത്ത് മാത്രമാണ് കയ്യില്‍ നിന്ന് പോവുക. ഇതൊന്നും മനസ്സിലാക്കാതെ നമ്മള്‍ പ്രതികിരിച്ചതുകൊണ്ട് കാര്യമില്ല. എനിക്ക് എന്തായാലും ആരേയും എടുത്ത് തലയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും സൂരജ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+