Get Updates
Get notified of breaking news, exclusive insights, and must-see stories!

'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ

മാളികപ്പുറം എന്ന സിനിമയുടെ റിവ്യൂ എന്ന പേരില്‍ വ്യക്തിപരമായി വിമർശിച്ചുവെന്ന് പറഞ്ഞായിരുന്നു ഉണ്ണി മ

robin-

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന സിി സിനിമയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിവാദങ്ങളാണ് അടുത്തിടെ ഉയർന്ന് വന്നത്. യൂട്യൂബ് വ്ലോഗർ സായി കൃഷ്ണനെ ഉണ്ണി മുകുന്ദന്‍ വിളിച്ച് അസഭ്യം പറഞ്ഞതാണ് ഈ വിവാദം ആളിക്കത്തിച്ചത്. സിനിമ റിവ്യൂ ചെയ്യുന്നത് തെറ്റില്ല, എന്നാല്‍ വീട്ടുകാരെയും സിനിമയില്‍ അഭിനയിച്ച കൊച്ച് കുട്ടികളേയും അധിക്ഷേപിച്ചതുകൊണ്ടാണ് അത്തരമൊരു രീതിയില്‍ പ്രതികരിക്കേണ്ടി വന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയ വിശദീകരണം.

എന്നാല്‍ താന്‍ നടത്തിയത് സിനിമയുടെ പ്രമോഷന്‍ രീതിക്കെതിരായ വിമർശനമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സായി കൃഷ്ണ. അതേസമയം ഈ വിവാദം ഇപ്പോള്‍ അവിടവും വിട്ട് ബിഗ് ബോസ് താരം റോബിനും സംവിധായകന്‍ അഖില്‍ മാരാറും തമ്മിലുള്ള തർക്കത്തിലേക്കും എത്തിയിരിക്കുകയാണ്. ആ സംഭവികാസങ്ങള്‍ ഇങ്ങനെ...

ജനം ടീവിയില്‍ നടന്നത് എന്ത്

ജനം ടീവിയില്‍ നടന്നത് എന്ത്

കഴിഞ്ഞ ദിവസം ജനം ടിവിയില്‍ നടന്ന ചർച്ചക്കിടയില്‍ സംവിധായകന്‍ അഖില്‍ മാരാരാണ് ഈ വിഷയത്തിലേക്ക് ആദ്യമായി ബിഗ് ബോസ് താരം റോബിന്റെ പേരും ഉള്‍പ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ഒരു അഭ്യൂഹമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ബ്രൂസ്ലി എന്ന ഉണ്ണി മുകുന്ദന്‍ ചിത്രവുമായി ബന്ധപ്പെട്ട കാര്യമാണ് അഖില്‍ മാരാർ വ്യക്തമാക്കിയത്.

ഉണ്ണി മുകുന്ദന്‍ കോഴിക്കോട്

ഉണ്ണി മുകുന്ദന്‍ കോഴിക്കോട്

ഉണ്ണി മുകുന്ദന്‍ കോഴിക്കോട് പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ ബിഗ് ബോസിലെ ഒരു അലറല്‍ വീരന്‍ ഉണ്ണി മുകുന്ദനെ കൂവാനും താന്‍ എഴുന്നേക്കുമ്പോള്‍ ആർപ്പ് വിളിക്കാനും ഇരുപതിനായിരും രൂപ കൊടുത്ത് ആളെ ഇറക്കിയിരുന്നു. ഇത് അവരുടെ കൂടെയുണ്ടായിരുന്ന ആള്‍ കൃത്യമായി പറഞ്ഞ കാര്യമാണ്. ഇതിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടെന്നും അഖില്‍ മാരാർ പറഞ്ഞു.

അഖില്‍ മാരാർ ചർച്ചയിലേക്ക്

അഖില്‍ മാരാർ ചർച്ചയിലേക്ക്

ഇതിന് പിന്നാലെയാണ് അഖില്‍ മാരാർ ചർച്ചയിലേക്ക് അനാവശ്യമായി തന്നെ വലിച്ചിഴച്ചുവെന്ന് പ്രതികരിച്ചുകൊണ്ട് റോബിന്‍ രംഗത്ത് വരുന്നത്. ഞാന്‍ പണം കൊടുത്ത് കൂവിച്ചുവെന്ന് പറയുന്ന ആളുടെ പേര് പറയണം. എന്നെ അലറല്‍ വീരല്‍ എന്ന് വിളിക്കുന്നത് തെറ്റല്ലേ. ഒരു പ്രശ്നത്തിലുമില്ലാത്ത എന്നെയെന്തിനാണ് ഈ വിഷയത്തിലേക്ക് വലിച്ചിട്ടത്. അലറല്‍ വീരല്‍ എന്ന് വിളിച്ചതിന് സോറി പറയണം. നിനക്കൊക്കെ ഇതിന് ദിവസക്കൂലിയും മാസക്കുലിയുമാണോയെന്നും റോബിന്‍ ചോദിച്ചു.

റോബിന്റെ വീഡിയോ വന്നതിന് പിന്നാലെ

റോബിന്റെ വീഡിയോ വന്നതിന് പിന്നാലെ

റോബിന്റെ വീഡിയോ വന്നതിന് പിന്നാലെയാണ് റോബിനെതിരെ കൂടുതല്‍ ആരോപണവുമായി അഖില്‍ മാരാർ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത്. കുറച്ച് ആരാധകർ കൂടെയുണ്ടെന്ന് കരുതി എന്റെ അടുത്ത് കളിക്കാന്‍ വരരുത്. നീ ഈ ബിഗ് ബോസില്‍ പതിനാറ് പേരോട് പോരടിച്ചത് പോലെയല്ല പുറത്ത്. ഗോകുലം ഗോപാലന്റെ അടുത്ത് പോയി ജാതി കാർഡ് ഇറക്കിയതൊക്കെ അറിയാമെന്നും അഖില്‍ പറഞ്ഞു.

പുതിയ വീഡിയോയുമായി റോബിന്‍

ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി റോബിന്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. 'തള്ളേ കലിപ്പ് തീരണില്ലാലോ' അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍ റോബിന്‍ തന്റെ മാസ്സ് രംഗങ്ങളാണുള്ളത്. അതിലുപരി വീഡിയോയില്‍ ചേർത്തിരിക്കുന്ന മോഹന്‍ലാലിന്റെ വിവിധ ചിത്രങ്ങളിലെ ഡയലോഗുകളാണ്.

അഖില്‍ മാരാർക്കുള്ള മറുപടി

അഖില്‍ മാരാർക്കുള്ള മറുപടി

അഖില്‍ മാരാർക്കുള്ള മറുപടിയെന്ന നിലയിലാണ് വീഡിയോ ആരാധകർക്കിടിയില്‍ വീഡിയോ പ്രചരിക്കുന്നത്. 'കളി ഒരുപാട് കണ്ടവനാണ് ഞാന്‍. കൊടിയേറ്റം നടത്തിയെങ്കില്‍ ഉത്സവവും നടത്തും ഈ ജഗനാഥന്‍' എന്ന ആറാംതമ്പുരാനിലെ ഡയലോഗ് മുതല്‍ സ്ഫടികം, ചതുരംഗം, ഉസ്താദ്, പ്രജ, നരസിംഹം, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാല്‍ ഡയലോഗുകളാണ് വീഡിയോയിലുള്ളത്.

റോബിന്റെ വീഡിയോ ആരാധകരും

റോബിന്റെ വീഡിയോ ആരാധകരും ആഘോഷമാക്കുകയാണ്. അതോടൊപ്പം തന്നെ അഖിലിനെ വിമർശിക്കുന്നവരും ഏറെയാണ്. റോബിനോടുള്ള ജനങ്ങളുടെ ഇഷ്ടവും സ്നേഹവും കണ്ടിട്ട് സഹിക്കാൻ കഴിയാത്ത കുറെ ദുരന്തങ്ങൾ, വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഫാന്‍ ബേസ് 70 ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തത് കണ്ടിട്ടുള്ള അസൂയയെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

റോബിന്‍ നിയമപരമായി മുന്നോട്ട് പോകണം

റോബിന്‍ നിയമപരമായി മുന്നോട്ട് പോകണം

ഡോക്ടർ റോബിന്‍ നിയമപരമായി മുന്നോട്ട് പോകണം. ലക്ഷകണക്കിന് ജനങ്ങൾ കൂടെ ഉള്ളടത്തോളം കാലം ഒരുത്തനും ഡോക്ടറെ ഒന്നും ചെയ്യാൻ കഴിയില്ല... ധൈര്യമായി മുന്നോട്ട് പോകൂ... തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ കൂടി അന്തസായി തല ഉയർത്തി നടക്കൂ-എന്നാണ് മറ്റൊരാളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+