Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊരു പാഠമാണ്, പറയുന്നത് സുഹൃത്ത് എന്ന നിലയിൽ'; ദിൽഷ വിവാദത്തിൽ റോബിൻ രാധാകൃഷ്ണൻ

കൊച്ചി: ട്രേഡിംഗുമായി ബന്ധപ്പെട്ട് ദിൽഷ പങ്കിട്ട ഒരു പ്രമോഷണൽ വീഡിയോയെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു വീഡിയോ പങ്കിട്ടത്. എന്നാൽ അതിനെതിരെ വിമർശനം ഉയർന്നതോടെ ആ വീഡിയോ നീക്കം ചെയ്ത് ദിൽഷ വിശദീകരണം പങ്കുവെച്ചിരുന്നു.

അതേസമയം ഇപ്പോഴിതാ ദിൽഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ റോബിൻ. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിലൂടെയാണ് റോബിന്റെ പ്രതികരണം. വായിക്കാം

ദിൽഷ വിവാദത്തിൽ

'രണ്ടു ദിവസങ്ങളായിട്ട് ദിൽഷ ഇട്ടിരുന്ന ഒരു പോസ്റ്റ് സംബന്ധിച്ച് വലിയ വിവാദങ്ങളൊക്കെ നടക്കുന്നതായിട്ട് കാണാൻ സാധിച്ചു. വീഡിയോ തെറ്റാണെന്ന് മനസിലാക്കി ദിൽഷ അതിൽ ക്ഷമ ചോദിച്ച് ഒരു വിശദീകരണ വീഡിയോ പങ്കിട്ടത് ചിലർ എനിക്ക് അയച്ചിരുന്നു. മനുഷ്യരായി കഴിഞ്ഞാൽ തീർച്ചയായും തെറ്റുകൾ സംഭവിക്കും. തെറ്റാണെന്ന് മനസിലാക്കി കഴിഞ്ഞ് അതിൽ ഖേദം പ്രകടിപ്പിച്ചാൽ അത് അവിടുത്തോടെ വിടണം'.

ഇതൊരു പാഠമാണ്

'എന്നെ പോലെയുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾക്കുള്ളൊരു പാഠം കൂടിയാണിത്. കാരണം ഇത്തരം പ്രമോഷണൽ വീഡിയോ വരുമ്പോൾ കൃത്യമായി അന്വേഷിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രം അത് നമ്മളെ ഇഷ്ടപ്പെടുന്ന ഫോളോവേഴ്സിലേക്ക് എത്തിക്കുക. കാരണം അത് ഉറപ്പാക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്'.

അവസരമായി എടുത്തിട്ട്


'പക്ഷേ ഇതൊരു അവസരമായി എടുത്തിട്ട് കമന്റ് ചെയ്യുന്നവരും യുട്യൂബ് വീഡിയോ ക്രിയേറ്റേഴ്സും കരുതരുത്. അവരെ വ്യക്തിപരമായി വേദനിപ്പിക്കുന്ന തരത്തിലേക്ക് ഇത് പോകരുതെന്നാണ് എന്റെ അഭിപ്രായം. ദിൽഷയുടെ സുഹൃത്ത് എന്ന നിലയ്ക്കാണ് തനിക്ക് ഇത് പറയണമെന്ന് തോന്നിയത്. അതുകൊണ്ടാണ് പറഞ്ഞത്. ഇത് പറഞ്ഞത് കൊണ്ട് ഇനിയെന്നെ എയറിൽ കയറ്റാൻ നിക്കേണ്ടതില്ല, നന്ദി', റോബിൻ വീഡിയോയിൽ പറഞ്ഞു.

ദിൽഷയ്ക്കെതിരെ ബ്ലസ്ലി

അതേസമയം ദിൽഷയുടെ വീഡിയോയ്ക്കെതിരെ വലിയ വിമർശനമായിരുന്നു ബിഗ് ബോസ് താരമായ ബ്ലസ്ലി നടത്തിയത്. തട്ടിപ്പിൽ വീഴരുതെന്നും ആരേയും വിശ്വസിക്കരുതെന്നുമായിരുന്നു ദിൽഷയുടെ വീഡിയോ സ്റ്റാറ്റസ് ആക്കി ബ്ലസ്ലി കുറിച്ചത്. ഇൻഫ്ലുൻസർമാർ അവരുടെ ഫോളോവേഴ്സിനോട് ഉത്തരവാദിത്തം ഉള്ളവർ ആയിരിക്കണമെന്നും ബ്ലസ്ലി സ്റ്റോറിയിൽ കുറിച്ചിരുന്നു.

മറുപടിയുമായി സഹോദരൻ

അതിനിടെ ബ്ലസ്ലിയുടെ പ്രതികരണം ദിൽഷയെ സൈബർ ആക്രമണങ്ങൾക്ക് ഇട്ട് കൊടുത്തുവെന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി ബ്ലസ്ലിയുടെ സഹോദരനും രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന് പറയുന്നയാൾ ഇത്തരത്തിൽ ആളുകളെ പറ്റിക്കാനായി ശ്രമിക്കുമ്പോൾ അതിനെതിരെ വായും കെട്ടി മിണ്ടാതിരിക്കുകയാണോ വേണ്ടതെന്നായിരുന്നു ബ്ലസ്ലിയുടെ സഹോദരൻ ചോദിച്ചത്. ഒന്നും അന്വേഷിക്കാതെ ഓരോ വീഡിയോ എടുത്തിട്ട് ഇപ്പോൾ സൈബർ അറ്റാക്ക് എന്ന് പറഞ്ഞ് കരയുന്നത് എന്തിനാണെന്നും ബ്ലസ്ലിയുടെ സഹോദരൻ ചോദിച്ചിരുന്നു.

ദിൽഷ മറുപടി നൽകിയിട്ടുണ്ട്

അതേസമയം തന്നെ വിമർശിച്ച ബ്ലസ്ലീക്ക് ഇന്ന് ദിൽഷ മറുപടി നൽകിയിട്ടുണ്ട്. തനിക്ക് വ്യക്തിപരമായി മെസേജ് അയച്ച് ആ മെസേജ് ഫേക്ക് ആണ് , ആ വീഡിയോ ഡിലീറ്റ് ചെയ്യൂ എന്ന് തന്റെ വീഡിയോ പോസ്റ്റ് ചെയ്ത ആൾക്ക് പറയാമായിരുന്നുവെന്നാണ് ബ്ലസ്ലിയുടെ പേര് പറയാതെ ദിൽഷ പറഞ്ഞത്. അത് ഞാൻ ഡിലീറ്റ് ചെയ്താൽ അവിടെ തീരുന്ന പ്രശ്നമായിരുന്നു അത്.വേറൊരാളെ ഇല്ലാതാക്കിയിട്ട് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാൻ. ഒരാൾ വീണ് കഴിഞ്ഞാൽ അതിനെ അത്രയും ആഘോഷിക്കുന്ന ആളുടെ അടുത്ത് എനിക്കൊന്നും പറയാനില്ലെന്നും ദിൽഷ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+