Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾ അവഹേളിച്ച ആ ചൂരിദാറൊക്കെ ലഭിച്ചത് ഇങ്ങനെയാണ്; ദാനം കിട്ടുമ്പോൾ ഡിമാന്റ് ചെയ്യാനാകില്ലല്ലോ';ശാലിനി

നാലാം സീസണിലെ ബാലാമണിയാണ് ശാലിനി എന്ന തരത്തിൽ ചിലർ താരത്തിനെതിരെ വലിയ ആക്ഷേപം ഉയർത്തിയിരുന്നു.

 1-1676688660.jpg -Properties

കൊച്ചി: ഒരു വ്യക്തിയെ വസ്ത്രധാരണത്തിന്റെ പേരിൽ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് വളരെ വിഷമിപ്പിക്കുന്ന കാര്യമാണെന്ന് ബിഗ് ബോസ് സീസൺ 4 താരം ശാലിനി നായർ. നാലാം സീസണിലെ ബാലാമണിയാണ് ശാലിനി എന്ന തരത്തിൽ ചിലർ താരത്തിനെതിരെ വലിയ ആക്ഷേപം ഉയർത്തിയിരുന്നു. ഇതിനോടാണ് ശാലിനിയുടെ പ്രതികരണം. ഒരുപാട് കഷ്ടപ്പാടുകൾ താണ്ടിയാണ് ബിഗ് ബോസിൽ താൻ ഉപയോഗിച്ച വസ്ത്രങ്ങൾ തനിക്ക് ലഭിച്ചതെന്നും ശാലിനി യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ശാലിനിയുടെ വാക്കുകളിലേക്ക്

 സീസണിലെ ബാലാമണി ആരാണ്

സീസണിലെ ബാലാമണി ആരാണ്

'ഈ സീസണിലെ ബാലാമണി ആരാണ്? ചൂരിദാറും കുറിയുമൊക്കെ തൊട്ട് അഞ്ചാം സീസണിൽ ബാലാമണി വരാതിരിക്കട്ടെ. ഒരു വ്യക്തിയെ വസ്ത്രധാരണത്തിന്റെ പേരിൽ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് എത്ര വിഷമമുള്ള കാര്യമാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഞാൻ. എന്റെ അമ്മ നാലരയ്ക്ക് എണീച്ച് പാലൊക്കെ കറന്നാണ് വരുമാനം കണ്ടെത്തിയിരുന്നത്. അച്ഛൻ രാവിലെ ഓട്ടോയുമായി പോകും.അങ്ങനെ കുടുംബം കഴിഞ്ഞവരാണ് ഞങ്ങൾ.

 ബിഗ് ബോസിലേക്ക് വിളിക്കുന്നത്

ബിഗ് ബോസിലേക്ക് വിളിക്കുന്നത്

എന്റെ അനിയൻ ഈ വർഷമാണ് പുറത്ത് ജോലിക്ക് പോയത്. അതുവരെ ഞങ്ങളുടെ കുടുംബം ഇങ്ങനെയായിരുന്നു കഴിഞ്ഞ് പോയത്. കൊറോണ വന്ന സമയത്ത് എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. ആ സമയത്താണ് ഞാനൊരു ചാൻസ് ചോദിച്ച് ബിഗ് ബോസിലേക്ക് വിളിക്കുന്നത്.അങ്ങനെയാണ് ഓഡിഷനിലേക്ക് വിളിച്ചത്.

 ബിഗ് ബോസിലേക്ക് കൊണ്ടുപോയത്

ബിഗ് ബോസിലേക്ക് കൊണ്ടുപോയത്

സാധാരണ കുടുംബത്തിൽ ജനിച്ച എന്നെ സംബന്ധിച്ച് ചൂരിദാറും സാരിയും സെറ്റ് മുണ്ടുമൊക്കെ തന്നെയാണ് എന്റെ വേഷം. പ്രോഗ്രാമിന് പോകുമ്പോ ഗൗണൊക്കെ വാങ്ങാൻ തന്നെ രണ്ടായിരവും മൂവായിരവുമാകും. അത് പക്ഷേ വീട്ടിൽ ധരിച്ച് നടക്കാനാകില്ലാലോ. വീട്ടിൽ ഇടുന്ന വസ്ത്രം തന്നെയാണ് ഞാൻ ബിഗ് ബോസിലേക്ക് കൊണ്ടുപോയത്. വീട്ടിൽ മിഡിയും വസ്ത്രങ്ങളും ഇടുന്ന ഒരു സാഹചര്യമായിരുന്നില്ല എന്റേത്.

ഒരിക്കലും വലിയ വില കൂടിയ വസ്ത്രങ്ങളായിരുന്നില്ല

ഒരിക്കലും വലിയ വില കൂടിയ വസ്ത്രങ്ങളായിരുന്നില്ല

അവസരം കിട്ടിയപ്പോ വസ്ത്രങ്ങളൊക്കെ അറേഞ്ച് ചെയ്ത് പോകാനുള്ള തത്രപ്പാട് പറഞ്ഞറിയിക്കാനാകില്ല. നാല് ദിവസത്തേക്ക് ഗോവയിൽ ഒരു പ്രോഗാം കിട്ടിയപ്പോ അതിൽ നിന്നും ലഭിച്ച പൈസയും എടുത്തു. ഹൈദരാബാദിൽ നിന്നുള്ള ഒരു ഗാർമെന്റ് കടക്കാര് എനിക്ക് സാരിയും ചൂരിദാറും ഉൾപ്പെടെ കടമായി തന്നു. അതൊക്കെ ബിഗ് ബോസിലേക്ക് പോകുന്നതിന്റെ തലേന്നാണ് തയ്യ്ച്ച് കിട്ടിയത്. അങ്ങനെയാണ് അവഹേളിച്ച ചൂരിദാറൊക്കെ എനിക്ക് കിട്ടിയത്. അതൊന്നും ഒരിക്കലും വലിയ വില കൂടിയ വസ്ത്രങ്ങളായിരുന്നില്ല. ഉള്ളത് വെച്ച് കൊണ്ട് വരികയായിരുന്നു.

ഉള്ള വസ്ത്രം വാങ്ങിയാണ് കൊണ്ട് പോയത്

ഉള്ള വസ്ത്രം വാങ്ങിയാണ് കൊണ്ട് പോയത്

ധാനം കിട്ടുന്ന പശുവിന്റെ വായിലെ പല്ല് എണ്ണി നോക്കാൻ പറ്റില്ലല്ലോ. അവർ വസ്ത്രങ്ങൾ കടമായി തരുമ്പോൾ മോഡേൾ വസ്ത്രം വേണമെന്ന് എനിക്ക് പറയാനാകില്ലാലോ.ഉള്ള വസ്ത്രം വാങ്ങിയാണ് കൊണ്ട് പോയത്. അച്ഛന്റെ സുഹൃത്തിന്റെ കടയിൽ നിന്നാണ് എനിക്ക് ധരിക്കാനുള്ള ആക്സസറീസ് ലഭിച്ചത്.അങ്ങനെ പലരുടേയും സഹായം കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. കുന്നം കുളത്ത് പോയി 1500 രൂപയുടെ പെട്ടി വാങ്ങിയാണ് ഞാൻ അവിടെ എത്തിയത്.

ഒരു ട്രാക്ക് ഷൂ പോലും എന്റെ കൈയ്യിൽ ഇല്ലായിരുന്നു

ഒരു ട്രാക്ക് ഷൂ പോലും എന്റെ കൈയ്യിൽ ഇല്ലായിരുന്നു

ഒരു ട്രാക്ക് ഷൂ പോലും എന്റെ കൈയ്യിൽ ഇല്ലായിരുന്നു. ഷോയിൽ ഉടനീളം പലരും എന്നെ സഹായിച്ചു. ഒരു സ്കിറ്റ് വന്നപ്പോൾ ഡെയ്സി സഹായിച്ചു, റോൺസൺ ചേട്ടൻ സഹായി്ചു. ഡോ റോബിൻ ട്രാക്ക് പാന്റ് തന്നിരുന്നു. ജാസ്മിൻ ഷൂവും, ലക്ഷ്മിപ്രിയ ഒരു നൈറ്റി തന്നിട്ടുണ്ട്. അങ്ങനെ പലരും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചത്. അതിനിടയിൽ മോഡേൻ ഡ്രസ് ഇട്ട് ഫേക്ക് അല്ല എന്ന് കാണിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.

ബാലാമണിയായി തള്ളിക്കളയരുത്

ബാലാമണിയായി തള്ളിക്കളയരുത്


ചൂരിദാറ് ഇട്ടത് കൊണ്ട് കുളിച്ച് കുറിയിട്ടത് കൊണ്ട് ബാലാമണിയെന്ന പേര് വരികയാണ്. പുറത്ത് വന്നപ്പോ ഞാൻ ആദ്യം നോക്കിയത് യുട്യൂബാണ്. എന്നെ കുറിച്ച് അഭിപ്രായം അറിയാം. ആദ്യം കണ്ടത് ജെട്ടി കഥയാണ്. അത് കണ്ടപ്പോ തന്നെ പകുതി കാറ്റ് പോയി. പിന്നീട് ഞാൻ അത് കണ്ട് ചിരിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം. അത് കഴിഞ്ഞ് ഞാൻ കാണുന്നത് സൂര്യയെ പോലെ കരഞ്ഞ് പിഴിഞ്ഞ് ബാലാമണിയായി ശാലിനി നായർ എന്ന്.
ഇഷ്ടമുള്ള വസത്രം ധരിച്ച് ഗെയിം കളിക്കാനുള്ള അവസരം നൽകണമെന്നാണ് പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്. പലരും പലതും പറയും. ഈ സീസണിൽ എങ്കിലും സാധാരണ വസ്ത്ര ധാരണം ചെയ്ത് വരികയാണെങ്കിൽ ബാലാമണിയായി തള്ളിക്കളയരുത്. അതൊരു അപേക്ഷയാണ്. ചൂരിദാറിട്ട് കരഞ്ഞാൽ ബാലാമണിയും ഫ്രോക്കിട്ട് ചിരിച്ചാൽ അഹങ്കാരിയാകുന്നത് എങ്ങനെയാണ്', ശാലിനി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+