'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു
കൊച്ചി: മത്സരത്തിൽ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത മത്സരാർത്ഥികളെയും കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 4 ജന ശ്രദ്ധ നേടുകയാണ്. തർക്കവും എതിർപ്പുകളും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ബിഗ് ബോസിന്റെ ഭാഗം. ഇന്നലെയും ബിഗ് ബോസിൽ വലിയ തർക്കങ്ങളാണ് നടന്നത്.
ബിഗ് ബോസിന്റെ കുടുംബത്തിലേക്ക് വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ വ്യക്തിയായിരുന്നു ജാസ്മിൻ. ഈ മത്സരാർത്ഥിയുമായി ഏറെ സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് റിയാസ്.
ജാസ്മിനോടുള്ള റിയാസിന്റെ ഇഷ്ടം ഷോയിലേക്ക് വരുന്നതിന് മുൻപ് തന്നെ റിയാസ് പറഞ്ഞിരുന്നതാണ്. ഡോ. റോബിന് എതിരെ ഇവർ രണ്ടു പേരും ചേർന്നാണ് വിവിധ കരുനീക്കങ്ങളും നടത്തിയിരുന്നു.

ഇന്നലെ ഇരുവരും തമ്മിലുണ്ടായ തർക്കം ആയിരുന്നു ബിഗ് ബോസ് വീട്ടിലെ ചർച്ചാ വിഷയം. ഇക്കഴിഞ്ഞ ദിവസമാണ് നാണയ വേട്ട എന്ന പുതിയ വീക്കിലി ടാസ്ക്ക് ബിഗ് ബോസിൽ ആരംഭിച്ചിരുന്നത്. ഈ ടാസ്ക്കിൽ റിയാസ് സൂരജിന് പുറത്താക്കിയതോടെ ബിഗ് ബോസ് വീട്ടിലെ ക്രമസമാധാനം നഷ്ടപ്പെട്ടു എന്നു പറയാം. അവിടെ ഇല്ലാത്ത തർക്കങ്ങളാണ് പിന്നെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്.
ഭാര്യയെ ബഹുമാനിക്കണം! കള്ളം പറഞ്ഞാൽ, ശനി കൊണ്ടേ പോകൂ... ഇവയൊന്നും നിങ്ങൾ ചെയ്യരുത്

ഈ പുറത്താക്കലിന് പിന്നാലെ ജാസ്മിനെ സപ്പോർട്ട് ചെയ്യാൻ റിയാസ് തീരുമാനിച്ചിരുന്നു. തന്നെ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ നിലത്ത് വീഴുന്ന കോയിനുകൾ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന് ജാസ്മിൻ റിയാസിനോട് വ്യക്തമാക്കി. എന്നാൽ, ഈ പ്രതികരണം റിയാസിന് അത്ര ഇഷ്ടപ്പെട്ടില്ല. പിന്നീട് കോയിനുകൾ വലിച്ചെറിയുന്ന റിയാസിനെ പ്രേക്ഷകർ കണ്ടു. പിന്നീട് ബിഗ് ബോസ് വീടിനെ ഇളക്കി മറിക്കുന്ന പ്രതികരണം ആയിരുന്നു.

റിയാസ് ജാസ്മിനോട് പറഞ്ഞത്; -
'ഈ ഗെയിമിൽ താൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ അപമാനിച്ചു. ഇത് വളരെ മോശം ആണ്. എനിക്ക് ബിഗ് ബോസ് തന്ന ഗെയിം ഞാൻ കളിക്കാൻ ശ്രമിക്കുക ആയിരുന്നു. ആദ്യമെ എന്റെ സപ്പോർട്ട് നിനക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാൻ ആൾക്കാരുടെ മുന്നിൽ ചെറുതായി'...
സൂപ്പറെന്ന് ആരാധകരുടെ കമന്റ്; കറുപ്പിൽ തിളങ്ങി ഇതാ ജുവൽ മേരി; ചിത്രങ്ങൾ കാണാം

റിയാസിന്റെ ഈ പ്രതികരണത്തിന് പിന്നാലെ, ജാസ്മിനും പ്രതികരിച്ചു. റോബിൻ ചെയ്യുംമ്പോലെ നീയും ചെയ്താൽ എങ്ങനെയാണ് ഞാൻ നിന്നെ സപ്പോർട്ട് ചെയ്യുക എന്നാണ് ജാസ്മിൻ റിയാസിനോട് ചോദിച്ചത്.
ജാസ്മിന്റെ വാക്കുകൾ ; - :
'തനിക്ക് എന്റേതായ ശരിയുണ്ട്. അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല. എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വീണ്ടും പറയുന്നത് എന്റെ അപമാനിക്കുന്നതിന് തുല്യമാണ്.