അതേ.. ഞാന്‍ ഗെയിം ചേഞ്ചര്‍ ആയിരുന്നു; തെരുവ് പട്ടിയോടുപമിച്ചുള്ള വീഡിയോയില്‍ റിയാസ്
റോബിന്‍ ഫാന്‍സാണ് വീഡിയോയ്ക്ക് പിന്നില്‍ എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് റിയാസ് സലീമിന്റെ മറുപടി. സംസ്‌കാര ശൂന്യമായ കാര്യമാണ് ചെയ്തിരിക്കുന്നത് എന്നും റിയാസ് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളേറെയായി. ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങാന്‍ ദിവസങ്ങളെ അവശേഷിക്കുന്നുള്ളൂ. എന്നാല്‍ ഇപ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥികള്‍ ലൈം ലൈറ്റില്‍ തന്നെ നില്‍ക്കുന്നുണ്ട്. ദില്‍ഷ പ്രസന്നന്‍, റോബിന്‍ രാധാകൃഷ്ണന്‍, റിയാസ് സലീം, നിമിഷ, ജാസ്മിന്‍ എന്നിവരാണ് ഇതില്‍ പ്രധാനികള്‍.
ബിഗ് ബോസ് ഷോ കഴിഞ്ഞെങ്കിലും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ഇവരുടെ ഫാന്‍സ് തമ്മിലും വലിയ പോരാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവം നടക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി വലിയ ഓളമുണ്ടാക്കിയ ആളായിരുന്നു റിയാസ് സലീം.

റോബിന്‍ vs റിയാസ്
ബിഗ് ബോസ് ഹൗസിലും അതിന് പുറത്തും റോബിന്‍ രാധാകൃഷ്ണനോട് നേരിട്ട് ഏറ്റുമുട്ടിയ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. അതിനാല്‍ തന്നെ റോബിന്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കും റിയാസ് സലീം വിധേയമായിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് എതിരെ നടന്ന ഒരു സൈബര്‍ അബ്യൂസില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിയാസ് സലീം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റിയാസ് സലീമിന്റെ പ്രതികരണം.

റിയാസിനെ പട്ടിയോടുപമിച്ചു
ട്രാവല്‍ വിത്ത് സെബാന്‍ എന്ന യുട്യൂബര്‍ റിയാസ് സലീമിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് പങ്ക് വെച്ചിരുന്നു. തെരുവിലൂടെ നടന്ന് പോകുന്ന പട്ടിയെ റിയാസേ എന്ന് വിളിക്കുന്നതും പട്ടിയെ നോക്കി റിയാസിനെ പറയുന്ന തരത്തില്‍ ചീത്ത വിളിക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. പട്ടിയെ ഗെയിം ചെയിഞ്ചറെയെന്ന് സെബാന്‍ വിളിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

മൃഗങ്ങളെ അപമാനിക്കരുത്
ഇതിന് എതിരെയാണ് റിയാസ് സലീം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. റോബിന്‍ രാധാകൃഷ്ണന്റെ ഫാന്‍സ് ആണ് ഇതിന് പിന്നില്‍ എന്ന് ഉദ്ദേശിച്ച് കൊണ്ടാണ് റിയാസ് സലീം ഇതിന് മറുപടിയുടെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്ക് വെച്ചിരിക്കുന്നത്. താന്‍ ഗെയിം ചേഞ്ചര്‍ തന്നെയായിരുന്നു എന്നും അതിന് നായയെ അപമാനിക്കേണ്ടതില്ല എന്നുമാണ് റിയാസ് സലീം പറയുന്നത്. റിയാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഞാന്‍ ഗെയിം ചേഞ്ചര്‍ ആയിരുന്നു
ഒരു പി ആര്‍ വ്യക്തി തെരുവ് നായയെ അപമാനിക്കാനായി എന്റെ പേര് വിളിക്കുന്നത് അസ്വസ്ഥമാക്കുന്നു. നിങ്ങള്‍ക്ക് എന്നോടുള്ള വെറുപ്പിന് ആ പാവം നായയ്ക്ക് ഒരു ബന്ധവുമില്ല. നിങ്ങളുടെ വെറുപ്പും വിദ്വേഷവും നേരിടുന്നതിന് ഞാനിവിടെ തന്നെയുണ്ട്. എനിക്ക് അത് വളരെ പരിചിതമാണ്. എന്നാല്‍ മൃഗങ്ങളെ ഉപദ്രവിക്കരുത്. അതെ, ഞാന്‍ ഗെയിം ചേഞ്ചര്‍ ആയിരുന്നു. നിങ്ങള്‍ എത്ര നിഷേധിച്ചാലും 42-ാം ദിവസം മുതല്‍ 100 ാം ദിവസം വരെ ഷോ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രധാന പങ്ക് ഞാന്‍ വഹിച്ചു.

ഇതെല്ലാം സംസ്‌കാരശൂന്യമാണ്
എന്നാല്‍ കളിയും ഷോയും ഒരു വര്‍ഷം മുമ്പ് കഴിഞ്ഞു. ചില ആളുകള്‍ സ്‌നേഹവും പിന്തുണയും കാണിക്കാന്‍ തിരഞ്ഞെടുക്കുന്ന വഴി വളരെ സംസ്‌കാരശൂന്യമാണ്, ഇത് അതിനൊരു മികച്ച ഉദാഹരണമാണ്. മറ്റ് പിആര്‍ അടിമ യു ട്യൂബ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി ഈ യൂട്യൂബര്‍ ഇതിനെ കുറിച്ച് ശരിയായ രീതിയില്‍ സംസാരിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്.

ലെഹങ്ക വിവാദം
നേരത്തെ റിയാസ് സലീം റോബിന്‍ രാധാകൃഷ്ണന്റേയും നടിയും സംരഭകയുമായ ആരതി പൊടിയുടേയും വിവാഹ നിശ്ചയത്തിലെ വസ്ത്രത്തെ കളിയാക്കി രംഗത്ത് വന്നിരുന്നു. ആരതി പൊടി സ്വന്തമായി ഡിസൈന്‍ ചെയ്ത ലെഹങ്ക കോപ്പിയടിച്ചതാണ് എന്ന് പറഞ്ഞായിരുന്നു റിയാസ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഡിസൈനര്‍ ബ്രാന്റ് റിയാസിന്റെ ആരോപണം തള്ളിയിരുന്നു.












Click it and Unblock the Notifications