'അഖില്‍ മാരാർക്ക് ഈഗോ'; ആ രണ്ട് പേരുടെ ഗെയിം പലപ്പോഴും ചീറ്റിപ്പോയി: വിഷ്ണു ജോഷി പറയുന്നു
അഖില്‍ മാരാറുമായുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ബിഗ് ബോസ് സീസണ് 5 ല്‍ നിന്നും പത്താമനായി പുറത്തായ വിഷ്ണു ജോഷി. ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. അഖില്‍ മാരാർ പുളളിയുടേതായ ഗെയിം കളിക്കാന്‍ നോക്കി, ഞാന്‍ എന്റെ ഗെയിമും കളിച്ചു. ചെറിയൊരു സർക്കിളായിരുന്നില്ല എന്റെ ലക്ഷ്യം, വലിയ സർക്കിള്‍ രൂപപ്പെടുത്തിയാണ് ഞാന്‍ ഗെയിം മുൻപോട്ട് കൊണ്ടുപോയിരുന്നതെന്നും വിഷ്ണു ജോഷി പറയുന്നു.
എനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടായിരുന്നില്ല. ചെറിയൊരു തെറ്റിദ്ധാരണ അഖില്‍ മാരാർക്കായിരുന്നു. ഞാന്‍ അവരില്‍ നിന്ന് വ്യത്യസ്തമായ ഗെയിം കളിച്ചുവെന്നതായിരുന്നു പുള്ളിയുടെ പ്രശ്നം. എന്റെ ഗെയിം രീതി വ്യത്യസ്തമായിരുന്നു. ഒച്ചപ്പാടും ബഹളമൊന്നും ഇല്ലാതെ അത് പെട്ടെന്ന് തന്നെ മാറുകയും ചെയ്തുവെന്നും താരം പറയുന്നു. ഷോയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.

ബിഗ് ബോസിലെ ക്യാപ്റ്റനാവണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ക്യാപ്റ്റനാവുന്നതോടെ ഒരാഴ്ചത്തെ എവിക്ഷന്‍ ലിസ്റ്റില്‍ വരില്ലെന്ന പ്രിവിലേജ് കിട്ടും. എന്നെ ജനം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഒരു ദിവസം പോലും അതിന് അകത്ത് നില്‍ക്കണമെന്ന് ആഗ്രഹമില്ലാത്ത വ്യക്തിയാണ് ഞാന്‍. പ്രേക്ഷകരുടെ തീരുമാനമാണ് അവസാന വാക്ക്. അവരുടെ വാക്കിലൂടെയാണ് രക്ഷപ്പെട്ട് പോവേണ്ടത്.
ക്യാപ്റ്റന്‍സി കുളമാക്കി എന്ന് പറയുന്നതിലൊന്നും എനിക്ക് യാതൊരു കുറ്റബോധവുമില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് ആ സമയത്തായിരുന്നു. ഞാന്‍ ക്യാപ്റ്റനായ സമയത്തായിരുന്നു പഴയ സീസണിലെ മത്സരാർത്ഥികള്‍ അതിഥികളായി വരുന്നത്. അതിന് ഇടയില്‍ തകർത്ത് കളിക്കാനും സാധിച്ചു. മൊത്തത്തില്‍ രസകരമായിരുന്നുവെന്നും വിഷ്ണു പറയുന്നു.
അനിയനെ പേലെയാണ് മാരാർ എന്നെ കണ്ടത്, ഞാന്‍ തിരിച്ച് ചേട്ടനേയും പോലെയും കണ്ടു. ടിക്കറ്റ് ടു ഫിനാലെ ടാസ്കില്‍ എന്തുകൊണ്ട് നല്ല രീതിയില്‍ കളിച്ചില്ലെന്ന് ചോദിച്ചാല്‍ ഒന്നാമതായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് കാരണമാണ് കളിക്കാതിരുന്നതെന്ന് പറഞ്ഞാല്‍ നുണയായിപ്പോവും. ടിക്കറ്റ് ടു ഫിനാലെ കളിച്ച് ജയിച്ച് ഫൈനലിലേക്ക് പോവേണ്ടതില്ലെന്ന രീതിയില്‍ തന്നെയാണ് ഞാന്‍ നിന്നിരുന്നത്. ആരോഗ്യം ഓക്കെ ആയിരുന്നെങ്കിലും ആ മത്സരങ്ങള്‍ വിജയിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.

റിനോഷിന് ബിഗ് ബോസിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. റിനോഷിനെ നേരത്തെ അറിയാത്തതിനാല്‍ തന്നെ 84 ദിവസത്തെ അനുഭവം വെച്ചുള്ള വിലയിരുത്തല്‍ മാത്രമേ എനിക്ക് നടക്കുകയുള്ളു. നേരത്തെ ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫാന്‍ബോയി ആയിരുന്നു. അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. റിനോഷ് പുറത്ത് നല്ലൊരു മനുഷ്യനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ റിനോഷിന്റെ ചില സ്വഭാവങ്ങള്‍ കാണുമ്പോള്‍ ഏതാണ് ഫെയിക്ക്, ഏതാണ് ഒർജിനലെന്ന സംശയം എനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഷോയില്‍ ഇഗോയുള്ളത് ആരാണെന്ന് ചോദിച്ചാല്‍ അത് അഖില്‍ മാരാർക്കാണ്. പോസിറ്റീവ് രീതിയിലാണ് പറയുന്നത്. പെട്ടെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ച് ടാസ്കില്‍ പരാജയപ്പെടുകയോ മറ്റോ ചെയ്താല്‍ പുള്ളിക്ക് അത് പെട്ടെന്ന് താങ്ങാന്‍ പറ്റില്ല. കണ്ടാല്‍ കഠിന ഹൃദയനും അടുത്ത് പരിചയപ്പെടുമ്പോള്‍ ലോലനുമായി തോന്നിയിട്ടുള്ളത് അനിയന്‍ മിഥുനെയാണ്.
നല്ല ഗെയിം കളിക്കാന്‍ നോക്കി അതെല്ലാം ചീറ്റിപ്പോവുന്നവരായി എനിക്ക് തോന്നിയത് നാദിറയേയും ശോഭ ചേച്ചിയേയുമാണ്. പലപ്പോഴും ഇരുവരുടേയും പദ്ധതികള്‍ പാളിപ്പോവാറുണ്ട്. ജുനൈസ്, ശോഭ, നാദിറ, ചില സമയത്ത് ഷിജു എന്നിവർക്ക് 'മള്‍ട്ടി സ്റ്റാന്‍ഡ്' ഉണ്ട്. ടോപ്പ് ഫൈവിനെക്കുറിച്ച് പറയുകയാണെങ്കില്‍ അഖില്‍ മാരാർ, റിനോഷ്, അനിയന്‍ മിഥുന്‍, സൈറീന, ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നാദിറയും വരുമെന്നും വിഷ്ണു ജോഷി കുട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications