'റോബിൻ പറഞ്ഞത് ആണിനെ പോലെ കളിക്കെന്ന്, പക്ഷേ അഖിൽ ക്വീർ ഫ്രണ്ട്ലി, ഒറിജിനൽ, ജുനൈസ് അടക്കം ഫെയ്ക്ക്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5ൽ നാദിറ മെഹ്റിൻ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും കൂടുതൽ ഉറക്കെ പലതും തുറന്ന് പറയേണ്ടതുണ്ടെന്ന് സുഹൃത്തുക്കൾ. കമ്മ്യൂണിറ്റിയെ കുറിച്ച് കൂടുതൽ മെഹ്റിൻ സംസാരിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും സുഹൃത്തുക്കളായ ശ്രുതിയും ഹെയ്ദിയും ദയയും അഭിപ്രായപ്പെട്ടു. മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം.
അഖിൽ മാരാരാണ് ഇപ്പോൾ ഷോയിലെ ശക്തനായ മത്സരാർത്ഥിയെന്നും ഇവർ പ്രതികരിച്ചു. എന്നാൽ അഖിൽ മാരാരെ പിന്തുണയ്ക്കുന്ന കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് മൂവരും പങ്കുവെച്ചത്. 'ബാറ്റിൽ ഓഫ് ഒറിജനൽസ്'എന്ന ടെറ്റിലിനോട് ഏറ്റവും ചേർത്ത് വെയ്ക്കാൻ പറ്റുന്ന മത്സരാർത്ഥി അഖിൽ മാരാർ ആണെന്ന് ശ്രുതി പറയുന്നു.' അഖിൽ മെയിൽ ഷോവനിസ്റ്റാണ്, ടോക്സിക് ആണ്, ദേഷ്യപ്പെടുന്ന ആളാണ്. അയാളുടെ രീതി അതാണ്. അങ്ങനെ തന്നെയാണ് അയാൾ ബിഗ് ബോസിലും തുടരുന്നത്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണല്ലോ ഷോയുടെ ടൈറ്റിൽ. ഒറിജിനലായി നിൽക്കുന്നത് അഖിൽ തന്നെയാണ്.

ബാക്കി ജുനൈസ് അടക്കമുള്ളവർ ഭയങ്കര ഫേക്ക് ആയി നിൽക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടൈറ്റിലിനോട് നീതി പുലർത്തുന്നത് അഖിൽ തന്നെയാണ്. പക്ഷേ പുള്ളിയുടെ പ്രസ്താവനകളോട് യോജിപ്പില്ല', ശ്രുതി പറഞ്ഞു. എന്നാൽ തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറുള്ള ആളാണ് അഖിലെന്നും അതിനാൽ ഇഷ്ടമാണെന്നുമായിരുന്നു ഹെയ്തിയുടെ അഭിപ്രായം.
അതേസമയം മെയിൽ ഷോവനിസ്റ്റ് ആയൊരാളെ പ്രമോട്ട് ചെയ്യുന്നതിനോട് എതിർപ്പാണെന്നായിരുന്നു ദിയ പ്രതികരിച്ചത്. 'ടോക്സിക് ആയിട്ടുള്ള ആളുകൾക്കാണ് ബിഗ് ബോസിൽ മുൻപ് വലിയ പിന്തുണ കിട്ടിയിട്ടുള്ളത്. അഖിൽ മാരാരും അത്തരത്തിലുള്ള ആളാണ്. അതേ പിന്തുണയാണ് അഖിൽ മാരാരിന് കിട്ടുന്നതും. റോബിൻ രാധാകൃഷ്ണനും അങ്ങനെയുള്ള ആളായിരുന്നു. അഖിലിന്റെ കാര്യത്തിലൊരു നല്ല ക്വാളിറ്റിയെന്നത് എന്തെങ്കിലും പറഞ്ഞു കൊടുത്താൽ അയാൾ മനസിലാക്കാൻ ശ്രമിക്കാറുണ്ടെന്നതാണ്. സ്വന്തം ഭാര്യയെ തല്ലിയ, മധുവിനെ പരിഹസിച്ചൊരാളെ പിന്തുണയ്ക്കാൻ സാധിക്കില്ല', ദിയ വ്യക്തമാക്കി. മുൻ സീസണിലെ മത്സരാർത്ഥിയായ ഡോ റോബിൻ മെയിൽ ഷോവനിസ്റ്റ് ആയിരുന്നുവെന്നും ദയ പറഞ്ഞു.
എന്നാൽ റോബിനെക്കാൾ ഭേദമാണ് അഖിൽ എന്നായിരുന്നു ശ്രുതി പറഞ്ഞത്. 'ഡോ റോബിൻ മെയിൽ ഷോവനിസ്റ്റ് തന്നെയാണ്. കഴിഞ്ഞ സീസണിൽ റിയാസുമായി സംസാരിക്കുമ്പോൾ പലപ്പോഴും നീ ആണുങ്ങളെ പോലെ സംസാരിക്ക്, ആണായി കളിക്ക് എന്നൊക്കെ നിരന്തരം അങ്ങോട്ട് പറഞ്ഞ് കൊണ്ടിരിക്കുന്നൊരാളായിരുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ അഖിൽ മാരാർ ക്വീർ ഫ്രണ്ട്ലി ആയിട്ടുള്ള ഒരാളാണ്.
അതേസമയം അഖിൽ മെയിൽ ഷോവനിസ്റ്റ് തന്നെയാണ്. ശോഭയുമായിട്ടുള്ള പെരുമാറ്റത്തിൽ അത് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്. അഖിൽ മാരാർ പറയുന്ന എല്ലാ കാര്യങ്ങളും പിന്തുണയ്ക്കുന്ന ആളല്ല ഞാൻ', ശ്രുതി വ്യക്തമാക്കി.
അതിനിടെ ശ്രുതി-വിഷ്ണു വിയത്തിൽ താൻ വിഷ്ണുവിനൊപ്പമാണെന്നും ശ്രുതി പറഞ്ഞു. 'ഒന്നാമത്തെ കാര്യം റിനോഷ് സെക്സ് ടോക്ക് നടത്തിയത് ആരോടാണെന്ന് പേരെടുത്ത് വിഷ്ണു പറഞ്ഞിട്ടില്ല. സിസറ്റർ ആയി കണ്ടിരുന്ന ആളോട് സെക്സ് ടോക്ക് നടത്തിയെന്നാണ് പറയുന്നത്. ശ്രുതിയുടെ പേര് റിനോഷ് തന്നെയാണ് പറയുന്നത്.
പിന്നെ പുരോഗമനപരമായി ചിന്തിക്കുമ്പോൾ ബ്രദർ-സിസ്റ്റർ റിലേഷനിൽ സെക്സ് ടോക്ക് രണ്ട് പേർക്കും പ്രശ്നമില്ലെങ്കിൽ സംസാരിക്കാം. വിഷ്ണു അവിടെ ചിന്തിച്ചത് കുലപുരുഷൻ ആയിട്ടാണെന്ന് പറയാം. പക്ഷേ അപ്പോഴും വിഷ്ണുവിൻറെ ഭാഗത്ത് തെറ്റുണ്ടെന്ന് തോന്നുന്നില്ല. റിനോഷ് -വിഷ്ണു പോരിൽ ഞാൻ വിഷ്ണുവിനൊപ്പമാണ്.
റിനോഷ് ഉന്നയിച്ചത് സെക്സ് എജ്യുകേഷൻ എന്നതാണ്. എന്നാൽ സെക്സ് ടോക് അല്ല സെക്സ് എജുക്കേഷൻ. അത് വളരെ വ്യക്തമായി വിഷ്ണു പറയുന്നുമുണ്ട്. വിഷയത്തിൽ രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട്', ശ്രുതി പറഞ്ഞു.
അതേസമയം രണ്ട് വ്യക്തികൾക്ക്, അത് എന്തുതരം റിലേഷനാണെങ്കിലും അവരുടെ ഫ്രണ്ട്ലി സോണിൽ എന്ത് വേണമെങ്കിലും സംസാരിക്കാമെന്നായിരുന്നു ദിയ മറുപടി നൽകിയത്. 'അതിനെ മറ്റൊരാൾ ചോദ്യം ചെയ്യേണ്ട കാര്യമില്ല. ശ്രുതിയും റിനോഷും സെക്സ് ടോക്ക് സംസാരിച്ചിട്ടുണ്ടെങ്കിൽ സംസാരിക്കട്ടെ. ഇനി സെക്സ് എജ്യുക്കേഷൻ ആണെങ്കിൽ അങ്ങനെ ആവട്ടെ. വിവാഹിതയായത് കൊണ്ട് ശ്രുതിക്ക് അങ്ങനെ സംസാരിക്കാൻ പാടില്ലെന്ന് ഇല്ല. നിങ്ങളുടെ ബന്ധം ഇങ്ങനെയാണെന്ന് മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല', ദിയ നിലപാട് വ്യക്തമാക്കി.












Click it and Unblock the Notifications