Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജൂനൈസ് ചെയ്തത് ദൈവം കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു, അതാണ് അവന് പണികിട്ടിയത്'; അഖിലിന്റെ ഭാര്യ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ വിജയ സാധ്യത കൽപ്പിക്കപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. തുടക്കം മുതൽ തന്നെ ഷോയിൽ വലിയ പിന്തുണ നേടിയെടുക്കാൻ സാധിച്ചൊരു താരം കൂടിയായിരുന്നു അഖിൽ. എന്നാൽ പലപ്പോഴും അഖിലിനെതിരെ വിമർശനങ്ങളും ഉണ്ടായിരുന്നു. അഖിലിന്റെ അമിത കോപവും നിലപാടുകളും നിർബന്ധ ബുദ്ധിയുമൊക്കെയാണ് വിമർശനത്തിന് വഴിവെച്ചത്.

എന്നാൽ ബിഗ് ബോസ് അവസാനിക്കാറയപ്പോൾ അഖിലിന്റെ ഈ സ്വഭാവങ്ങൾക്കെല്ലാം മാറ്റം വന്നിട്ടുണ്ടെന്ന് പറയുകയാണ് അഖിലിന്റെ ഭാര്യ രാജലക്ഷ്മി. വളരെ പോസിറ്റീവ് മാറ്റങ്ങൾ അഖിലിന് സംഭവിച്ചതായി തോന്നിയെന്നും ലക്ഷ്മി പറയുന്നു. 'വൺ ഇന്ത്യ മലയാള'ത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം

akhil-marar-lakshmi-

'വീട്ടിലുള്ള അഖിൽ മാരാർ തന്നെയാണ് ബിഗ് ബോസിൽ. ദേഷ്യമൊക്കെ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നിർബന്ധ ബുദ്ധി കുറഞ്ഞു. മറ്റുള്ളവർക്ക് വിഷമം ആകുമ്പോൾ അല്ലെങ്കിൽ പറഞ്ഞത് തെറ്റായെന്ന് ആരെങ്കിലും ഓർമ്മപ്പെടുത്തുമ്പോൾ എന്നാൽ സോറി എന്ന് ഇപ്പോൾ അദ്ദേഹം പറയുന്നുണ്ട്.. ചില പോസിറ്റീവ്സ് ഉണ്ടായിട്ടുണ്ട്. അല്ലാതെ ബാക്കിയെല്ലാം പഴയത് പോലെ തന്നെ.

ടിക്കറ്റ് ടു ഫിനാലെ അഖിൽ ഉഴപ്പിയതായി തോന്നിയിട്ടില്ല, ജനങ്ങളുടെ പിന്തുണ കൊണ്ട് കപ്പ് ലഭിക്കട്ടെയെന്ന ചിന്തയായിരിക്കാം. ക്ഷമയോടെ ഇരുന്ന് കളിക്കുന്ന ഗെയിമൊന്നും പുള്ളിക്ക് താത്പര്യമില്ല. മത്സരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാൻ താത്പര്യമാണ്.

വിഷ്ണു പുറത്തായത് അപ്രതീക്ഷിതമായിരുന്നു. വളരെ സങ്കടം തോന്നി,കാരണം വിഷ്ണു ഒരു ബിഗ് ബോസ് മെറ്റീരിയൽ ആണ്. ഗെയിമിനെയൊക്കെ സമീപിക്കുന്ന രീതിയായാലും ആളുകളെ ട്രിഗർ ചെയ്യുന്നതായാലുമൊക്കെ നന്നായി ചെയ്യുമായിരുന്നു. ബിബി എങ്ങനെ കൊണ്ടുപോകണമെന്ന് അഖിൽ അണ്ണന് ഒരു ബേസ് കിട്ടിയത് തന്നെ വിഷ്ണുവിൽ നിന്നായിരുന്നു. വിഷ്ണു ജയിക്കാൻ വേണ്ടിയല്ല, ഗെയിം കളിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് തോന്നാറുണ്ട്. ഇരുവരും തമ്മിലുള്ള അണ്ണൻ തമ്പി കോമ്പോ ഞാൻ വളരെ ആസ്വദിച്ചിട്ടുണ്ട്. അവർക്ക് അത് എങ്ങനെ കൊണ്ടുപോകണമെന്ന് അറിയാം. വിഷ്ണു ഇനിയും ബിബിയിൽ വേണമെന്ന് തോന്നിയിരുന്നു.

 junaiz-1

ശോഭ-അഖിൽ കോമ്പോയും ഞാൻ ആസ്വദിച്ചിരുന്നു. അവരുടെ വഴക്കും ബഹളവുമൊക്കെ ആസ്വദിച്ചിരുന്നു. ശോഭയും അഖിലും ഒത്ത് ചേർന്ന് പോയിരുന്നുവെങ്കിൽ ആ കോമ്പോ വളരെ ഹിറ്റായേനെ. പക്ഷേ ഒരു സൈഡിൽ അത് ബാലൻസ് ചെയ്യാനോ ആരോഗ്യകരമായ രീതിയിൽ പോകാനോ പറ്റിയില്ല. ശോഭയ്ക്ക് മുൻപ് അഖിൽ-ദേവു കോമ്പോ ഉണ്ടായിരുന്നു. അതും താൻ ആസ്വദിച്ചിരുന്നു. അഖിലൊന്ന് പറഞ്ഞ് നിർത്തിയാൽ അതിന്റെ ഡബിൾ ദേവു ചേച്ചി ചെയ്യുമായിരുന്നു. അതൊക്കെ കാണാൻ രസമായിരുന്നു.

ഹൗസിൽ ഉള്ള ആരെന്ത് പറഞ്ഞാലും ഒരു പ്രശ്നവുമില്ല. അഖിൽ എന്തേലും പറഞ്ഞാൽ പക്ഷേ പ്രശ്നമാണ്. 'സാഡിസ്റ്റ്' വിഷയം ഒരു ടാസ്കിനെ ബേസ് ചെയ്ത് ഉണ്ടായതാണ്. ടാസ്ക് ടാസ്കായി കൊണ്ടുപോയില്ല. പലപ്പോഴും അതാണ് ബിഗ് ബോസിൽ സംഭവിക്കുന്നത്. ഗെയിമിനെ ഗെയിമായി കാണില്ല. അവിടെയാണ് വിഷ്ണുവിന്റെ ക്വാളിറ്റി, വിഷ്ണു ടാസ്കിനെ ടാസ്കായി കൊണ്ടുപോകുന്ന ആളാണ്. ഷിജു ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്. 'സാഡിസ്റ്റ്' വിഷയത്തിൽ അഖിൽ അണ്ണൻ മാപ്പ് പറഞ്ഞിരുന്നു.

മുണ്ടുപൊക്കൽ വിഷയത്തിൽ മുണ്ട് പൊക്കിയതല്ല വിഷയം, ആര് പൊക്കിയതെന്നതാണ് വിഷയമായത്. മുണ്ട് പൊക്കിയോ ചോദിച്ചാൽ ഇല്ല, എന്നാൽ ചെയ്തോ ചോദിച്ചാൽ ചെയ്തു. ജുനൈസ് മുണ്ട് പൊക്കിയപ്പോൾ ആർക്കും പ്രശ്നമില്ലായിരുന്നു. അവൻ വേറെ ഉദ്ദേശത്തോടെയല്ല ചെയ്തത് എന്നാണ് പലരും പറഞ്ഞത്. എന്തായാലും ഇതൊക്കെ ദൈവം കണ്ടോണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ജുനൈസിന് പണി കിട്ടിയത്', ലക്ഷ്മി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+