'ആ കള്ളം ലൈവ് ആയി പൊളിച്ചടുക്കി റോബിന്‍: അവർ തെറ്റാനുള്ള കാരണവും വെളിപ്പെടുത്തുന്നു'
'റോബിന്‍ തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ അന്തസ്സായി ജീവിച്ച് കാണിക്കും. അത് വാശി മാത്രമല്ല, തീരുമാനവും കൂടിയാണ്'

മുന്‍ സുഹൃത്തുക്കളായ ശാലുപേയാടും ആരവും ഉന്നയിച്ച ആരോപണങ്ങള്‍ മറുപടിയുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. തന്നോടൊപ്പം ദുരുദ്ദേശത്തോടെ കൂടി, ആ ലക്ഷ്യം നടക്കാതെ വന്നപ്പോഴാണ് ഇവർ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും റോബിന്‍ വ്യക്തമാക്കുന്നു.
ആലുവയിലെ കോളോജില്‍ പരിപാടിക്കെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ചില ആരോപണങ്ങള്‍ റോബിന്‍ ലൈവ് ആയി പൊളിച്ചടുക്കുകയും ചെയ്യുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

ആരോപണങ്ങള്‍ക്ക് മറുപടിയുമായി റോബിന്‍
ഒരുപാട് ആരോപണങ്ങള്‍ എനിക്കെതിരായി സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. ഞാന്‍ വേണ്ട, വേണ്ട എന്ന് വിചാരിക്കുമ്പോള്‍ ആവശ്യമില്ലാതെ എന്റെ അച്ഛനേയും ഇതിലേക്ക് വലിച്ചിഴച്ചു. എല്ലാവരും പരിധികള്‍ വിട്ടപ്പോഴാണ് എന്റേതായിട്ടുള്ള കുറച്ച് കാര്യങ്ങള്‍ കൂടി പറയാമെന്ന് ഞാനും കരുതിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം പലരും എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഒരു അഞ്ച്-ആറ് ആളുകള്‍ എന്റെ അടുത്തത് വന്നത് മോശം ലക്ഷ്യളുമായിട്ടായിരുന്നുവെന്നും റോബിന്‍ പറയുന്നു.

എനിക്കിട്ട് പണി തന്നാല്‍ അതും വാങ്ങി പോക്കറ്റിലിട്ട്
അവരുടെ ദുരുദ്ധേശങ്ങളൊന്നും നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ എനിക്കിട്ട് പണിയും തന്ന് അവർ അങ്ങ് പോകാമെന്ന് കരുതി. എന്നാല്‍ എനിക്കിട്ട് പണി തന്നാല്‍ അതും വാങ്ങി പോക്കറ്റിലിട്ട് പോവാന്‍ എനിക്ക് അറിയില്ല. ഇങ്ങോട്ട് പണി തന്നാല്‍ തിരിച്ചും ഞാനും ഉണ്ടാക്കും. ഞാന്‍ പുണ്യാളനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എല്ലാ നെഗറ്റീവും പോസിറ്റിവും ഉള്ള വ്യക്തിയാണ് ഞാനെന്നും റോബിന്‍ വ്യക്തമാക്കുന്നു.

ആരോപണങ്ങള്‍ വന്നപ്പോഴും ഞാന്‍ മിണ്ടാതിരുന്നു
കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഞാനുമായി പ്രശ്നമുള്ളത്. അവർ എന്റെ ഇത്തിള്‍കണ്ണികള്‍ മാത്രമാണ്. ഞാന്‍ വഴിയാണ് ഇവർ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അല്ലാതെ ഒരു കുന്തവും ചെയ്തിട്ടല്ല. പല രീതിയിലുള്ള ആരോപണങ്ങള്‍ വന്നപ്പോഴും ഞാന്‍ മിണ്ടാതിരുന്നു. ഇനി ഇങ്ങോട്ട് പണിയാന്‍ വന്നാല്‍ അങ്ങോട്ടും പണിയും. ഇവരൊക്കെ പരമാവധി എന്ത് ചെയ്യുമെന്ന് അറിയാം.
മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്

എന്റെ അടുത്ത് നല്ല രീതിയില്‍ സ്നേഹത്തോടെ നില്‍ക്കുകയാണെങ്കില്‍ ഞാനും അതുപോലെ തന്നെ നില്‍ക്കും. എന്നാല്‍ ദുരുദ്ദേശത്തോട് കൂടി എന്റെ അടുത്ത് വന്ന്, എന്നെ ഉപയോഗിച്ച്, എനിക്കിട്ട് പണി തന്നാല്‍ ഞാനും തിരിച്ച് പണിയും. എനിക്ക് എന്റെ അച്ഛനേയും അമ്മയേയും കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയേയും മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. ഒന്നും ഇല്ലാതിരുന്ന സീറോയില്‍ നിന്നാണ് റോബിന്‍ ഇവിടെ വരെ എത്തിയത്. ഇനി വീണ്ടും സീറോയിലേക്ക് പോയാലും ഞാന്‍ അവിടുന്ന് ഉയർത്തെഴുന്നേറ്റ് വരും.

ഞാന്‍ തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക്
ഞാന്‍ തോറ്റ് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ അന്തസ്സായി ജീവിച്ച് കാണിക്കും. അത് വാശി മാത്രമല്ല, തീരുമാനവും കൂടിയാണ്. ഞാന്‍ സിനിമയിലേക്ക് രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നു എന്ന് പറഞ്ഞതിന് ശേഷം സംഘടിതമായ ആക്രമമാണ് നടക്കുന്നത്. നിനക്കൊക്കെ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യും. എനിക്കൊരു കുന്തവും ഇല്ല.

ആരെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വന്ന് ഡീഗ്രേഡ് ചെയ്താല്‍ അങ്ങ് താഴ്ന്ന് പോവുന്നവനല്ല റോബിന്‍. ശാലു പേയാട് കുറേ ആരോപണങ്ങളുമായി വന്നല്ലോ. വേണ്ട വേണ്ട എന്ന് വിചാരിക്കുമ്പോള്‍ തലയില്‍ കയറി നിരങ്ങുകയാണ്. അതോടൊപ്പമുള്ള മറ്റൊരു ആരോപണമായിരുന്നു എന്റെ ബിഎം ഡബ്ല്യൂവിന്റെ മൂന്ന് മാസത്തെ അടവ് ബാക്കിയുണ്ടായിരുന്നു എന്നത്. അതും ഇവിടെ പൊളിക്കാന്‍ പോവുകയാണെന്നും റോബിന്‍ വ്യക്തമാക്കുന്നു.

സുഹൃത്തും റോബിന് കാർ എടുത്ത് നല്‍കിയ വ്യക്തി
തുടർന്ന് ശാലുപേയാടിന്റെ സുഹൃത്തും റോബിന് കാർ എടുത്ത് നല്‍കിയ വ്യക്തിയുമായ ജിജോയെ ലൈവ് ആയി വിളിച്ച് തന്റെ ഭാഗത്ത് നിന്നും അടവും മുടക്കിയിട്ടില്ലെന്ന കാര്യവും റോബിന്‍ വ്യക്തമാക്കുന്നു. ഒരോരുത്തന്മാരും ഓരോ ആരോപണങ്ങളുമായി വരികയാണ്. ഇതുകൊണ്ടൊന്നും തളർന്ന് പോവുന്നവനല്ല ഞാന്‍. എത്ര വീണാലും ഉയർത്തെഴുന്നേല്‍ക്കുമെന്നും താരം പറയുന്നു.












Click it and Unblock the Notifications