കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് പോലുള്ള പരിപാടിയല്ല എനിക്ക് വേണ്ടത്; കാരണങ്ങള്‍ നിരത്തി സന്തോഷ് ജോർജ് കുളങ്ങര

Santhosh George Kulangara About Bigg Boss, Bigg Boss, Santhosh George Kulangara , Bigg Boss malayalam , safari, safari tv, sancharam,mohanlal, മലയാളം വാർത്തകള്‍, പുതിയ മലയാളം വാർത്തകള്‍, സഞ്ചാരം, മോഹന്‍ലാല്‍, സഫാരി, സ

Google Oneindia Malayalam News

കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തിലും യാത്ര വിവരണ രംഗത്തും പുതിയ ചരിത്രം കുറിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഒരു പരസ്യവുമില്ലാത്ത സഫാരിയെന്ന ചാനല്‍ പ്രവർത്തിപ്പിക്കുന്ന അദ്ദേഹം ഇന്നും പലർക്കും ഒരു അത്ഭുതമാണ്. ഇപ്പോഴിതാ സഫാരി ചാനലിലെ പരിപാടികള്‍ക്ക് പിന്നിലെ ചിന്തയെക്കുറിച്ചും തന്റെ തുടക്കകാലത്തെക്കുറിച്ചും കൂടുതല്‍ വ്യക്തമാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര.

മലയാളികള്‍ അധികം കണ്ടിട്ടില്ലാത്ത പ്രോഗാമുകളായിരിക്കണം എന്റെ ചാനലില്‍ ഉണ്ടാവേണ്ടതെന്ന നിർബന്ധം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

 ബിഗ് ബോസ് പോലുള്ള പരിപാടിയായിരുന്ന

150 ആളുകള്‍ പിന്നില്‍ പ്രവർത്തിക്കുന്ന ബിഗ് ബോസ് പോലുള്ള പരിപാടിയായിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്. ഒരാളുടെ ജീവിതം പറയുന്ന, അതായത് അയാളും ഞാനും ഒരു ക്യാമറയും ഉണ്ടെങ്കില്‍ ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന പരിപാടിയായിരിക്കണം. അങ്ങനെയാണ് ചരിത്രം എന്നിലൂടെ എന്ന പരിപാടി ആരംഭിക്കുന്നത്. ഒരു ആത്മകഥ പോലെ പ്രേക്ഷകരോട് കഥ പറയുകയാണെങ്കില്‍ ചിലവ് കുറക്കാനും പിന്നില്‍ പ്രവർത്തിക്കുന്നവരുടെ എണ്ണം കുറക്കാനും സാധിക്കും. ഇതേ രീതിയിലാണ് മറ്റ് പരിപാടികളെക്കുറിച്ചും ചിന്തിച്ച് തുടങ്ങിയതും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കുന്നു.

ജാസ്മിന്‍ ഏത് ലെസ്ബിയന്‍ ഡേറ്റിങ് ആപ്പാണ് ഉപയോഗിക്കുന്നത്, വരുമാനം എത്ര: മറുപടിയുമായി താരംജാസ്മിന്‍ ഏത് ലെസ്ബിയന്‍ ഡേറ്റിങ് ആപ്പാണ് ഉപയോഗിക്കുന്നത്, വരുമാനം എത്ര: മറുപടിയുമായി താരം

എന്റെ യാത്രകളുടെ തുടക്കം

എന്റെ യാത്രകളുടെ തുടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു. രാമേശ്വരേത്തേക്കും ശ്രാവണബലഗോളയിലേക്കും ഹസനിലേക്കും മറ്റുമൊക്കെ യാത്രകള്‍ നടത്തി. കേരളത്തിലെ തന്നെ വടക്കന്‍ കേരളത്തിലേക്കും യാത്രകള്‍ നടത്തി. ഇതൊരു ഒരു റിഹേഴ്സല്‍ യാത്രകളായിരുന്നു. അന്ന് കേരള വിശേഷം എന്ന പരിപാടി ആരംഭിച്ച് ക്യാമറയുമായി സഞ്ചരിക്കുകയായിരുന്നു.

കപ്പയുടെ മൂട് നോക്കിയാല്‍ പോരെ, എന്റെ മൂട് നോക്കണ്ടാലോ: ആറ് ദിവസം അയാള്‍ ഉറങ്ങിക്കാണില്ല; സുബി സുരേഷ്കപ്പയുടെ മൂട് നോക്കിയാല്‍ പോരെ, എന്റെ മൂട് നോക്കണ്ടാലോ: ആറ് ദിവസം അയാള്‍ ഉറങ്ങിക്കാണില്ല; സുബി സുരേഷ്

ചിലപ്പോള്‍ സുഹൃത്തുക്കളുണ്ടാവും അല്ലെങ്കില്‍

ചിലപ്പോള്‍ സുഹൃത്തുക്കളുണ്ടാവും അല്ലെങ്കില്‍ തനിച്ചായിരിക്കും. ഞാന്‍ ക്യാമറമാനും ഡ്രൈവറും പ്രൊഡ്യൂസറുമായി. ഇങ്ങനെ സഞ്ചാരം ആരംഭിച്ചു. ആദ്യ യാത്ര നേപ്പാളിലേക്ക് പിന്നീട് പല രാജ്യങ്ങളിലേക്കും പോയി. പിന്നീട് ഞാന്‍ സ്വപ്നം കണ്ട ലോക യാത്രാവിവരണം സാധ്യമാവുമെന്നും അത് മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കാനും കഴിയുമെന്ന ഘട്ടമെത്തി.

Hair Care: ചപ്പാത്തിയുണ്ടാക്കാന്‍ മാത്രമല്ല ഗോതമ്പ് പൊടി, മുടി വളരാനും താരനകറ്റാനും അത്യുത്തമം

അന്ന് മലയാളത്തിലെന്നല്ല, ലോകത്ത്

അന്ന് മലയാളത്തിലെന്നല്ല, ലോകത്ത് ഒരിടത്തും ഒരാള്‍ ഒറ്റക്ക് എല്ലാ പരിപാടികളും ഒറ്റക്ക് ചെയ്യുന്ന ശീലമില്ല. അങ്ങനെയാണ് എന്റെ പരിപാടി ഏഷ്യാനെറ്റിലേക്ക് കൊണ്ടുകൊടുക്കുന്നത്. ഏഷ്യാനെറ്റെന്ന ക്യാന്‍വാസിലേക്ക് വരക്കാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. ഏഷ്യാനെറ്റാണ് ഇന്ന് നിങ്ങള്‍ സ്വീകരിക്കുന്ന ഒരു സന്തോഷ് ജോർജ് കുളങ്ങരയാക്കി മാറ്റിയത്.

നമ്മള്‍ എപ്പോഴും നന്ദിപൂർവ്വം സ്മരിക്കേണ്ടത്

നമ്മള്‍ എപ്പോഴും നന്ദിപൂർവ്വം സ്മരിക്കേണ്ടത്, നമ്മളെ നമ്മളാക്കിയ പ്രസ്ഥാനങ്ങളെയാണ്. പലപ്പോഴും ചിലരൊക്കെ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി കുറേക്കാലം പ്രവർത്തിച്ചതിന് ശേഷം അവിടുന്ന് പുറത്തിറങ്ങുകയും പിന്നാലെ ആ പ്രസ്ഥാനത്തെ മോശമായി പറയുന്നതും കണ്ടിട്ടുണ്ട്. ഏഷ്യാനെറ്റ് എനിക്ക് എന്ത് പ്രതിഫലം തന്നു എന്നല്ല, ഏഷ്യാനെറ്റിലെ ആ സംവിധാനത്തിലൂടെ എന്റെ ഒരു സൃഷ്ടിയെ പന്ത്രണ്ട് വർഷം സംപ്രേക്ഷണം ചെയ്യാന്‍ ക്ഷമ കാണിച്ചു എന്നുള്ളതാണ് വലിയ കാര്യം.

ആ പരിപാടിയിലൂടെ എനിക്കുണ്ടാക്കി തന്ന

ആ പരിപാടിയിലൂടെ എനിക്കുണ്ടാക്കി തന്ന അഡ്രസിന് എത്ര കോടി കൊടുത്താലാണ് പ്രതിഫലമാവുക. എന്റെ പരിപാടിക്ക് അവർ എനിക്ക് എന്തെങ്കിലും തന്നോ ഇല്ലയോ എന്നതല്ല പ്രധാനം. അവർ എനിക്ക് തന്നത് സഫാരി എന്ന ചാനലിന് വേണ്ട ഊർജ്ജവും ആശയവുമാണ്. ഒരു രൂപയുടെ പരസ്യമില്ലാതെ ഒരു ടെലിവിഷന്‍ ചാനല്‍ നടത്താനുള്ള ആത്മവിശ്വാസവും അവർ തന്നു. 12 വർഷം ഒരു രൂപ പോലും ശമ്പളം കിട്ടാതായതോടെ പരസ്യമില്ലെങ്കിലും ഇത് ഓടുമെന്ന് എനിക്ക് മനസ്സിലായി.

ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്യുന്നത്

ഏഷ്യാനെറ്റിന്റെ അഡ്രസിലാണ് ഞാന്‍ അറിയപ്പെട്ട് തുടങ്ങിയതും. ഒരു ചാനല്‍ ആരംഭിച്ചപ്പോഴും നിരവധി വെല്ലുവിളികളായിരുന്നു. ഒരു ടെലിവിഷന്‍ ചാനല്‍ പ്രവർത്തിക്കുന്നതിന് കൃത്യമായ ഒരു സംവിധാനമുണ്ട്. ബിഗ് ബോസ് ഒരു ഉദാഹരണമായി എടുക്കാം. ബിഗ് ബോസ് എന്ന പരിപാടി ഷൂട്ട് ചെയ്യുന്നത് പത്തോ പതിനഞ്ചോ ക്യാമറാമാന്‍മാരും എട്ടോ പത്തോ മേക്കപ്പ്മാന്മാരും കാണുമെന്നും ഉദാഹരണമായി സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.

മഞ്ജു വാര്യർക്ക് ഇനി വല്ല കായകല്‍പ ചികിത്സയുമുണ്ടോ: പ്രായം കൂടുന്നേയില്ലാലോ, വൈറലായി പുതിയ ചിത്രം

ചെറിയ പരിപാടിയാണെങ്കില്‍ പോലും പത്ത്

സൌണ്ട് റെക്കോർഡിസ്റ്റുകളുണ്ടാവും, അതോടൊപ്പം ലൈറ്റ് അറേഞ്ച് ചെയ്യുന്നവരും സെറ്റ് സജ്ജീകരിക്കുന്നവരുമുണ്ടാവും. ഒരു സെറ്റില്‍ എപ്പോഴും വർക്ക് നടക്കുന്നുണ്ടാവും. ഇങ്ങനെ ഈ ബിഗ് ബോസ് എന്ന് പറയുന്ന പരിപാടിയുടെ പുറകിലും പ്രവർത്തിക്കാന്‍ ഒരു നൂറ് പേരെങ്കിലുമുണ്ടാവും. ചെറിയ പരിപാടിയാണെങ്കില്‍ പോലും പത്ത് മുതല്‍ പതിനഞ്ച് പേരെങ്കിലും ഉണ്ടെങ്കിലെ ഒരു ടെലിവിഷന്‍ പരിപാടിക്ക് നിരന്തരം സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കുകയുള്ളു.

ഒരു ചാനലിന് മുന്നോട്ട് പോവാന്‍ എല്ലാം കൂടെ

ഒരു ചാനലിന് മുന്നോട്ട് പോവാന്‍ എല്ലാം കൂടെ 15 പരിപാടി വേണം. അങ്ങനെ കണക്ക് നോക്കുമ്പോള്‍ ക്രിയേറ്റീവ് സൈഡില്‍ മാത്രം 150-200 ആളുകള്‍ വേണ്ടി വരും. അതുകൂടാതെ പിന്നണിയിലും ടെക്നിക്കല്‍ മേഖലയിലും പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. നമ്മുടെ ചാനല്‍ സിഗ്നലുകള്‍ വീടുകളിലേക്ക് എത്തിച്ച് നല്‍കുന്ന കേബിള്‍ കമ്പനികളും ഡിടിഎച്ച് ഉടമകളുമുണ്ട്. ഇവരോടെല്ലാം നമ്മള്‍ കരാർ ഉണ്ടാക്കണം. ഇതില്‍ രണ്ട് ലക്ഷം മുതല്‍ 5 കോടി വരെ കൊടുക്കേണ്ട കമ്പനികളുണ്ടെന്നും ജോർജ് കുളങ്ങര കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss: Santhosh George Kulangara Says I Don't Want A Show Like Bigg Boss; Give Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X