Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം സീസൺ 5 ൽ 'പിആർ നടപ്പില്ല', കിടിലൻ പണിയൊരുക്കി അണിയറ പ്രവർത്തകർ'; ശാലിനിയുടെ വീഡിയോ

മത്സരാർത്ഥികളിൽ ഒരാളായ റോബിൻ രാധാകൃഷ്ണൻ ലക്ഷങ്ങൾ കൊടുത്ത് പിആർ ഏർപ്പെടുത്തിയിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു.

bigboss9-1677903824.jpg -

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 4 നെതിരെ ഏറ്റവും കൂടുതൽ ഉയർന്ന ആക്ഷേപം മത്സരാർത്ഥികളിൽ ചിലർ ലക്ഷങ്ങൾ കൊടുത്ത് പിആറിനെ പുറത്ത് ഏർപ്പെടുത്തിയെന്നതായിരുന്നു. മത്സരാർത്ഥികളിൽ ഒരാളായ റോബിൻ രാധാകൃഷ്ണനെതിരെയായിരുന്നു ആരോപണം ഉണ്ടായിരുന്നത്. എന്നാൽ താൻ പിആർ കൊടുത്തിരുന്നില്ലെന്നും അങ്ങനെ കൊടുത്തിരുന്നുവെങ്കിൽ തനിക്ക് ഇത്രയും ജന പിന്തുണ ഉണ്ടാകില്ലെന്നുമായിരുന്നു റോബിൻ ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകിയത്.

എന്ത് തന്നെയായാലും ബിഗ് ബോസ് സീസൺ 5 ൽ അത്തരത്തിലൊരു ആക്ഷേപവുമില്ലാതെ സുതാര്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ശാലിനിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശാലിനി യുട്യബിൽ പങ്കുവെച്ച വീഡിയോയിൽ ബിഗ് ബോസ് സീസൺ 5 ൽ പിആർ തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ചും പുതിയ സീസണിലെ മറ്റ് പ്രത്യേകതകളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. വായിക്കാം

 ബിഗ് ബോസ് സീസൺ 5 ൽ 22 മത്സരാർത്ഥികൾ

ബിഗ് ബോസ് സീസൺ 5 ൽ 22 മത്സരാർത്ഥികൾ


ഇത്തവണ 22 മത്സരാർത്ഥികളാണ് ബിഗ് ബോസിൽ ഒരുമിച്ചെത്തുന്നത്. 20 പ്ലസ് ടു ആയിരിക്കും. രണ്ട് പേർ വൈൽഡ് കാർഡ് എൻട്രിയാവും. 20 ൽ ഒരു കോമണർ കൂടി ഉൾപ്പെടുന്നുണ്ടാകും. അപ്പോൾ ഗെയിം കളർഫുൾ ആകുമായിരിക്കും. ഒരോ ആഴ്ചയിൽ ആളുകൾ പുറത്താവുകയും ആ ലിവിംഗ് ഏരിയയിലെ സോഫയിൽ ആളുകളുടെ എണ്ണം കുറയുകയും ചെയ്യുമ്പോൾ വലിയ സുഖം തോന്നില്ല. എന്നിരുന്നാലും ഇത്തവണ തുടക്കം മുതൽ തന്നെ ഇത്രയും പേരെ ഒരുമിച്ച് കാണാനുള്ള എക്സൈറ്റ്മെന്റിലായിരിക്കും നമ്മൾ.

ബിഗ് ബോസിൽ പിആറിനും പണി കിട്ടും

ബിഗ് ബോസിൽ പിആറിനും പണി കിട്ടും


ഇത്തവണ കോമണർ ആരായിരിക്കും? ഭാഗ്യവാനാണോ ഭാഗ്യവതിയാണോയെന്ന് അറിയാൻ കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ട്. ഇത്തവണ പിആറിനും പണികിട്ടും എന്നാണ് തോന്നുന്നത്. തങ്ങൾ ഇഷ്ടപ്പെട്ട മത്സരാർത്ഥികളെ എത്രമാത്രം പിന്തുണയ്ക്കാൻ ശ്രമിക്കുന്നുവോ അത്രമാത്രം കഴിയാതെ വരുന്നൊരു സാഹചര്യമാണ് പ്രേക്ഷകർക്ക് ഉള്ളത്.
അതുകൊണ്ട് തന്നെ തമിഴ്, ഹിന്ദി ബിഗ് ബോസുകളിലെ പോലെ മലയാളം ബിഗ് ബോസിലും വോട്ടിംഗിന് നിയന്ത്രണം വന്നിരിക്കുകയാണ്.

10 വോട്ടെ അവിടെ പോകുന്നുള്ളൂവെന്നാണ്

10 വോട്ടെ അവിടെ പോകുന്നുള്ളൂവെന്നാണ്


പെർ ഹെഡ് ഒരു വോട്ട് ആണ് ചെയ്യാൻ പറ്റുക. നമ്മുടെ സുഹൃത്തുക്കളോടും അറിയുന്നവരോടുമൊക്കെയായുള്ള 10 പേരോട് പറഞ്ഞ് ഇഷ്ടപ്പെട്ട മത്സരാർത്ഥിക്കായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടാലും 10 വോട്ടെ അവിടെ പോകുന്നുള്ളൂവെന്നാണ്. അതായത് വോട്ടിംഗിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്നർത്ഥം.

ഡ്രസിന് കളർ കോഡിനൊക്കെ പിടി വീഴാൻ പോകുന്നുവെന്ന്

ഡ്രസിന് കളർ കോഡിനൊക്കെ പിടി വീഴാൻ പോകുന്നുവെന്ന്


ഡ്രസിന് കളർ കോഡിനൊക്കെ പിടി വീഴാൻ പോകുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് വോട്ടിംഗ് നിയന്ത്രിച്ച് കഴിഞ്ഞു എന്നതൊക്കെ. പിന്തുണയ്ക്കണം എന്ന് ആഗ്രഹിച്ചാലും വീടിനുള്ളിൽ എത്ര നന്നായി ഗെയിം കളിച്ചാലും പിആർ ടീമുണ്ടെങ്കിലും അവർക്ക് പോലും ഒരു പരിധിക്കപ്പുറത്ത് പിന്തുണയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് ലിമിറ്റഡ് വോട്ടിംഗിലൂടെ വന്നിരിക്കുന്നത്. ചിലർക്ക് ഇത് വളരെ സന്തോഷമുള്ള കാര്യമായിരിക്കാം, മറ്റ് ചിലർക്ക് ഇത് വേദനാജനകമായ കാര്യമായിരിക്കാം.

മത്സരാർത്ഥികൾ ഇവിടെ നിന്ന് മുംബൈയിലേക്ക് പോകുക

മത്സരാർത്ഥികൾ ഇവിടെ നിന്ന് മുംബൈയിലേക്ക് പോകുക


അറിഞ്ഞ വിവരം ശരിയാണെങ്കിൽ മത്സരാർത്ഥികൾക്ക് പെട്ടെന്ന് തിടുക്കപ്പെട്ട് പോകേണ്ടി വരില്ല. ഫ്ലൈറ്റ് ബുക്കിംഗ് ഒക്കെ രണ്ട് ദിവസം നീട്ടി കിട്ടിയെന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് കാര്യങ്ങളൊക്കെ സാവാധാനം ഒരുക്കി, സമാധാനമായി മത്സരാർത്ഥികൾ പോകട്ടെ, 22 നായിരിക്കും മത്സരാർത്ഥികൾ ഇവിടെ നിന്ന് മുംബൈയിലേക്ക് പോകുകയെന്നതാണ് അറിയാൻ കഴിയുക.ഇത്തവണ കൊവിഡ് പ്രതിസന്ധി അയഞ്ഞതിനാൽ മൂന്ന് ദിവസമേ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയേണ്ടി വരികയുള്ളൂ.

ബാൽക്കണിയിലൂടെ പുറം ലോകം കാണാമെങ്കിലും

ബാൽക്കണിയിലൂടെ പുറം ലോകം കാണാമെങ്കിലും


ഞങ്ങൾ പോയപ്പോൾ കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ 6 ദിവസമാണ് ക്വാറന്റീനിൽ കഴിഞ്ഞത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ആറ് ദിവസം സുഖമല്ലേ എന്ന് കരുതുമ്പോലെ അല്ല. അവിടെ ചെന്നാൽ നമ്മളെ അസിസ്റ്റ് ചെയ്യുന്ന ഷാഡോ ഗേൾസോ ബോയ്സോ അവർ മാത്രമാണ് നമ്മുക്കൊപ്പം ഉണ്ടാകുക. ബാൽക്കണിയിലൂടെ പുറം ലോകം കാണാമെങ്കിലും ഡോർ തുറന്ന് നിങ്ങൾക്ക് ആരേയും കാണാൻ സാധിക്കില്ല', ശാലിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+