റാംജി റാവ് സ്പീക്കിങ് ഹിന്ദി റീമേക്ക്: നിര്‍മാതാവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്‍ശന്‍
ബോളിവുഡ് ചിത്രം ഹേര ഫേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രത്തിന്‍റെ നിര്‍മാതാവ് ഫിറോസ് എ നാദിയാവാല ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പുള്ള ഒരു സംഭവത്തില്‍ എന്തിനാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് അറിയില്ല. ആ ചിത്രത്തിന് ശേഷവും ബോളിവുഡില്‍ ഞാന് ഒരുപാട് ചിത്രങ്ങള്‍ കഴിഞ്ഞു. എന്നിട്ടും എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണമെന്നും അദ്ദേഹം ചോദിക്കുന്നു.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ 'റാം ജി റാവു സ്പീക്കിങ്ങി'ന്റെ റീമേക്കായിരുന്നു 'ഹേര ഫേരി'. മലയാളത്തില്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങിയെങ്കിലും ഹിന്ദിയില്‍ രണ്ടാം ഭാഗം ഒരുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് പ്രിയദര്‍ശന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രിയദര്‍ശനെ വിമര്‍ശിച്ച് നാദിയാവാലാ രംഗത്ത് എത്തിയത്.

ആദ്യഭാഗം തന്നെ പൂര്‍ത്തിയാക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടാം ഭാഗവും വരാനിരിക്കുന്ന മൂന്നാംഭാഗവും നിരസിച്ചെന്ന് പറയുകയന്നായിരുന്നു നിര്‍മാതാവ് ഫിറോസ് എ നാദിയാവാല പറഞ്ഞത്. ഹേരാ ഫേരിയില്‍ അഭിനയിക്കുന്നതില്‍ നിന്നും അക്ഷയ് കുമാറിനേയും മറ്റ് താരങ്ങങ്ങളേയും പിയദര്‍ശന്‍ പിന്തിരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രിയദര്‍ശന്‍ വിവാദത്തില്‍ വിശദീകരണം നല്‍കി പ്രിയദര്‍ശന്‍ രംഗത്ത് എത്തിയത്. ര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവം ഇപ്പോള‍് എന്തിനാണ് വിവാദം ആക്കുന്നതെന്ന് അറിയില്ല. ഹേരാ ഫരിക്ക് ശേഷവും ബോളിവുഡില്‍ ഞാന് ഒരുപാട് ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ എന്‍റെ കരിയറിലെ 95-ാം സിനിമയാണ് ചെയ്തിരിക്കുന്നത്.

അദ്ദേഹം ആരോപിക്കപ്പെടുന്നത് പോലുള്ള ഒരു പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുമായിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഞാന്‍ പിന്നീടും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു ചെറിയ തെക്കേ ഇന്ത്യന്‍ സംവിധായകനായ എനിക്ക് ഇതൊക്കെ എങ്ങനെ സാധിക്കും. എനിക്ക് ബോളിവുഡില്‍ അതിനും മാത്രമുള്ള സ്വാധീനം ഒന്നും ഇല്ലാലോയെന്നും അദ്ദേഹം ചോദിക്കുന്നു.

വിഷാദ രംഗങ്ങള്‍ ഒരുപാടുള്ള സിനിമയാണ് തയ്യാറാക്കിയതെന്ന സംവിധായകന്‍റെ ആരോപണത്തോടും പ്രിയദര്‍ശന്‍ പ്രതികരിച്ചു. റാംജി റൗ സ്പീക്കിങ് എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണ് ഹേരാ ഫേരി. ഫ്രെയിം ബൈ ഫ്രെയിം അതുപൊലെ തന്നെയുള്ള റീമേക്ക് ആയിരുന്നു ആ ചിത്രം. ഈ സാഹചര്യത്തില്‍ ഞാന്‍ എങ്ങനെയാണ് വിഷാദ് രംഗങ്ങള്‍ കൂടുതല്‍ ഉള്ള ചിത്രം എടുത്തു എന്ന പറയാന്‍ സാധിക്കുക.

ഒറിജിനല്‍ സിനിമ മലയാളത്തില്‍ സീപ്പര്‍ ഹിറ്റായിരുന്നു. അതേ തുടര്‍ന്നാണ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ഈ സിനിമയെ കുറിഞ്ഞ് ഞാന‍് ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഇതിന്‍റെ മുന്നാം ഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമാണ് ഞാന‍് പറഞ്ഞതെന്നും പ്രിയദര്‍ശന്‍ വിശദീകരിച്ചു. സുനില്‍ ഷെട്ടി, അക്ഷയ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായിക്ക് 2000 ലായിരുന്നു ഹേരാ ഫേരി എന്ന ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത്.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications