• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ ട്രോളന്‍മാര്‍ കിടുവാണ്, കിക്കിടുവാണ്, അന്യായമാണ്!!! തൊഴുത്തില്‍ കുത്തികളെ 'കുറിയിട്ട്' വാഴിച്ചു!!

കേരളത്തിലെ ട്രോളന്‍മാരെ കുറിച്ച് നേരത്തേ ഒരു ചീത്തപ്പേരുണ്ടായിരുന്നു. എന്ത് വലിയ ദുരന്തം വന്നാലും അതിനേയും ട്രോളുന്നവരാണ് മല്ലു ട്രോളേഴ്‌സ് എന്നതായിരുന്നു അത്. ഒരുപരിധിവരെ അതില്‍ ഇത്തിരി സത്യവും ഉണ്ടായിരുന്നു. എന്നാല്‍ ട്രോളന്‍മാരുടെ ഇടപെടല്‍ കൊണ്ട് മാത്രം ഫലമുണ്ടായ ഒട്ടനവധി സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.

തൊട്ടടുത്ത കര്‍ണാടകത്തില്‍ അമിത് ഷാ എത്തി; കേരളത്തിന് എന്ത് സഹായം കിട്ടും?കരകയറാന്‍ കേരളം

ഇപ്പോള്‍ ഈ പ്രളയകാലത്തും ട്രോളന്‍മാര്‍ മാറി നില്‍ക്കുന്നില്ല. ആവശ്യമായ വിവരങ്ങള്‍ ഏറ്റവും ലളിതമായ രീതിയില്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ട്രോള്‍ ഗ്രൂപ്പുകളിലൂടെ. അതെന്തായാലും ഏറെ പ്രശംസിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.

അതിനിടെ കേരളത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ടമറുപടിയും ട്രോളന്‍മാര്‍ കൊടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കേണ്ടെന്ന് പറയുന്നവരെ ഇങ്ങനെയെങ്കിലും ട്രോളിയില്ലെങ്കില്‍ പിന്നെങ്ങനെയാണ്...!

അതിലും മഹത്തരം വേറെന്ത്

അതിലും മഹത്തരം വേറെന്ത്

നിങ്ങള്‍ വലിയ ധനികനോ, കൈയ്യില്‍ മറ്റിവയ്ക്കാന്‍ ഒരുപാട് പൈസയുള്ള ആളാണോ എന്നതൊന്നും ഒരു വിഷയമേ അല്ല. ഒരു ഓണക്കോടിയോ, പെരുന്നാള്‍ കുപ്പായമോ, ഒരുനേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പൈസയോ എന്തുമാകട്ടെ, എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അത് നല്‍കാനുള്ള മനസ്സുണ്ടായാല്‍ മതി.

മൃഗങ്ങള്‍ പോലും

മൃഗങ്ങള്‍ പോലും

പ്രളയകാലത്ത് ഏറെ പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണിത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്നൊന്നും അറിയില്ല. എന്തായാലും മൃഗങ്ങളുടെ മനസ്സുപോലും ഇല്ലാതെയാണ് ചില മനുഷ്യര്‍ പ്രളയ കാലത്ത് പ്രതികരിക്കുന്നത്. അത് ചൂണ്ടിക്കാട്ടുക തന്നെ വേണം.

നൗഷാദിനെ പോലുള്ളവര്‍

നൗഷാദിനെ പോലുള്ളവര്‍

പ്രളയത്തില്‍ പെട്ടവരെ സഹായിക്കാന്‍ മനസ്സുള്ളവരെ വരെ പിന്‍തിരിപ്പിക്കാന്‍ ചിലര്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. എന്നാലും നൗഷാദിനെ പോലുള്ളവരുണ്ടാകുമ്പോള്‍, മറ്റുള്ള പിന്‍തിരിപ്പന്‍മാരെ കേരളം പുറംകാലുകൊണ്ട് ചവിട്ടി പുറത്താക്കും എന്ന് ഉറപ്പാണ്.

വിഷ ജന്തുക്കള്‍...

വിഷ ജന്തുക്കള്‍...

പ്രളയദുരിതത്തിനിടയിലും വിഷം വമിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ ഇടയില്‍. അവരെയെല്ലാം ഒറ്റക്കെട്ടായി നേരിടുകയാണ് മലയാളികള്‍. പ്രളയത്തില്‍ എത്തുന്ന വിഷപ്പാമ്പുകളല്ല, നമുക്കിടയിലുള്ള വിഷജന്തുക്കളാണ് ഏറ്റവും വലിയ ദുരന്തങ്ങള്‍.

ഒരു കുറിവരച്ചപ്പോള്‍

ഒരു കുറിവരച്ചപ്പോള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചാരണം. എന്നാല്‍ ഇവരുടെ പ്രചാരണങ്ങള്‍ക്ക് പുല്ലുവിലയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും നല്‍കുന്നത്.

മനുഷ്യരുടെ ലോകം

മനുഷ്യരുടെ ലോകം

പെരുന്നാള്‍ ആയിട്ട് കറങ്ങാന്‍ പോകുമെന്നാണ് നിങ്ങളൊക്കെ കരുതിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനേക്കാള്‍ മുകളിലല്ല ഒരു ആഘോഷവും എന്ന തിരിച്ചറിവുണ്ട് മലയാളികള്‍ക്ക്.

ഇപ്പോ ശരിയാക്കി തരാം

ഇപ്പോ ശരിയാക്കി തരാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയൊക്കെ തട്ടിപ്പാണെന്നല്ലേ പറഞ്ഞു പരത്തിയിരുന്നത്. എല്ലാം കേട്ട് ഒരു ചിരിയും ചിരിച്ച മലയാളികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഒഴുക്കുകകയാണ്.

കുത്തിത്തിരിപ്പ് കണ്ടാല്‍

കുത്തിത്തിരിപ്പ് കണ്ടാല്‍

ചില ചാണകങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ രംഗത്ത് വന്നു. എന്നാല്‍ ഇങ്ങെ ഒരു കുത്തിത്തിരിപ്പ് കണ്ടാല്‍ മലയാളികള്‍ എങ്ങനെ പ്രതികരിക്കും... അയ്യായിരം കൊടുക്കാന്‍ തീരുമാനിച്ചാല്‍ പതിനായിരം കൊടുത്തിരിക്കും.

തള്ളല്‍ മാത്രമേ ഉള്ളൂ

തള്ളല്‍ മാത്രമേ ഉള്ളൂ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് പറഞ്ഞ് നടക്കുന്നവര്‍ നേരിട്ട് എന്തെങ്കിലും സഹായം കൊടുത്തോ എന്നൊന്ന് അന്വേഷിച്ചാല്‍ മതി. അപ്പോള്‍ മനസ്സിലാകും തള്ളല്‍ മാത്രമേ ഉള്ളൂ എന്ന്!

എജ്ജാതി ദുരന്തങ്ങള്‍

എജ്ജാതി ദുരന്തങ്ങള്‍

ഭക്ഷണം കഴിച്ച പാത്രം പോലും അടുക്കളയില്‍ കൊണ്ടുപോയി വയ്ക്കാത്തവന്‍മാരാണ് ഇപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത്, നേരിട്ട് സഹായം എത്തിക്കണം എന്നൊക്കെ പറയുന്നത്. ഇവരെയൊക്കെ ദുരന്തം എന്നല്ലാതെ എന്ത് വിളിക്കും.

ഫേക്ക് ന്യൂസുമായി ഇറങ്ങിയാല്‍

ഫേക്ക് ന്യൂസുമായി ഇറങ്ങിയാല്‍

വാട്‌സ്ആപ്പിലെ കേശവന്‍മാമന്‍മാര്‍ പതിവുപോലെ വ്യാജ വാര്‍ത്തകളും കൊണ്ട് ഇറങ്ങുന്നുണ്ട്. എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. അല്ലെങ്കില്‍ ലോക്കപ്പില്‍ കയറ്റി നല്ല ഇടിവച്ചുതരും കേരള പോലീസ്!

ഒടുവില്‍ സുരേന്ദ്രന്‍ജി വരെ പറഞ്ഞു

ഒടുവില്‍ സുരേന്ദ്രന്‍ജി വരെ പറഞ്ഞു

ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് കെ സുരേന്ദ്രന്റെ ചോദ്യം. സാമൂഹ്യ മാധ്യമങ്ങളിലെ ഊരും പേരും ഇല്ലാത്തവരാണ് അത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സുരേന്ദ്രന്റെ വിശദീകരണം. അപ്പോള്‍ ഇതൊക്കെ പറഞ്ഞ സുമേഷ് കാവിപ്പടയുടെ അവസ്ഥ എന്താണെന്ന് ഒന്ന് ആലോചിച്ച് നോക്കിക്കേ...

ശേഷം ഇങ്ങനെ

ശേഷം ഇങ്ങനെ

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പിടിച്ച് അകത്തിടും എന്ന് കേരള പോലീസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേള്‍ക്കാത്തവര്‍ക്ക് ഇങ്ങനെ സ്വാഗതമോതാന്‍ ആണത്രെ തീരുമാനം.

ആരാണവര്‍

ആരാണവര്‍

ഒരു പ്രത്യേക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ് ദുരിതാശ്വാസ നിധിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത്. ഊരുപേരും ഇല്ലാതെ പ്രചാരണം നടത്തുന്നവര്‍ ആരാണെന്ന് കെ സുരേന്ദ്രന് നന്നായി അറിയാമല്ലോ എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

ഇവനാണ് അവന്‍...

ഇവനാണ് അവന്‍...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കേണ്ടെന്ന് പറഞ്ഞ നീ ആരാണ്, എവിടെ നിന്റെ ഊരും കുടിയും? അപ്പോഴാണ് ആ ഉത്തരം- അവനാണത്രെ കെ സുരേന്ദ്രന്‍ പറഞ്ഞ ഊരും പേരും ഇല്ലാത്തവര്‍!.

ആര് പറയും

ആര് പറയും

പതിവുപോലെ ഒരു കൂട്ടര്‍ പഴയ സാധനങ്ങള്‍ ദുരിതാശ്വാസസ ക്യാമ്പുകളില്‍ കൊണ്ടുപോയി തള്ളാന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ട്. അവര്‍ക്കുള്ള മറുപടി ക്യാമ്പിലുള്ളവര്‍ അല്ല, സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെ ശുദ്ധമായ മലയാളത്തില്‍ പറയുന്നുണ്ട് ഇപ്പോള്‍.

സ്വന്തം സുരക്ഷ

സ്വന്തം സുരക്ഷ

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ പലര്‍ക്കും വലിയ ആവേശമാണ്. പക്ഷേ, നീന്താന്‍ പോലും അറിയാത്തവന്‍ വെള്ളത്തിലിറങ്ങാന്‍ നില്‍ക്കരുത്. ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ മാത്രം ചെയ്യുക. ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ പണിയുണ്ടാക്കരുത്.

പാലം വരെ പണിത് കൊടുക്കും

പാലം വരെ പണിത് കൊടുക്കും

സഹായങ്ങളെല്ലാം നേരിട്ട് ചെയ്യണം എന്നാണല്ലോ പ്രചാരണം. അപ്പോള്‍ പിന്നെ ഒലിച്ചുപോയ പാലവും തകര്‍ന്നുവീണ വീടും ഒക്കെ ഇവര്‍ നേരിട്ട് പോയി ഉണ്ടാക്കിക്കൊടുക്കുമായിരിക്കും അല്ലേ!

വഴിയുണ്ടല്ലോ...

വഴിയുണ്ടല്ലോ...

ഇനിയിപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് വിവരാവകാശ നിയമ പ്രകാരം ചോദിച്ച് മനസ്സിലാക്കാവുന്നതേ ഉള്ളു. അല്ലാതെ ഈ സമയത്തല്ല ദുഷ്പ്രചാരണം നടത്തേണ്ടത്.

അതൊരു തന്ത്രമായിരുന്നത്രെ!!!

അതൊരു തന്ത്രമായിരുന്നത്രെ!!!

സത്യത്തില്‍ ഒരു വിഭാഗം ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവാനയെ എതിര്‍ക്കാനുള്ള കാരണം എന്തായിരുന്നു എന്നറിയാമോ? അവര്‍ എതിര്‍ത്താല്‍ സംഭാവനകള്‍ ഗംഭീരമാകും എന്ന് അവര്‍ക്ക് നന്നായി അറിയാം. ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ പണം എത്തുന്നതിന് വേണ്ടി മാത്രം ആണത്രെ അവര്‍ ഇതൊക്കെ ചെയ്തത്.

English summary
Kerala Floods: Social Media trolls play responsibly this time, with awareness and criticsm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X