കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മമ്മൂട്ടിയുടെ മന്നാടിയാർ ഗായത്രിമന്ത്രം ചൊല്ലുന്ന ആളായിരുന്നല്ലോ?മറവിയ്ക്ക് വലിയ ചന്ദനാദി ബെസ്റ്റാ';മറുപടി

Google Oneindia Malayalam News

കൊച്ചി; നടൻ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാൻ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. ചിത്രം ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഉണ്ടായിരുന്നത്. ചിത്രത്തിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതും മുസ്ലീം വില്ലനെ അവതരിപ്പിച്ചതിനെയും സോഷ്യൽ മീഡയ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സീരിയൽ നടനും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുമായിരുന്ന വിവേക് ഗോപൻ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'സുഖമായി ജീവിക്കാൻ വേണ്ടി ചെയ്തതെന്ന് പറഞ്ഞു..കോടികൾ ഓഫർ ചെയ്തു..ഒളിവിൽ കഴിയുമ്പോഴും അപായപ്പെടുത്താൻ ശ്രമം''സുഖമായി ജീവിക്കാൻ വേണ്ടി ചെയ്തതെന്ന് പറഞ്ഞു..കോടികൾ ഓഫർ ചെയ്തു..ഒളിവിൽ കഴിയുമ്പോഴും അപായപ്പെടുത്താൻ ശ്രമം'

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

1

മേപ്പടിയാൻ എന്ന സിനിമയിൽ കൊളുത്തിയ വിളക്ക് വർഗീയ വിളക്കാണത്രേ .. അതിൽ ഉടുത്തിരിക്കുന്ന കറുപ്പ് വർഗീയ കറുപ്പാണെന്നും ഉപയോഗിച്ച ആംബുലൻസ് വർഗീയ ആംബുലൻസ് ആണെന്ന് അത് ഓടിച്ച റോഡ് വർഗീയ റോഡ് ആണെന്നും ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച ജയകൃഷ്ണൻ വർഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലൻ വേഷക്കാരൻ അഷ്‌റഫ്‌ ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആൾ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയിൽ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ......

2

നിങ്ങൾ "ധ്രുവം "എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ(ഇത് മാത്രമല്ല നിരവധി സിനിമകൾ ഉദാഹരണങ്ങളായി ഉണ്ട്) .. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങൾ ആയിരുന്നല്ലോ..

3


അതിലെ വില്ലനായ ഹൈദർ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയിൽ തൊപ്പി വച്ചവരും നിസ്‌ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വർഗീയത കാണാത്തവർ ഇന്ന് വർഗീയത കാണുന്നെങ്കിൽ വർഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്...

4


നിങ്ങളുടെ വർഗീയ കാർഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും ... ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന gods own country യെ അപ്പാടെ അങ്ങ് വിഴുങ്ങാമെന്നു കരുതിയോ?

5


നിങ്ങളുടെ ഈ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാര്യമ്പരത്തെയും ആസ്വാദന സംസ്ക്കാരത്തെയുമാണ്.. മേപ്പടിയാൻ പോലുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ... നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നൽകാംNB :മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ... ദഹനക്കേടിന് അത് പോരാ..വെറുതെ കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്, പോസ്റ്റിൽ വിവേക് പറഞ്ഞു.

6


അതേസമയം വിവേകിന്റെ പോസ്റ്റിന് കീഴെ നിരവധി കമന്റുകൾ ഉയരുന്നുണ്ട്. മിന്നൽ മുരളിയുടെ സെറ്റ് തകർത്തപ്പോൾ എവിടെയായിരുന്നു ഈ സിനിമയെ സിനിമയായി കാണം എന്ന് പറഞ്ഞവർ എന്നായിരുന്നു ഒരാളുടെ കമന്റ്. 'മിന്നൽ മുരളിയിൽ എവിടെയായിരുന്നു വർഗീയത അതിന്റെ സെറ്റ് തകർത്തവരാണ് ഇപ്പൊ സിനിമയെ സിനിമയായി കാണണമെന്ന് പറഞ്ഞു വരുന്നതു നീയൊക്കെ എത്ര വെള്ള പുശിയാലും സേവാഭാരതിയെന്ന ആക്രമികളെ കടത്താനുബയോഗിക്കുന്ന സങ്കി ബ്രാൻഡ് വാഹനത്തോട് വലിയമമത യൊന്നു മലയാളികൾക്ക് തോന്നില്ല', കമന്റിൽ പറയുന്നു.

7


കലയെ കലയായി കാണുമ്പോൾ അതിന്റെ ഭാഗം തന്നെയാണ് നിരൂപണവും വിമർശനവും ചങ്ങായ് ! Art criticism എന്ന സംഭവം തന്നെയുണ്ട്. അത് കലയുണ്ടായ അന്നുമുതലുള്ളതാണ്. ഇതൊന്നും തിരിയാത്ത താനെന്ത് കലാകാരനാടോ ??പിന്നെ സിനിമയിലൂടെ സ്വന്തം വർഗീയ രാഷ്ട്രീയം പറയാൻ ശ്രമിക്കുമ്പോ അതിന് നേരിടുന്ന വിമർശനത്തെ കൂടി ഉൾക്കൊള്ളാനുള്ള കപ്പാസിറ്റി ഉണ്ടാവണം ..... പിന്നെ, ധ്രുവം സിനിമ തനി വർഗീയം തന്നെയാണ് , ജാതീയം തന്നെയാണ്. പച്ചക്ക് തന്നെ വർഗീയതയും സവർണജാതീയതയും പറഞ്ഞ സിനിമ. അത് അന്ന് അത്തരത്തിൽ വിമർശനവും ഏറ്റുവാങ്ങിയിട്ടുണ്ട്., എന്നായിരുന്നു മറ്റൊരു കമന്റ്. എന്തായാലും വിവേകിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ ഇപ്പോഴും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

'കുറ്റവാളികൾ ഞെളിഞ്ഞ് നടക്കുകയാണ്. ഞാനിവിടുത്തെ രാജാവാണ് എന്ന മട്ടിലാണ് കാര്യങ്ങൾ'; ഭാഗ്യലക്ഷ്മി'കുറ്റവാളികൾ ഞെളിഞ്ഞ് നടക്കുകയാണ്. ഞാനിവിടുത്തെ രാജാവാണ് എന്ന മട്ടിലാണ് കാര്യങ്ങൾ'; ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
മമ്മൂട്ടിയും മോഹന്‍ലാലും ഇത്രയും നാള്‍ വാ തുറന്നില്ലല്ലോ, രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് ജോസഫ്

English summary
Mamootty played a hindu character in druvam;why criticism only for Unni mukundan's meppadiyan;vivek
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X