കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ് കുട്ടി ആയേനെ'; ബഷീറിന്റെ ഓര്‍മ്മ ദിവസത്തില്‍ മമ്മൂട്ടി

Google Oneindia Malayalam News

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുകയാണ്. ഭാഷ കൊണ്ടും കഥാപാത്രങ്ങളെ കൊണ്ടും മലയാള വായന ലോകത്ത് വിസ്മയം തീര്‍ത്ത എഴുത്തുകാരനായിരുന്നു ബഷീര്‍. ഓര്‍മ്മ ദിവസത്തില്‍ ബഷീറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് വായനക്കാര്‍.

ഇപ്പോഴിതാ ബഷീര്‍ വിടപറഞ്ഞ ദിവസത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് നടന്‍ മമ്മൂട്ടി. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ വായിച്ചാണ് മമ്മൂട്ടി ഓര്‍മ്മിച്ചത്. മതിലുകള്‍ എന്ന ചലച്ചിത്രാവിഷ്‌കരാത്തില്‍ ബഷീറിനെ അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

1

മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കുന്ന ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞ് പോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ ഒരുപാട് പ്രസിദ്ധരായ എഴുത്തുകാരും കലാകാരന്മാരും വൈക്കത്തുണ്ട്.

2

എന്റെ പേരിന്റെ കൂടെ വൈക്കം വച്ചിട്ടില്ല, ഞാന്‍ വൈക്കം മുഹമ്മദ് കുട്ടിയായിരുന്നു, ഒരു പക്ഷേ ഞാന്‍ എഴുത്തുകാരനായിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് കുട്ടി ആയിരുന്നിരിക്കാം. എന്നാല്‍ സാഹിത്യ ലോകത്തിന്റെ സൗഭാഗ്യം കൊണ്ട് ഞാന്‍ അങ്ങനെയായില്ല. പക്ഷേ, ഞാന്‍ എന്നുമൊരു വായനക്കാരനായിരുന്നു.

3

ചെറുപ്പകാലത്ത് കേട്ട് പരിചയമുള്ള ഒരുപാട് ബഷീര്‍ കഥകളുണ്ട്. ഒരുകാലത്ത് എല്ലാം വായിക്കുകയുമുണ്ടായി. ഭാഗ്യം കൊണ്ട് അദ്ദേഹത്തിന്റെ രണ്ട് കഥാപാത്രങ്ങള്‍, വേണെങ്കില്‍ മൂന്നെന്ന് പറയാം. ബാല്യകാല സഖിയില്‍ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിന് മുമ്പ് മതിലുകളിലൂടെ ബഷീറിനെ തന്നെ അവതരിപ്പിക്കുകയുണ്ടായി.

4

ഒരു പക്ഷേ, മതിലുകള്‍ എന്ന സങ്കല്‍പ്പം തന്നെ, അതിന് പിന്നിലുള്ള സിദ്ധാന്തം തന്നെ നമുക്ക് അത്ഭുതകരമായി തോന്നും, മതിലുകള്‍ ഇങ്ങനെ നീണ്ടു നീണ്ടു കിടക്കുകയാണെന്ന ഒരു ഡയലോഗ് ബഷീര്‍ അതില്‍ പറയുന്നുണ്ട്. എല്ലാത്തിനും തമ്മില്‍ വേര്‍തിരിക്കുന്ന മതിലുകളുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

5

തീര്‍ച്ചയായും അതിന്റെ പ്രസക്തി നമ്മള്‍ക്ക് ബോധ്യപ്പെടും. കാലങ്ങളെ അതിജീവിക്കുന്ന ബഷീറിന്റെ കൃതികളും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും നമ്മള്‍ വീണ്ടും വീണ്ടും ഓര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് മമ്മൂട്ടി പറയുന്നു. നമ്മുടെ ബേപ്പൂര്‍ സംഘടിപ്പിക്കുന്ന ബഷീര്‍ സ്മൃതി പരിപടിക്ക് വേണ്ടി ബഷീറിന്റെ മതിലുകള്‍ എന്ന കൃതിയുടെ രണ്ട് പേജ് അദ്ദേഹം വായിക്കുകയും ചെയ്തു.

Recommended Video

cmsvideo
Mammootty to do a villain role in telugu | Oneindia Malayalam

ചരിത്രം കുറിച്ച് സിരിഷ, 6 നാള്‍, ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിതചരിത്രം കുറിച്ച് സിരിഷ, 6 നാള്‍, ബഹിരാകാശത്തേക്ക് പറക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയായ വനിത

'വീട്ടുകാരെയും കൂട്ടി പ്രപ്പോസ് ചെയ്യാനാണ്' താൽപ്പര്യമില്ലെന്ന് തുറന്നടിച്ച് ജസ് ല മാടശ്ശേരി, പ്രാങ്ക്..'വീട്ടുകാരെയും കൂട്ടി പ്രപ്പോസ് ചെയ്യാനാണ്' താൽപ്പര്യമില്ലെന്ന് തുറന്നടിച്ച് ജസ് ല മാടശ്ശേരി, പ്രാങ്ക്..

ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

English summary
Megastar Mammootty remembers Vaikom Muhammad Basheer And Opens Up His Pen Name Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X