• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്ത് കൊണ്ട് പച്ച കൊടി മാത്രം? മാലിക് കേരള ചിന്തയ്ക്ക് എതിര്... രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

Google Oneindia Malayalam News

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിനിതിരെ ഉയരുന്നത് കടുത്ത വിമര്‍ശനം. കേരളത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ് സിനിമ നല്‍കുന്ന സന്ദേശം എന്നാണ് പ്രധാന ആരോപണം. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നു.

ബീമാപള്ളിയില്‍ 2009ല്‍ നടന്ന വെടിവയ്പിന്റെ സാമ്യതയാണ് കഥയിലെ അവസാന ഭാഗങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇതില്‍ വെടിവയ്പ്പ് നടന്ന കാലത്ത് കേരളം ഭരിച്ച ഇടതുപക്ഷത്തെ പരാമര്‍ശിക്കുന്നു പോലുമില്ല. ഇത് കൃത്യമായ അജണ്ടയുടെ ഭാഗമാണ് എന്നും വിമര്‍ശനം ഉയരുന്നു. സിനിമയ്‌ക്കെതിരെ അഞ്ച് വിമര്‍ശനങ്ങളാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ഉയര്‍ത്തിയിരിക്കുന്നത്. വിശദീകരിക്കാം...

ജോസഫ് പക്ഷത്തെ പൊളിക്കും; ജോസ് കെ മാണിക്ക് സിപിഎം നല്‍കിയ നിര്‍ദേശം ഇങ്ങനെ... മറുതന്ത്രംജോസഫ് പക്ഷത്തെ പൊളിക്കും; ജോസ് കെ മാണിക്ക് സിപിഎം നല്‍കിയ നിര്‍ദേശം ഇങ്ങനെ... മറുതന്ത്രം

1

റമദാ പള്ളി എന്ന പേരിലുള്ള തീരദേശത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുവിഭാഗം ആളുകള്‍ ഐക്യത്തോടെ ജീവിക്കുകയും പിന്നീട് ശത്രുതയിലേക്ക് വഴി മാറുന്നതും തെറ്റിദ്ധാരണ കാരണം വൈര്യം മുറുകുന്നതുമെല്ലാം ചിത്രത്തിലുണ്ട്. ബീമാപള്ളിയുടെ മറ്റൊരു പതിപ്പാണ് റമദാപള്ളിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

2

ബീമാപള്ളി സംഭവവുമായി ബന്ധമില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. എന്നാല്‍ സിനിമ കാണുന്ന ആര്‍ക്കും പശ്ചാത്തലവും സംഭാഷണവുമെല്ലാം വേഗത്തില്‍ വ്യക്തത നല്‍കുന്നു. തീരദേശ വാസികള്‍ അക്രമ വാസനയുള്ളവരും കള്ളക്കടത്ത് നടത്തുന്നവരുമാണ് എന്ന സന്ദേശവും സിനിമ നല്‍കുന്നു എന്ന വിമര്‍ശനവുമുണ്ട്.

3

ഒരു കൊലപാതകത്തിന് ശേഷം നായകനും നായികയും രക്ഷപ്പെട്ട് എത്തുന്നത് ലക്ഷദ്വീപിലേക്കാണ്. ഇത്തരം ആളുകള്‍ക്കുള്ള ഒളി സങ്കേതമായി ലക്ഷദ്വീപിനെ ചിത്രീകരിച്ചതും വിമര്‍ശനത്തിനിടയാക്കി. അതിനെല്ലാം പുറമെയാണ് പച്ച കൊടിയും അറബി വാക്യങ്ങളും അല്ലാഹു അക്ബര്‍ വിളിയുമെല്ലാം ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്നത്.

4

സാമുദായിക ഐക്യത്തിന് കേളികേട്ട കേരളത്തില്‍ ഇത്തരം സിനിമ നല്‍കുന്ന സന്ദേശമെന്ത് എന്ന ചോദ്യമാണ് നിരീക്ഷകര്‍ ഉന്നയിക്കുന്നത്. ബീമാപള്ളിയില്‍ വെടിവയ്പ്പ് നടന്ന കാലത്ത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. എന്നാല്‍ ഇടതുപക്ഷത്തെ പരോക്ഷമായി പോലും സിനിമ സൂചിപ്പിക്കാത്തത് സത്യം വളച്ചൊടിക്കലാണെന്നും വിമര്‍ശിക്കപ്പടുന്നു.

5

കഥയും കഥാപാത്രങ്ങളും സാങ്കില്‍പ്പികമാണ് എന്ന വാദം ഉന്നയിക്കാമെങ്കിലും ഉള്ളടക്കമാണ് എന്‍എസ് മാധവന്‍ ചോദ്യം ചെയ്യുന്നത്. പച്ച കൊടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമാണ് സിനിമയില്‍ കാണിക്കുന്നത്. ക്രമിനലുകളുടെ സങ്കേതമായി എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ കാണിക്കുന്നത് എന്ന ചോദ്യവും എന്‍എസ് മാധവന്‍ ഉയര്‍ത്തുന്നു.

6

പ്രകൃതി ദുരന്ത വേളയില്‍ ക്രൈസ്തവരെ ക്യാമ്പിലേക്ക് കയറ്റുന്നത് മഹല്ല് കമ്മിറ്റി തടയുന്ന രംഗം കേരളത്തിന്റെ പൊതുബോധത്തിന് യോജിച്ചതല്ല എന്ന കാര്യവും എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി ദുരന്ത വേളയില്‍ എല്ലാ മതസ്ഥരും പരസ്പരം സഹകരിച്ചതും രക്ഷാപ്രവര്‍ത്തനം നടത്തിയതുമെല്ലാം കേരളത്തിന്റെ സമീപകാല ദിനങ്ങളില്‍ പോലുമുണ്ട്.

7

രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാണിക്കുമ്പോള്‍ എന്തുകൊണ്ട് ഒരു വിഭാഗത്തെ മാത്രം ഭീകരവല്‍ക്കരിക്കുന്നു എന്ന ചോദ്യവും എന്‍എസ് മാധവന്‍ ഉന്നയിക്കുന്നു. കേരളത്തിലെ ഒരു വെടിവയ്പ് സിനിമയില്‍ കാണിക്കുന്നു. സര്‍ക്കാര്‍ ഇടപെടലില്ലാതെ അത് സംഭവിക്കുമോ. മറ്റു പല ചിത്രങ്ങളെയും പോലെ ഇസ്ലാം ഭീതിയാണ് മാലിക് പ്രചരിപ്പിക്കുന്നത് എന്നും ഭരണകക്ഷിയെ സുഖിപ്പിക്കുന്നുവെന്നും എന്‍എസ് മാധവന്‍ വിലയിരുത്തുന്നു.

ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും

cmsvideo
  story of Beemapally and the connection between the incident Malik Movie

  അധോലോക നേതാവായി ഇന്ദ്രന്‍സ്; മുഹമ്മദ് മുഹ്‌സിന്‍ നായകന്‍, സാഗര നായിക... പുതിയ ചിത്രം ഉടന്‍അധോലോക നേതാവായി ഇന്ദ്രന്‍സ്; മുഹമ്മദ് മുഹ്‌സിന്‍ നായകന്‍, സാഗര നായിക... പുതിയ ചിത്രം ഉടന്‍

  English summary
  NS Madhavan Opens Up Why Only One Political Party With Green Flag Shown In Fahadh Faasil's Malik
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X