'പേര് കേട്ടൊരു സംഗീത സംവിധായകന്‍ വിട്ടുവീഴ്ച ആവശ്യപ്പെട്ടു, പാട്ട് ഉപേക്ഷിക്കേണ്ടിവന്നു'; തുറന്നുപറഞ്ഞ് താരം
അതോടെ സംഗീതത്തില്‍ നിന്ന് തന്നെ അകന്നുനില്‍ക്കേണ്ട സാഹചര്യമുണ്ടായി. പാട്ട് ഉപേക്ഷിക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

സിനിമ ലോകത്ത് നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ മഞ്ജുവാണി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മഞ്ജുവാണി. എന്നാല്‍ മഞ്ജുവാണി ഒരു ഗായികയാണെന്ന് അടുത്തിടെയാണ് നമ്മള്‍ അറിഞ്ഞത്. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ മികച്ച് നിന്ന ഗായിക എന്തുകൊണ്ട് പിന്നീട് തിരശീലക്കുള്ളില്‍ ഒതുങ്ങിപ്പോയെന്നതിനെ കുറിച്ചും ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല.

കലാജീവിതത്തിന് സംഭവിച്ച കാര്യങ്ങള്‍
എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് മഞ്ജുവാണി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവാണി തന്റെ കലാജീവിതത്തിന് സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നുപറയുന്നത്. മഞ്ജുവാണിയുടെ വാക്കുകളിലേക്ക്....

സ്വപ്‌നം മനസിലിട്ട് നടന്നു
ഒരു വ്യക്തിയെന്ന നിലയില്‍ തന്നോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത് സംഗീതമാണ്. ചെറുപ്രായത്തില്‍ തൊട്ടുതന്നെ ചിട്ടയായ സംഗീത പഠനമുണ്ടായിരുന്നു. ഒരുപാട് വേദികള്‍, അംഗീകാരങ്ങള്‍ അതായിരുന്നു യാത്ര. നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള യാത്രയില്‍ പിന്നണി ഗായികയെന്ന സ്വപ്‌നം മനസിലിട്ട് നടന്നു. ആ സമയത്ത് അപ്രതീക്ഷിതമായ ഒരു അവസരം എന്നെ തേടി വന്നെന്ന് മഞ്ജവാണി പറയുന്നു.

ചില കോംപ്രമൈസ്
പി കെ ഗോപിസാറിന്റെ ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകാനുള്ള അവസരം ആദ്യമായി എന്നെ തേടി വന്നത്. അന്ന് ഒരേ ഗാനം രണ്ട് തവണ പാടി. രണ്ട് തവണയും നന്നായി ചെയ്തു. എന്നാല്‍ ചില കോംപ്രമൈസ് ചെയ്യേണ്ടിവരുമെന്ന ഘട്ടം വന്നു. പേര് കേട്ട ഒരു സംഗീത സംവിധായകന്‍, അദ്ദേഹത്തിന് തന്നോടുള്ള സമീപനം ശരിയല്ലായിരുന്നു.

എന്റെ ഈശ്വരന്‍
അതോടെ സംഗീതത്തില്‍ നിന്ന് തന്നെ അകന്നുനില്‍ക്കേണ്ട സാഹചര്യമുണ്ടായി. പാട്ട് ഉപേക്ഷിക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി. മോശം അനുഭവങ്ങളിലൂടെയാണ് അന്ന് കടന്നുപോകേണ്ടി വന്നു. അച്ഛനാണ് ആ നിമിഷങ്ങളില്‍ എന്നെ കൈപിടിച്ച് കയറ്റിയത്. നമുക്ക് ഒരു ആപത്ത് ഘട്ടം വരുമ്പോള്‍ ഈശ്വരനുണ്ടാകുമെന്ന് കേട്ടിട്ടില്ലേ. എന്റെ അച്ഛനായിരുന്നു അന്ന് എന്റെ ഈശ്വരന്‍ - മഞ്ജുവാണി പറഞ്ഞു.

തനിക്കുണ്ടായ മോശം അനുഭവം
അന്ന് സംഗീത സംവിധായകനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തില്‍ നിന്ന് കൈ പിടിച്ച് കയറ്റിയത്. ഇങ്ങനെയുള്ള ചില കടമ്പകള്‍ കടന്നാല്‍ മാത്രമേ ഗായികയാകൂ എന്നായിരുന്നു എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നെന്നും മഞ്ജുവാണി അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, നേരത്തെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മഞ്ജു തനിക്ക് നേരെയുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

2013ല്‍ ആണെന്നാണോര്‍മ്മ
തന്റെ പാട്ട് കേട്ട് പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഒരാള്‍ ബന്ധപ്പെട്ടെന്നും അയാളില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും മഞ്ജുവാണി അന്ന് സോഷ്യല് മീഡിയയില്‍ കുറിച്ചു. 2013ല്‍ ആണെന്നാണോര്‍മ്മ! എഫ് ബി യില്‍ ഞാന്‍ ഷെയര്‍ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയില്‍. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്.

തക്കതായ മറുപടി നല്‍കി
ലൊക്കേഷന്‍ പറഞ്ഞു തരാന്‍ സിംഹം എന്നെ ഫോണില്‍ വിളിക്കുന്നു. ഒടുവില്‍ ആ ഡയലോഗും - 'ഫ്‌ലാറ്റില്‍ എന്റെയൊപ്പം എന്റെ ഗേള്‍ഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?', പിന്നീട് തനിക്കൊരു ഫീമെയില്‍ മാനേജറെ വേണമെന്നും എന്തിനും റെഡിയാവാന്‍ തയ്യാറാകണമെന്നും അയാള്‍ പറഞ്ഞതായും അതിന് തക്കതായ മറുപടി നല്‍കി ഇറങ്ങി പോന്നതായും കുറിപ്പില്‍ താരം പറയുന്നുണ്ട്.












Click it and Unblock the Notifications