വിഷുവിന് പടക്കംപൊട്ടിച്ച ട്രോളുകള്‍... പ്രതികാരം തീര്‍ക്കാനുള്ളതാണ്!!! ദൈവം തിരിച്ചെത്തുകയും ചെയ്തു

  • Written By: Desk
Subscribe to Oneindia Malayalam

ആഘോഷം എന്തുമാകട്ടെ... ട്രോളുകള്‍ക്ക് ഒരു പഞ്ഞവും ഉണ്ടാകില്ല എന്നതാണ് ഇപ്പോള്‍ മലയാളികളുടെ അവസ്ഥ. ഏത് ആഘോഷത്തേയും ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയയില്‍.

വിഷു എത്തിയാല്‍ പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യവും ഇല്ല. പടക്കം പൊട്ടിക്കാന്‍ ഇല്ലാത്തവര്‍, ട്രോള്‍ ഗ്രൂപ്പില്‍ ട്രോള്‍ ഇട്ടാണ് പൊട്ടിക്കുന്നത്. വിഷുക്കൈനീട്ടവും കുഞ്ഞാവയും കൂടെ ആകുമ്പോള്‍ പിന്നെ പറയുകയും വേണ്ട.

കത്വ സംഭവത്തില്‍ കഴിഞ്ഞ ദിവസം വരെ ദൈവങ്ങളെ ട്രോളിയിരുന്നവര്‍ ഒക്കെ ഇപ്പോള്‍ കണികാണാന്‍ ദൈവത്തിന്റെ ഫോട്ടോയും എടുത്ത് ഇറങ്ങിയിട്ടുണ്ട്. അങ്ങനെയുള്ളവരെ കൂടി ട്രോളിയില്ലെങ്കില്‍ പിന്നെ എന്താണ് രസം! പെരുന്നാളിനും ക്രിസ്തുമസിനും ചങ്കുകളെ വീട്ടിലേക്ക് ക്ഷണിച്ച് പണിവാങ്ങിയവര്‍, അത് തിരിച്ചുകൊടുക്കാനിറങ്ങിയതും ട്രോളുകള്‍ക്ക് വഴിവച്ചിട്ടുണ്ട്!

അമ്മയുടെ കൈയ്യില്‍ തന്നെ കൊടുക്കണം

അമ്മയുടെ കൈയ്യില്‍ തന്നെ കൊടുക്കണം

നമുക്കുള്ള വിഷുക്കൈനീട്ടം അമ്മാവന്‍ അമ്മയുടെ കൈയ്യില്‍ കൊടുത്താല്‍ എങ്ങനെയുണ്ടാവും! ചെലവായിപ്പോകും എന്നും പറഞ്ഞ് കൊടുത്ത കൈനീട്ടം, അടുത്ത ദിവസം കോഴിക്കുഞ്ഞുങ്ങളായി വീട്ടുമുറ്റത്ത് നടക്കുന്നതും കാണേണ്ടി വരും!

അമ്മേ...

അമ്മേ...

ഓരോ വിഷു കഴിയുമ്പോഴും ഇങ്ങനെ എത്രയെത്ര സൈക്കിളുകള്‍... എന്തായാലും വിഷുക്കൈനീട്ടം വാങ്ങാന്‍ ഉള്ളത് കുഞ്ഞാവയാണെങ്കിലും അത് ചെലാവാക്കാനുള്ള യോഗം അമ്മയ്ക്ക് തന്നെ ആയിരിക്കും!

പത്തി മാമന്‍

പത്തി മാമന്‍

കുഞ്ഞാവയെ പറ്റിക്കാന്‍ പത്തിമാമന്‍ അല്ലാതെ ആര് വരാന്‍. നിരോധിച്ച അഞ്ഞൂറിന്റെ നോട്ട് വരെ കുഞ്ഞാവയുടെ കൈയ്യില്‍ നിന്ന് മാറ്റി വാങ്ങിക്കാന്‍ ഇറങ്ങുന്ന ഇങ്ങനത്തെ മാമന്‍മാര്‍ക്ക് എത്ര ലൈക്ക് കൂട്ടരേ...

ദൈവം തിരുമ്പി വന്താച്ച്!

ദൈവം തിരുമ്പി വന്താച്ച്!

രണ്ട് ദിവസം മുമ്പ് വരെ ദൈവം കോപ്പാണെന്നും ഇനി വിശ്വസിക്കില്ലെന്നും പറഞ്ഞ് നടന്നിരുന്നവന്‍മാരാണ്. ഇപ്പോള്‍ കൃഷ്ണ വിഗ്രഹവും പൊക്കിപ്പിടിച്ചാണ് നടപ്പ്. ഭഗവാനെ കണികണ്ടാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുമെങ്കില്‍ അത് കളയേണ്ടല്ലോ!

അല്‍ കുഞ്ഞാവ

അല്‍ കുഞ്ഞാവ

റോഡിലൂടെ പോകുന്ന പഞ്ഞിമിഠായിക്ക് വേണ്ടി വാശിപിടിച്ച് കരഞ്ഞ ആ പഴയ കുഞ്ഞാവയല്ല, അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും തന്നെ വിഷുക്കൈനീട്ടം കണ്ട് സ്വന്തം കണ്ണ് തള്ളിപ്പോയ അല്‍ കുഞ്ഞാവയാണ്... കുഞ്ഞാവയോടാണോ കളി!

മലബാര്‍ സ്‌പെഷ്യല്‍

മലബാര്‍ സ്‌പെഷ്യല്‍

കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിഷു ആഘോഷം ആണല്ലോ... തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വെജിറ്റേറിയന്‍ സദ്യ ആയിരിക്കും. വടക്കന്‍ കേരളത്തില്‍ മാത്രം ഇലയുടെ സൈഡില്‍ ഇത്തിരി ചിക്കന്‍ കറിയും!

പ്രതികാരം ചെയ്യണം!

പ്രതികാരം ചെയ്യണം!

പ്രതികാരം ചെയ്യാന്‍ ഇങ്ങനെ തന്നെ തയ്യാറെടുക്കണം. പെരുന്നാളിന് വീട്ടില്‍ നിന്ന് തിരിച്ച് പോയപ്പോള്‍ വാഴയുടെ ഇല വരെ തിന്ന് പോയ ചങ്കിനോട് ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു സമാധാനം കിട്ടില്ലായിരിക്കും!

ദൈവങ്ങളെ കണ്ടില്ലേ...

ദൈവങ്ങളെ കണ്ടില്ലേ...

സൈക്കളോജിക്കല്‍ മൂവ് എന്ന് പറഞ്ഞാല്‍ ഇങ്ങനെ ആയിരിക്കണം. കണി കാണാന്‍ എഴുന്നേല്‍ക്കാത്തതിന് അച്ഛന്‍ ചീത്ത പറയാന്‍ വരുമ്പോള്‍, ഇതുപോലെ ഒരു ഡയലോഗ് തട്ടി വിട്ടാല്‍ മതി. രണ്ടായിരം അല്ല, അയ്യായിരം വരെ കിട്ടിയ ആളുകളുണ്ടത്രെ!

എല്ലാരും ഉണ്ടല്ലോ...

എല്ലാരും ഉണ്ടല്ലോ...

പെരുന്നാളിനും ക്രിസ്തുമസിനും പോയി അര്‍മാദിച്ചതിന്റെ കണക്ക് തീര്‍ക്കാന്‍ എത്തിയതായിരിക്കും. രാവിലെ തന്നെ വീട്ടിലെത്തി അച്ഛനും അമ്മയ്ക്കും എല്ലാം വിഷു ആശംസിക്കുന്നുണ്ട്... വിളിക്കാതിരുന്നിട്ട് കൂടി!

കണികാണിക്കല്‍

കണികാണിക്കല്‍

ഒരു വര്‍ഷം മുന്നോട്ട് പോകാനുള്‌ല മൂലധന സമാഹരണം ആണ്. ഒരു വീട് പോലും ഒഴിവാക്കാന്‍ പറ്റില്ല. ഏറ്റവും ഒടുവില്‍ വേണം ഏതൊക്കെ വീട്ടില്‍ നിന്ന് എത്രയൊക്കെ കിട്ടി എന്ന കണക്ക് കാണിക്കല്‍!

പത്രക്കാരുടെ ഒരു കാര്യം

പത്രക്കാരുടെ ഒരു കാര്യം

ആഘോഷം ഏതായാലും ആ ദിനസത്തെ പത്രത്തില്‍ തന്നെ അതിന്റെ ഒരു ഫോട്ടോ കാണും. ഒരു ദിവസം മുമ്പ് തന്നെ ആ ആഘോഷം നടക്കുന്ന വീട് ഏതായിരിക്കും എന്ന് ചോദിക്കണ്ടല്ലോ... പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ ചെല്ലുന്ന വീട് തന്നെ!

ഇത്തിരി സ്ഥലം

ഇത്തിരി സ്ഥലം

ഇതൊരുമാതിരി പച്ചക്കറിക്കടയിലെ തട്ട് പോലെ ആയിട്ടുണ് വിഷുക്കണി വയ്ക്കുന്ന ഉരുളി. ഇത്തിരി സ്ഥലം കൂടി കൊടുത്താല്‍ ആ കൃഷ്ണ വിഗ്രഹത്തിന് കൂടി നില്‍ക്കാമായിരുന്നു. അല്ലെങ്കിലും കാര്‍ഷിക വിളവെടുപ്പുത്സവത്തിന് എന്തിനാണ് ദൈവം!

ഹാവൂ രക്ഷപ്പെട്ടു

ഹാവൂ രക്ഷപ്പെട്ടു

ഇത്തവണ വിഷുവിന് പടക്കം പൊട്ടിക്കാന്‍ പറ്റുമോ എന്ന സംശയത്തില്‍ നില്‍ക്കുകയായിരുന്നു. റിയല്‍ ഫൈറ്റേഴ്‌സ് എങ്ങാനും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ തീര്‍ന്നില്ലേ... എന്തായാലും രക്ഷപ്പെട്ടു!

ഒടുക്കത്തെ കണി

ഒടുക്കത്തെ കണി

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിഷു ആണെന്ന് ഓര്‍ത്തില്ലെങ്കില്‍ ചിലപ്പോള്‍ ഇതല്ല, ഇതിനപ്പുറം വരെ പറ്റും! വാട്‌സ് ആപ്പ് നോക്കിയപ്പോള്‍ തന്നെ കണ്ടത് ചങ്കിന്റെ ഡിപി ആയിപ്പോയല്ലോ... ഒരു വര്‍ഷമല്ലേ ഒറ്റയടിക്ക് പോയത്!

അമിട്ട്... ഏത്?

അമിട്ട്... ഏത്?

വിഷുവിന്റെ തലേന്ന് ബിജെപി ഓഫീസില്‍ സംഭവിച്ചത് ഇങ്ങനെ ആയിരുന്നത്രെ. അമിട്ട് എവിടെ എന്ന് ചോദിച്ചപ്പോള്‍ അതാ വരുന്നു അമിത് ഷാ! സത്യത്തില്‍ ചോദിച്ചത് പൊട്ടിക്കാന്‍ വച്ച അമിട്ട് ആയിരുന്നെന്ന്!

ഉന്‍മേഷത്തിന്റെ അമിട്ട്!

ഉന്‍മേഷത്തിന്റെ അമിട്ട്!

കോള്‍ഗേറ്റ് കൊണ്ട് പല്ല് തേച്ചാല്‍ ഉന്‍മേഷത്തിന്റെ അമിട്ട് പൊട്ടും എന്നാണല്ലോ പറയുന്നത്. ഒരു വെറൈറ്റിക്ക് വേണ്ടി ശരിക്കും ഉള്ള അമിട്ട് ഒന്ന് വായില്‍ ഇട്ട് പൊട്ടിച്ച് നോക്കിയതാ... ഇങ്ങനെ ആയിപ്പോയി!

കത്വായിലെ ദൈവത്തിന് അന്ന് ജലദോഷമായിരുന്നു... പിന്നെ മൂങ്ങനും ബധിരനും; ദൈവത്തിന് ട്രോൾ പൊങ്കാല

'പന്തളക്കുമ്മനം'!!! എന്നിട്ടരിശം തീരാഞ്ഞവനാ... പന്തളം ശ്രീജിത്തിന് വീണ്ടും വെടിക്കെട്ട് ട്രോളുകള്‍

പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls on Vishu celebration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്