കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസുളള മോഹൻലാലിന്റെ സിനിമകളോ? ശുദ്ധ പോക്രിത്തരമെന്ന് ശ്രീജിത്ത് പെരുമന

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഹോം സിനിമയുടെ പേരിൽ വിവാദത്തിലായിരിക്കുകയാണ്. ഹോം സിനിമയേയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രൻസ്, മഞ്ജു പിളള എന്നിവരേയും അവാർഡ് ജൂറി തഴഞ്ഞു എന്നാണ് ആരോപണം. ചിത്രത്തിന്റെ നിർമ്മാതാവ് പീഡനക്കേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിലാണ് ഹോമിനെ തഴഞ്ഞത് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്', ഗോപീസുന്ദർ-അമൃത ചിത്രം വൈറലായതോടെ ബാല'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അതല്ല തന്റെ ലൈഫ്', ഗോപീസുന്ദർ-അമൃത ചിത്രം വൈറലായതോടെ ബാല

മികച്ച ജനപ്രിയ ചിത്രം, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിൽ ഹോം പുരസ്ക്കാരം അർഹിച്ചിരുന്നു എന്നാണ് പൊതുവികാരം. സിനിമാ രംഗത്ത് നിന്ന് രമ്യ നമ്പീശൻ അടക്കമുളളവരും ഷാഫി പറമ്പിൽ അടക്കമുളള കോൺഗ്രസ് നേതാക്കളും ഹോമിനെ തഴഞ്ഞതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നു. ചിത്രത്തിന്റെ സംവിധായകനും നടൻ ഇന്ദ്രൻസും ഹോമിനെ ഒഴിവാക്കിയതിലുളള അതൃപ്തി പരസ്യമാക്കിയിരുന്നു. അതിനിടെ അവാർഡ് വിവാദത്തിൽ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വൈറലാകുന്നു.

8778

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്: ' നിർമ്മാതാവ് വിജയ് ബാബു ഒരു ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെ സംസ്ഥാന അവാർഡിനായി പരിഗണിക്കുന്നതിൽ നിന്നും ഒഴിവാക്കിയെന്ന വാർത്ത അങ്ങേയറ്റത്തെ അനീതിയും നിയമവിരുദ്ധവുമാണ്. വിജയ് ബാബുവിൽ ആരോപിക്കപ്പെട്ടതിന് സമാനമായ ബലാത്സംഗ കുറ്റം ആരോപിക്കപ്പെട്ട മുൻമുഖ്യമന്ത്രിയും, പാർലമെന്റ് മെമ്പർമാരും, എം എൽ എമാരും ഉൾ F പ്പെടെ നിയമസഭയിലിരുന്ന് ഭരണം നടത്തുന്ന നാട്ടിലാണ് പ്രതി ചേർക്കപ്പെട്ടു എന്ന കാരണത്താൽ അനേകം കലാകാരന്മാരുടെ അധ്വാനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ഒരു കലാസൃഷ്ടി അംഗീകാരത്തിനായി പരിഗണിക്കുന്നതിൽ നിന്നു പോലും തഴയപ്പെടുന്നത് എന്നത് ശുദ്ധ പോക്രിത്തരമാണ്.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

അങ്ങനെയെങ്കിൽ ഇനിമുതൽ സിനിമ നിർമ്മിക്കുന്നവരും, അഭിനയിക്കുന്നവരും തുടങ്ങി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജറാക്കണം എന്നൊരു വ്യവസ്ഥ സിനിമോട്ടോഗ്രാഫ്‌ ആക്റ്റിൽ എഴുതി ചേർക്കേണ്ടിവരും. മാത്രവുമല്ല അങ്ങനെയാണ് കീഴ്‌വഴക്കം എങ്കിൽ ആനക്കൊമ്പ് കേസും, എൻഫോഴ്സ്മെന്റ് കേസിൽ നോട്ടീസുമൊക്കെയുള്ള ലാലേട്ടന്റെ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അഭിനേതാക്കളുടെ സിനിമകൾ എന്തുകൊണ്ട് ജൂറിക്ക് സ്വീകാര്യമായി എന്ന ചോദ്യവും പ്രസക്തമല്ലേ.. എന്തുകൊണ്ട് മികച്ചത് എന്ന് ജനനങ്ങൾ വിലയിരുത്തിയ ഹോം സിനിമ ജുറി പരിഗണിച്ചില്ല എന്നറിയാൻ ഇന്നുതന്നെ ഒരു വിവരാവകാശ അപേക്ഷ നൽകുന്നുണ്ട്. ഒരുമാതിരി സദാചാര പൊലീസാകരുതല്ലോ സർക്കാരിന്റെ സാംസ്കാരിക വകുപ്പും അതിലെ ഏമാന്മാരും.

English summary
Sreejith Perumana against ignoring Home movie and Indrans from State Film Awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X