'പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീലം, തൊപ്പിമാരില്‍ നിന്ന് മക്കളെ കാക്കണേ തമ്പുരാനെ'; ഷുക്കൂര്‍ പറയുന്നു
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ വിശേഷങ്ങള്‍. പൊതുസ്ഥലങ്ങളില്‍ ഇയാള്‍ക്ക് ചുറ്റും കൂടുന്ന കുട്ടികള്‍ അടക്കമുള്ളവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയ തൊപ്പിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
അശ്ലീലവും തെറികളും ഉള്‍പ്പെടുത്തിയാണ് ഇയാള്‍ പല വേദികളിലും സംസാരിക്കാറുള്ളത്. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാനും കാരണം. ഇപ്പോഴിതാ തൊപ്പിക്കെതിരെ നടനും അഭിഭാഷകനുമായ ഷൂക്കൂര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ എന്നാണ് ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

'ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്ക്കൂള് കുട്ടികളുമായി വര്‍ത്താനം പറഞ്ഞത് . അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത് സന്തോഷ് കീഴാറ്റൂര്‍ അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും .
അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത് . യൂട്യൂബില്‍ ഞങ്ങള്‍ അയാളെ സെര്‍ച്ച് ചെയ്തപ്പോള്‍ 690കെ സബ്സക്രൈബേഴ്സ്.
ഇന്‍സ്റ്റയില്‍ 757കെ ഫോളോവേഴ്സ്. അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍. രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.
അവള് ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആണ് കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള് അറിഞ്ഞത് .' ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ ? 'ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്ന് മോളു കണ്ടെത്തിയത് ! തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ'- ഷൂക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, തൊപ്പിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും രംഗത്തെത്തിയിരുന്നു. ഒരു പൊതു ഇടത്തില്‍ ഒരു പ്രായപരിധി മുന്നറിയിപ്പ് പോലും നല്‍കാതെ ലൈംഗിക ദാരിദ്ര വിഷയങ്ങള്‍, സ്ത്രീ വിരുദ്ധത, റേപ്പ് ജോക്ക്സ് ഉള്‍പ്പെടെ പറയുന്ന ഒരാളെ പച്ച പരവതാനി വിരിച്ച് സ്വീകരിക്കുന്ന സമൂഹത്തെ തിരുത്തേണ്ടതുണ്ടെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.
വളാഞ്ചേരി നടന്ന ഉദ്ഘാടന ചടങ്ങില്‍ പബ്ലിക് നുയിസണ്‍സിന് പോലും കേസെടുക്കാത്ത വളാഞ്ചേരി പോലീസിനെതിരെയും പരാതി നല്‍കുമെന്നും ശ്രീജിത്ത് പെരുമന അറിയിച്ചു. ഒരു ടെക്സ്റ്റല്‍ ഷോപ്പിന്റെ ഉദ്്ഘാടനത്തിനായിരുന്നു തൊപ്പി വളാഞ്ചേരിയില്‍ എത്തിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. അശ്ലീല ഭാഷയും തെറിവിളികളും പ്രസംഗിക്കുന്ന തൊപ്പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ശക്തമായിരുന്നു.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications