കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

Google Oneindia Malayalam News

മരക്കാര്‍ മലയാള സിനിമയില്‍ ഒരുപാട് വിവാദങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ചിത്രമായിരുന്നു. ആദ്യം ഒടിടിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സര്‍ക്കാര്‍ തന്നെ ഇടപെട്ട് ഈ ചിത്രം തിയേറ്ററിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ചിത്രം ഇറങ്ങിയപ്പോള്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Recommended Video

cmsvideo
വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

മരക്കാറില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരുന്ന ഭാഷ മുതല്‍ തരംതാണ ഫാന്‍ ഫൈറ്റ് വരെ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഭാഷാ പ്രയോഗങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളേറ്റ് വാങ്ങിയിരുന്നു. ഒടുവില്‍ ചിത്രത്തെ പിന്തുണച്ച് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മോഹന്‍ലാല്‍ തന്നെ മറുപടി പറയുകയാണ്.

1

സിനിമയെ കുറിച്ച് യാതൊരു തരത്തിലും അര്‍ഹത ഇല്ലാത്തവവരാണ് മരക്കാര്‍ പോലൊരു വലിയ സിനിമയെ വിമര്‍ശിച്ചത്. തുടക്കത്തില്‍ സിനിമ കാണാത്ത ചിലരാണ് വളരെ മോശം അഭിപ്രായം പറഞ്ഞ് പ്രചരിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പത്ത് നാല്‍പ്പത്ത് വര്‍ഷത്തോളമായി ഞങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ട് ക്യാമറയും മ്യൂസിക്കും വിഎഫ്എക്‌സുമൊക്കെ ഞങ്ങള്‍ക്കറിയാം. അത് പറയാന്‍ എന്തുകൊണ്ടും അര്‍ഹത ഞങ്ങള്‍ക്കുണ്ട്. ഞങ്ങളെ വിമര്‍ശിച്ചവര്‍ വിഎഫ്എക്‌സിനെയും ക്യാമറിയെയും മ്യൂസിക്കിനെയും കുറിച്ചൊക്കെ പറയാന്‍ അര്‍ഹതയുള്ളവരാണെങ്കില്‍ പറഞ്ഞതെല്ലാം അംഗീകരിക്കാമായിരുന്നു. എന്നാല്‍ ഇപ്പറഞ്ഞവര്‍ ആ വിഭാഗത്തില്‍ വരില്ല.

2

മരക്കാര്‍ കണ്ടവര്‍ക്കൊന്നും ചിത്രത്തെ കുറിച്ച് മോശമായ ഒരു അഭിപ്രായവുമില്ല. അത് തന്നെയാണ് സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രിയദര്‍ശന്‍ ഒാരോ സിനിമ കഴിയുമ്പോഴും വളര്‍ന്ന് കൊണ്ടിരിക്കുന്ന സംവിധായകനാണ്. അദ്ദേഹത്തെ ഞാന്‍ പരിഗണിക്കുന്നതും അത്തരത്തിലാണ്. സിനിമയുടെ പുതിയ കാര്യങ്ങളും ഗ്ലാമറും തിരിച്ചറിയാറുണ്ട് പ്രിയദര്‍ശന്‍. അത് പിന്തുടര്‍ന്ന് മനസ്സിലാക്കി വെക്കാറുണ്ട്. മരക്കാര്‍ എന്ന ചിത്രത്തിന്റെ വിജയ രഹസ്യം പ്രിയദര്‍ശന്‍ എന്ന സംവിധായന്റെ കമ്മിന്റ്‌മെന്റാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മരക്കാര്‍ ഒരു മാസ് പടമല്ലെന്നും, പലരും അങ്ങനെ തെറ്റിദ്ധരിച്ചെന്നും പറയുന്നു.

3

മരക്കാര്‍ ഒരു നാഷണല്‍ അവാര്‍ഡ് ലഭിച്ച ചിത്രമാണ്. ഇതേ മോഡലില്‍ ഇറങ്ങുന്ന മറ്റ് മാസ് വാണിജ്യ സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്താന്‍ പോലും സാധിക്കില്ല. ദേശീയ അവാര്‍ഡ് ജൂറിക്ക് മുമ്പാകെ അഞ്ഞൂറില്‍ അധികം സിനിമകള്‍ മത്സരത്തിന് വന്നിട്ടുണ്ട്. അതില്‍ നിന്ന് ഒന്നിനെ അവര്‍ തിരഞ്ഞെടുക്കുന്നെങ്കില്‍ ഒരുപാട് ക്വാളിറ്റികള്‍ ആ ചിത്രത്തിന് ഉണ്ടായിരിക്കണം. ക്യാമറ, ഫ്രെയിമിംഗ്, ഗ്രാമര്‍, അതിന്റെ ഘടന അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നോക്കും. ഈ ചിത്രം ഒറ്റനോട്ടത്തില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും താരം വ്യക്തമാക്കി.

4

മരക്കാറില്‍ ഏറെ വിമര്‍ശിക്കപ്പെട്ട വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന ഡയലോഗിലും മോഹന്‍ലാല്‍ വിശദീകരണം നടത്തി. സിനിമയില്‍ ഞാന്‍ പറഞ്ഞിട്ടുള്ള പലരും വിമര്‍ശിച്ച ഡയലോഗ് വളരെ കൊളോക്കിയല്‍ ആയിട്ടുള്ള ഒന്നാണ്. സാധാരണ ആള്‍ക്കാര്‍ പറയുന്ന സംഭാഷണത്തില്‍ വരുന്നതാണ് അത്. ഇത്രയധികം പുരസ്‌കാരങ്ങള്‍ നേടിയ, അംഗീകരിക്കപ്പെട്ട സിനിമയിലെ ഒരു പ്രത്യേക ഡയലോഗം മാത്രം എടുത്ത് സിനിമയെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചത്. അതൊരിക്കലും നല്ല കാര്യമല്ല. ചരിത്രത്തില്‍ നിന്ന് എടുത്ത കഥയാണ് മരക്കാര്‍. അതിന് പരിമിതമായ സിനിമാറ്റിക് ടച്ച് കൊടുക്കുകയാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

5

ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. പല കുടുംബങ്ങളും അതിനെ ആശ്രയിക്കുന്നുണ്ട്. നല്ലൊരു സിനിമയെ ഡീഗ്രേഡ് ചെയ്ത് നിശിപ്പിക്കുന്നതിന് പകരം അതിനെ സംരക്ഷിക്കുകയാണ് വേണ്ടത്. നല്ലത് അല്ലെങ്കില്‍ ഇവര്‍ പറയുന്നത് അംഗീകരിക്കാം. പക്ഷേ സിനിമ കുറിച്ച് പറയാന്‍ അര്‍ഹതയോ യോഗ്യതയോ ഇല്ലാത്തവരാണ് ചിത്രത്തെ വിമര്‍ശിക്കുന്നത്. സിനിമ കാണുക പോലും ഇവര്‍ ചെയ്തിട്ടില്ല. എന്നിട്ടും ഇങ്ങനെ അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.അത് തെറ്റാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മരക്കാര്‍ കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. നേരത്തെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു.

6

മരക്കാര്‍ നേരത്തെ വലിയ വിവാദങ്ങള്‍ക്ക് മലയാള സിനിമയില്‍ വഴിവെച്ചിരുന്നു. ചിത്രത്തിന് വേണ്ടത്ര സ്‌ക്രീന്‍ നല്‍കുന്നില്ലെന്ന് കാണിച്ച് ഒടിടിക്ക് നല്‍കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. അത് മാത്രമല്ല മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകളും ഒടിടിയില്‍ പോകുമെന്നും ആന്റണി പ്രഖ്യാപിച്ചിരുന്നു. ഇതോടെ മരക്കാര്‍ ഇനി വേണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതും ചിത്രം തിയേറ്ററിലേക്ക് എത്തിച്ചത്. നൂറ് കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം തിയേറ്ററില്‍ കളിച്ചാല്‍ മികച്ച വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രി കണക്കുകൂട്ടിയിരുന്നു.

7

അതേസമയം അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വേണ്ടി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. വോട്ടെടുപ്പ് ഈ മാസം 19ാം തീയതി നടക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ ഓര്‍മപ്പെടുത്തി. അതിലേക്ക് ഞാനും ഇടിവേള ബാബു, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയ ഐകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തെ അറിയിക്കുന്നു. വൈസ് പ്രസിഡന്റുമാരെയും അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ വോട്ടഭ്യര്‍ത്ഥനയില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന കമ്മിറ്റിയില്‍ നിന്നും വ്യത്യസ്തമായി രണ്ട് വൈസ് പ്രസിഡന്റുമാരും അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ത്രീകളായിരിക്കണം എന്നത് പൊതുവിലുണ്ടായ അഭിപ്രായം കണക്കിലെടുത്ത് വരുത്തിയ മാറ്റമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളി, സുകേഷ് നടിമാരെ വീഴ്ത്തിയത് ഇങ്ങനെ, ജയിലിലെത്തി നടിമാര്‍അമിത് ഷായുടെ ഓഫീസില്‍ നിന്ന് വിളി, സുകേഷ് നടിമാരെ വീഴ്ത്തിയത് ഇങ്ങനെ, ജയിലിലെത്തി നടിമാര്‍

English summary
mohanlal talks about marakkar degrading, his remarks on one of the films mocking dialogue goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X