അധോലോക നേതാവായി ഇന്ദ്രന്‍സ്; മുഹമ്മദ് മുഹ്‌സിന്‍ നായകന്‍, സാഗര നായിക... പുതിയ ചിത്രം ഉടന്‍
രാഷ്ട്രീയ നേതാക്കളെല്ലാം സിനിമയിലേക്ക് ഇറങ്ങുകയാണോ എന്ന് തോന്നിയാല്‍ കുറ്റം പറയാനാകില്ല. കാരണം പ്രമുഖ നേതാക്കളെല്ലാം സിനിമയില്‍ ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിനയിക്കുന്ന സിനിമ വരുന്നു എന്ന വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. ആലപ്പുഴ എംപി എഎം ആരിഫും ഇതില്‍ പ്രധാന വേഷത്തിലുണ്ട്.
എന്നാല്‍ അതിന് മുമ്പ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ നായകനായ സിനിമ പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം. ഇന്ദ്രന്‍സ് അധോലോക നായകനായി വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ എംഎല്‍എ നായകനാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനാകുന്നത്. പത്രപ്രവര്‍ത്തകന്റെ റോളില്‍ എംഎല്‍എ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന സിനിമ സംവിധാനം ചെയ്ത അനില്‍ വി നാഗേന്ദ്രനാണ് തീ ഒരുക്കുന്നത്. മുഹ്‌സിന്‍ മാത്രമല്ല, മറ്റുചില രാഷ്ട്രീയ നേതാക്കളും ഈ സിനിമയില്‍ വേഷമിടുന്നുണ്ട്.

കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷ്, രാജ്യസഭാ എംപി സോമപ്രസാദ് എന്നിവരും തീയില്‍ അഭിനയിക്കുന്നു. ഇന്ദ്രന്‍സ് വ്യത്യസ്ത വേഷത്തില്‍ എത്തുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. അധോലോക നായകനായിട്ടാണ് ഇന്ദ്രന്‍സ് വേഷമിടുന്നത്. നേരത്തെ ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ ഇന്ദ്രന്‍ കഴിഞ്ഞ കുറച്ചുകാലമായി ഗൗരവമുള്ള കഥാപാത്രങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതിനിടെയാണ് പുതിയ റോള്‍.

സ്‌കൂള്‍ കലോല്‍സവങ്ങളിലെല്ലാം തിളങ്ങിയ സാഗരയാണ് തീയിലെ നായിക. പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, വിനു മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മുഹമ്മദ് മുഹ്‌സിന്‍ നായകനാകുന്നു എന്നത് തന്നെയാണ് സിനിമ ശ്രദ്ധേയമാക്കുന്നത്. നേരത്തെ കലാലയ നാടകങ്ങളില്‍ അഭിനയിച്ച പരിചയം മുഹ്‌സിനുണ്ട്. അതുതന്നെയാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചും.

മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് മുഹ്‌സിനെ സിനിമയിലേക്ക് ക്ഷണിച്ചത്. സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍ പന്ന്യനുമായി വിഷയം സംസാരിച്ചിരുന്നു. തന്റെ ചിന്തയിലുള്ള കഥാപാത്രത്തിന് പറ്റിയ രൂപമാണ് മുഹ്‌സിന്റേത് എന്ന് സംവിധായകന്‍ പറയുന്നു. പാട്ടുകള്‍ അടുത്തഴ്ച പുറത്തിരങ്ങും. തിയേറ്ററില്‍ റിലീസ് സാധ്യമായില്ലെങ്കില്‍ ഒടിടി വഴിയാകും സിനിമ പുറത്തിറങ്ങുക.

അതേസമയം, മറുഭാഗത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനയിക്കുന്ന സിനിമ ഒരുങ്ങുന്നുണ്ട്. എഎം ആരിഫ് എംപിയും ഇതില്‍ പ്രധാന വേഷമിടുന്നു. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്നാണ് നിഖില്‍ മാധവ് സംവിധായനം ചെയ്യുന്ന സിനിമയുടെ പേര്. ഉന്നത രാഷ്ട്രീയ നേതാവായിട്ടാണ് സിനിമയില്‍ ചെന്നിത്തല വേഷമിടുക. എഎം ആരിഫും രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നത്.

വലിയ ആള്‍ക്കൂട്ടം വരുന്ന സിനിമയാണ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്. അതുകൊണ്ടുതന്നെ ചിത്രീകരണത്തിന് കൊവിഡ് പ്രോട്ടോകോള്‍ തടസാകും. ചെന്നിത്തല അഭിനയിക്കുന്ന ആള്‍ക്കൂട്ട രംഗങ്ങള്‍ ഇപ്പോള്‍ ചിത്രീകരിക്കാന്‍ സാധിക്കില്ല. അതേസമയം, ആരിഫ് എംപി അഭിനയിക്കുന്ന അശോകന്‍ എന്ന കഥാപാത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. ചെറിയ രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് എംപി വരെ എത്തുന്ന കഥാപാത്രമാണ് അശോകന്‍.

നേരത്തെ നാടകത്തിലും ഡോക്യുമെന്ററികളിലും മുഖം കാണിച്ചിട്ടുള്ള രമേശ് ചെന്നിത്തല ആദ്യമായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. കിടിലന്‍ വേഷങ്ങള്‍ ചെയ്ത കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാഷ്ട്രീയത്തിലൂടെ സിനിമയിലെത്തിയ വ്യക്തിയാണ്. എന്നാല്‍ മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, ഭീമന്‍ രഘു, സുരേഷ് ഗോപി എന്നിവരെല്ലാം മറിച്ചാണ്. ഒരേ സമയം സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ താരമാണ് കെബി ഗണേഷ് കുമാര്‍.












Click it and Unblock the Notifications