Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് കൊണ്ട് ആത്മഹത്യ ചെയ്തു, 'നീറ്റ്' കസിന്റെ ജീവനെടുത്തെന്ന് സായ് പല്ലവി

ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരില്‍ മാനസിക സമ്മര്‍ദങ്ങള്‍ ധാരാളം പേര്‍ അ നുഭവിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ അടുത്തിടെ പരീക്ഷയുടെ പേരില്‍ ആത്മഹത്യകളും നടന്നിരുന്നു. സൂപ്പര്‍ താരങ്ങള്‍ അടക്കം ഇത്തരം കടുംകൈ വിദ്യാര്‍ത്ഥികള്‍ ആരും എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇപ്പോഴിതാ നടി സായ് പല്ലവി തന്റെ കുടുംബത്തിലെ ഒരാള്‍ തന്നെ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് വെളിപ്പെടുത്തുകയാണ്. വീട്ടുകാര്‍ അവനെ മോശമായി കാണുമോ എന്ന് ഭയന്നിരുന്നുവെന്ന് നടി പറയുന്നു.

1

മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് സായ് പല്ലവി പറയുന്നു. പരസ്പരം മനസ്സിലാക്കുന്ന മാതാപിതാക്കളെ ലഭിച്ചു എന്ന കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. എന്റെ കുടുംബത്തിലും ഇത്തരം ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. എന്റെ കസിന്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവന്‍ വളരെ കുറഞ്ഞ മാര്‍ക്കായിരുന്നില്ല സ്‌കോര്‍ ചെയ്തത്. എന്നാല്‍ അവന്‍ പ്രതീക്ഷിച്ച മാര്‍ക്ക് അതായിരുന്നില്ല. കുടുംബത്തിന് മുന്നില്‍ ഒരു പരാജയമായി കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല.

2

പരീക്ഷകള്‍ നിങ്ങള്‍ക്ക് എന്താവണമെന്നത് മാത്രമല്ല എന്നാണ് നിങ്ങള്‍ കരുതുന്നത്. കുടുംബത്തെ നിരാശപ്പെടുത്തരുതെന്ന് കൂടിയാണ് നിങ്ങള്‍ കരുതുന്നത്. ഇത് ശരിയായ ഒരു ഉത്തരമല്ല. നീറ്റ് പോലുള്ള പരീക്ഷകളുടെ പേരില്‍ നിങ്ങള്‍ ജീവനൊടുക്കരുതെന്ന് പറയുക എനിക്ക് എളുപ്പമല്ല. എന്നാല്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ ഉള്ളവരെ കുറിച്ചാണ് നമുക്ക് ചിന്തിക്കേണ്ടത്. അവര്‍ ഇത്രയും ഗൗരവമായി ആ പ്രശ്‌നത്തെ കാണരുത്. സ്വയം ഒരു പരാജയമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും ആ വ്യക്തി മറ്റൊരാളുമായി സംസാരിച്ച്, അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കണമെന്നും സായ് പല്ലവി പറഞ്ഞു.

3

ഞാനും ഇത്തരം ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. വൈകാരികമായ പ്രതിസന്ധി ഘട്ടങ്ങളായിരുന്നു അത്. എല്ലാവരെയും പോലും പ്രശ്‌നങ്ങള്‍ വരുന്ന സമയങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ സമയം നിങ്ങളുടെ മനസ്സ് മാറ്റി ആ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്ന ഒരാള്‍ ഉണ്ടാവേണ്ടതുണ്ട്. എനിക്ക് പരീക്ഷയുടെ പേരില്‍ ജീവനെടുക്കുന്ന കുറിച്ച് ഓര്‍ത്ത് സഹതപിക്കാനേ സാധിക്കൂ. പലരും പല സാഹചര്യങ്ങളില്‍ നിന്ന് വന്നവരായിരിക്കും. അവര്‍ക്ക് പല കഷ്ടപ്പാടുകളും ഉണ്ടാവാം. പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടാവാം. അതിന് സാധിക്കാതെ വരുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെടും. അതാണ് ആത്മഹത്യകള്‍ക്ക് കാരണം.

4

വളരെ ഹൃദയഭേദകമാണ് ഇത്. വെറും പതിനെട്ട് വയസ്സ് മാത്രമാണ് ഈ ജീവനെടുക്കുന്നവര്‍ക്ക് ഉള്ളത്. സ്‌കൂളില്‍ വെച്ച് എന്താണ് പഠിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓര്‍മയില്ല. കാരണം ഞാനത് ആസ്വദിച്ചിരുന്നില്ല. എന്നാല്‍ കോളേജില്‍ വെച്ച് പഠിച്ചതെല്ലാം ഓര്‍മയുണ്ട്. കാരണം അത് ഞാന്‍ ആസ്വദിച്ച് പഠിച്ചതാണ്. സമ്മര്‍ദത്തില്‍ പഠിക്കുന്ന കാര്യങ്ങളൊന്നും നിങ്ങള്‍ക്ക് ആസ്വദിക്കാനാവില്ല. എന്റെ കൈയ്യില്‍ പ്രചോദിപ്പിക്കുന്ന വാക്കുകളൊന്നുമില്ല. പക്ഷേ ഈ വിഷയത്തില്‍ ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്കൊപ്പം പ്രചോദിപ്പിക്കുന്ന വാക്കുകള്‍ പറയുന്നവര്‍ കൂടെയുണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും സായ് പല്ലവി പറഞ്ഞു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam
    5

    അതേസമയം നടന്‍ സൂര്യയും ഈ വിഷത്തില്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാര്‍ക്കുകളും പരീക്ഷകളുമല്ല ജീവിതത്തില്‍ എന്തെങ്കിലുമാകാനുള്ള കടമ്പയെന്ന് സൂര്യ പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ ഈ ജീവിതത്തില്‍ നമുക്ക് നേടാനുണ്ട്. ആത്മവിശ്വാസത്തോടെയിരിക്കൂ. ഈ വേദനയും ഭയവും കുറച്ച് നേരത്തേക്ക് മാത്രമാണ് ഉണ്ടാവുക. ജീവിതം അവസാനിപ്പിക്കുന്നത് നിങ്ങളെ സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ ശിക്ഷ നല്‍കുന്നത് പോലെയാണ്. തനിക്കും വളരെ കുറഞ്ഞ മാര്‍ക്കാണ് പരീക്ഷയില്‍ ലഭിച്ചിരുന്നതെന്നും സൂര്യ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+