Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമന്തയുടെ വിവാഹ മോചനത്തിന് പിന്നില്‍ ആമിര്‍, ഒരുപാട് സ്ത്രീകളുടെ ജീവിതം തകര്‍ത്തവനെന്ന് കങ്കണ

തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചുലച്ച വാര്‍ത്തയായിരുന്നു സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ സാധിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും, പരസ്പരമുള്ള ബന്ധം തുടരുമെന്നും സാമന്ത അറിയിച്ചിരുന്നു.

അതേസമയം ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടിയും വിവാദ നായികയുമായ കങ്കണ റണാവത്ത്. സാമന്തയുടെ വിവാഹ മോചനത്തിന് കാരണം ഒരു ബോളിവുഡ് സൂപ്പര്‍ താരമാണെന്ന് പറയുകയാണ് കങ്കണ. എന്നാല്‍ ഈ പ്രസ്താവന അതിരുകടന്നതായി പോയി. നടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

1

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു നടന്‍ പെട്ടെന്ന് തന്റെ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിരിക്കുകയാണ്. നാല് വര്‍ഷമായി ഇവര്‍ വിവാഹിതരായിരുന്നു. ഒരു ദശാബ്ദത്തോളം നടിയുമായി ബന്ധമുണ്ടായിരുന്നു ഈ പറയുന്ന നടന്. എന്നാല്‍ ഈ ദക്ഷിണേന്ത്യന്‍ താരം അടുത്തിടെ ഒരു ബോളിവുഡ് സൂപ്പര്‍ താരവുമായി ബന്ധപ്പെട്ടിരുന്നു. ബോളിവുഡിലെ വിവാഹ മോചന വിദഗ്ധനായി അറിയപ്പെടുന്ന താരമാണ് ഇയാള്‍. ഒരുപാട് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം തകര്‍ത്തവനാണ് ഈ ബോളിവുഡ് സൂപ്പര്‍ താരമെന്നും കങ്കണ പറഞ്ഞു.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

2

ആ ബോളിവുഡ് താരമാണ് ഈ ഡിവോഴ്‌സിന് പിന്നില്‍. അയാളുടെ ഉപദേശമാണ് വളരെ വേഗത്തില്‍ ഇത് സാധ്യമാക്കിയത്. ഇതൊരു കെട്ടുക്കഥയല്ല. ഞാന്‍ ആരെ കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുമെന്നും കങ്കണ പറഞ്ഞു. വിവാഹ മോചനങ്ങള്‍ എപ്പോള്‍ നടന്നാലും തെറ്റ് എപ്പോഴും പുരുഷന്‍മാരുടേതായിരിക്കും. ഇത് പരമ്പരാഗത വിശ്വാസമായി തോന്നാം. ഒരുപക്ഷേ മുന്‍ധാരണയില്‍ പറയുന്നതാവാം. എന്നാല്‍ പുരുഷനെയും സ്ത്രീയെയും ഇങ്ങനെയാണ് പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. ഒരേസമയം പുരുഷന്‍ വേട്ടക്കാരനും സ്ത്രീ വളര്‍ത്തി കൊണ്ടുവരുന്നവളുമാണെന്ന് കങ്കണ പറഞ്ഞു.

3

സ്ത്രീകളെ വസ്ത്രം മാറ്റുന്നത് പോലെ മാറ്റുന്നവരോട് ദയ കാണിക്കുന്നത് നിര്‍ത്തൂ, അവരെ അടുത്ത സുഹൃത്തക്കളെന്ന് പ്രഖ്യാപിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. വിവാഹ മോചനം ചെയ്യുന്ന നൂറ് സ്ത്രീകളെടുത്താല്‍ അതില്‍ ഒരു സ്ത്രീയുടെ ഭാഗത്ത് മാത്രമേ തെറ്റ് കാണാനാവൂ. ഇത്തരം പുരുഷന്‍മാരെയാണ് മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത്. ഇത്തരം ആളുകളെ കുറിച്ചാലോചിച്ച് ശരിക്കും നാണക്കേട് തോന്നു. ഈ മാധ്യമങ്ങള്‍ ഇത്തരം പുരുഷന്മാരെ വളര്‍ത്തി കൊണ്ടുവരും. എന്നിട്ട് സ്ത്രീകളെ വിലയിരുത്താന്‍ നടക്കും. വിവാഹ മോചന സംസ്‌കാരം മുമ്പൊന്നുമില്ലാത്ത വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

4

കങ്കണ വിവാഹ മോചന വിഷയത്തില്‍ ആമിര്‍ ഖാനെ ലക്ഷ്യമിട്ടാന്‍ വേറെയും കാരണങ്ങളുണ്ട്. അടുത്തിടെയാണ് കിരണ്‍ റാവുവുമായി ആമിര്‍ ഖാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇത് ആമിറിന്റെ രണ്ടാം ഭാര്യയായിരുന്നു. മറ്റൊന്ന് നാഗചൈതന്യ ആമിറിനൊപ്പം ലാല്‍ സിംഗ് ഛദ്ദ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നാഗചൈതന്യ. അടുത്തിടെ ആമിര്‍ ഖാന് സ്വന്തം വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. നാഗാര്‍ജുന അടക്കമുള്ളവര്‍ ഈ ചടങ്ങിലുണ്ടായിരുന്നു. അക്കിനേനി കുടുംബം മുഴുവന്‍ പങ്കെടുത്തിട്ടും, സാമന്ത ചടങ്ങിലുണ്ടായിരുന്നില്ല. ആമിറിനെ വേദനിക്കുന്ന മരണതുല്യമായ വേദന അനുഭവിക്കുന്ന അമ്മായി എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.

5

അതേസമയം സോഷ്യല്‍ മീഡിയയില്‍ കമന്റുകളൊക്കെ മ്യൂട്ട് ചെയ്ത് വെച്ചിരിക്കുകയാണ് സാമന്ത. ചേയ്‌സാം എന്ന ഹാഷ്ടാഗില്‍ വലിയ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇത് ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. നാഗാര്‍ജുനയും വേദനയോടെയാണ് ഈ വിവാഹ മോചനത്തെ കാണുന്നതെന്ന് കുറിച്ചിരുന്നു. സാമന്ത എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധകര്‍ ആകെ നിരാശയിലും സങ്കടത്തിലുമാണ്. തങ്ങള്‍ ഒരിക്കലും വിചാരിച്ചതല്ല ഈ വിവാഹ മോചനമെന്ന് അവര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്നാണ് സാമന്ത കുറിച്ചത്.

6

സാമന്തയും നാഗചൈതന്യയും കുറച്ച് കാലമായി വേര്‍പ്പെട്ടാണ് താമസിക്കുന്നതെന്നാണ് വിവരം. ഹൈദരാബാദിലെ വലിയൊരു ആഢംബര ഹോട്ടലിലാണ് കഴിഞ്ഞ ഒരു മാസം ചൈതന്യ താമസിക്കുന്നതെന്നാണ് വിവരം. ഇത് പരസ്പരം വിവാചമോചനം വാക്കാല്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു. നേരത്തെ സാമന്തയുടെ വീട്ടിലായിരുന്നു നാഗചൈതന്യ താമസിച്ചിരുന്നത്. ഇവിടെ നിന്ന് പിതാവ് നാഗാര്‍ജുനയ്‌ക്കൊപ്പം താമസിക്കാനായി നാഗചൈതന്യ പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വിവരങ്ങളോടൊന്നും അക്കിനേനി കുടുംബം പ്രതികരിച്ചിിരുന്നില്ല.

7

അക്കിനേനി കുടുംബത്തില്‍ നിന്ന് 200 കോടി ജീവനാംശവും വാങ്ങാന്‍ സാമന്ത തയ്യാറായിട്ടില്ല എന്നാണ് വിവരം. താന്‍ സ്വന്തം കഠിനാധ്വാനത്താല്‍ സമ്പാദിക്കുന്നയാളാണെന്നും, ഈ പണം വാങ്ങാനാവില്ലെന്നുമാണ് സാമന്ത പറഞ്ഞത്. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ലെന്നും നടി നാഗചൈതന്യയെ അറിയിച്ചിട്ടുണ്ട്. നേരത്തെ 200 കോടി ജീവനാംശമായി സാമന്ത ആവശ്യപ്പെട്ടത് നാഗാര്‍ജുനയെ അടക്കം അമ്പരിപ്പിച്ചിരുന്നു. ഇത്രയും തുക നാഗചൈതന്യക്ക് നല്‍കാനാവുമോ എന്നും അറിയില്ലായിരുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ നാഗചൈതന്യയേക്കാള്‍ മുമ്പിലാണ് സാമന്ത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+