ലെന്‍സ് കേസില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് ആര്യന്‍, സാനിറ്ററി പാഡിലും.... 4 വര്‍ഷമായി ഉപയോഗിക്കുന്നു
മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെയുള്ള കുരുക്ക് മുറുക്കി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യനില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ഏത് രീതിയിലാണെന്ന് വരെ എന്‍സിബി വെളിപ്പെടുത്തി. ഇത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. അതേസമയം സൂപ്പര്‍ താരങ്ങള്‍ അടക്കം ഷാരൂഖ് ഖാന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ശക്തമായ വാദത്തിനാണ് ഷാരൂഖ് ഒരുങ്ങുന്നത്.
പ്രമുഖ അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെ തന്നെ കേസില്‍ എത്തിയത് അതിന്റെ ലക്ഷണമാണ്. ആര്യനില്‍ നിന്ന് യാതൊന്നും പിടിച്ചെടുത്തില്ലെന്നാണ് മാനേഷിന്‍ഡെ പറഞ്ഞിരിക്കുന്നത്. ഉടന്‍ തന്നെ ആര്യന് ജാമ്യം കിട്ടാനും സാധ്യതയുണ്ട്.

റേവ് പാര്‍ട്ടിയില്‍ എന്‍സിബി റെയ്ഡ് നടത്തിയപ്പോള്‍ ആര്യന്‍ ഖാന്റെ ലെന്‍സ് കേസിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇതാണ് കേസില്‍ വഴിത്തിരിവായത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വെച്ചു എന്നതാണ് ഇതിലൂടെ എന്‍സിബി തെളിയിക്കാന്‍ ശ്രമിക്കുക. മറ്റ് പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്‌പെട്ടിയിലും മയക്കുമരുന്നകള്‍ ഉണ്ടായിരുന്നു. ഇതും പിടിച്ചെടുത്തവയിലുണ്ട്. ഈ ലെന്‍സ് ബോക്‌സും കൈവശം വെച്ചാണ് ആര്യന്‍ നടന്നിരുന്നത്. നാല് സുപ്രധാന വകുപ്പുകള്‍ എന്‍സിബി ചുമത്തിയതും അതുകൊണ്ടാണ്. നേരത്തെ ഒരു ദിവസത്തെ കസ്റ്റഡിയിലാണ് ആര്യനെ വിട്ടിരുന്നത്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സ്ത്രീകളുടെ സാനിറ്ററി പാഡുകളിലും മെഡിസിന്‍ ബോക്‌സുകളിലുമെല്ലാം മയക്കുമരുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളെല്ലാം എന്‍സിബി ദേശീയ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനിയും നിര്‍ണായക തെളിവുകള്‍ ആര്യനെതിരെയുണ്ട്. വാട്‌സ്ആപ്പ് ചാറ്റുകളില്‍ ആര്യനും സുഹൃത്തും മയക്കുമരുന്നിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒന്നിലധികം തവണ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും വാങ്ങുന്നതിനെ കുറിച്ചുമെല്ലാം ആര്യന്‍ സംസാരിച്ചുവെന്ന് എന്‍സിബി കണ്ടെത്തി. ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ അടക്കമുള്ളവ റെയ്ഡില്‍ കണ്ടെത്തുകയും ചെയ്തു. എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പ്രതികളിലൂടെ മയക്കുമരുന്ന് സംഘത്തിലേക്ക് എത്താനാവുമെന്നാണ് എന്‍സിബിയുടെ കണക്കുകൂട്ടല്‍.

അതേസമയം ആര്യനെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ് ഖാന്‍. എന്‍സിബി ആര്യനെ കൂടുതല്‍ സമയം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ദിവസത്തെ കസ്റ്റഡിയിലാണ് ആര്യന്‍. ഇന്ന് ആര്യന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി അപേക്ഷിക്കും. അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം, വില്‍പ്പന, വാങ്ങല്‍, എന്നിവയ്ക്കാണ് ആര്യനെതിരെ എന്‍സിബി ഉയര്‍ത്തുന്ന ആരോപണങ്ങള്‍. എന്നാല്‍ വാട്‌സ്ആപ്പ് തെളിവ് മാത്രം മുന്നോട്ട് വെച്ച് കേസില്‍ കുരുക്ക് മുറുക്കാന്‍ എന്‍സിബിക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്.

ചോദ്യം ചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞുവെന്ന് എന്‍സിബി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആര്യന്‍ ഖാന്‍ പറഞ്ഞത്. ഇത് കേസിലെ നിര്‍ണായക വെളിപ്പെടുത്തലാണ്. ബ്രിട്ടന്‍, ദുബായ്, എന്നിവ അടക്കമുള്ള വിദേശ രാജ്യങ്ങളിലായിരുന്നപ്പോള്‍ ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ആര്യന്‍ ഖാന്‍ ഏറ്റുപറഞ്ഞ കാര്യങ്ങളാണ് ഇത്. ഇതില്‍ ആര്യന്‍ ഖാനും അര്‍ബാസ് മെര്‍ച്ചന്റും കഴിഞ്ഞ 15 വര്‍ഷത്തോളമായി സുഹൃത്തുക്കളാണ്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവിനനുസരിച്ചാണ് ശിക്ഷയുടെ കാലാവധി വര്‍ധിക്കുക.

ബോളിവുഡ് താരങ്ങള്‍ ഷാരൂഖിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ഷാരൂഖിന്റെ മന്നത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എത്തിയത്. റേഞ്ച് റോവര്‍ കാറില്‍ എത്തിയ സല്‍മാന്‍ മാധ്യമങ്ങളോട് കൈവീശി കാണിക്കുന്നുണ്ടായിരുന്നു. തനിക്ക് പോകാന്‍ വഴി അനുവദിക്കണമെന്നും സല്‍മാന്‍ പറയുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടി ആര്യനെ വെറുതെ വിടൂ എന്നാണ് അപേക്ഷിച്ചത്. ഒരു റെയ്ഡ് നടന്നു, പലരും പിടിക്കപ്പെട്ടു, ഈ കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് നമ്മള്‍ ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ നടപടികള്‍ മുന്നോട്ട് പോവുകയാണ്. ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസമെങ്കിലും നല്‍കൂ എന്ന് സുനില്‍ ഷെട്ടി പറഞ്ഞു.

ബോളിവുഡില്‍ എന്തെങ്കിലുമൊക്കെ എപ്പോള്‍ നടന്നാലും മാധ്യമങ്ങള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. നേരത്തെ തന്നെ നിഗമനങ്ങളില്‍ എത്താന്‍ ശ്രമിക്കും. ആ കുട്ടിക്ക് ഒരവസരം നല്‍കൂ.സത്യം പുറത്തുവരട്ടെ.അതുവരെ അവനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സുനില്‍ ഷെട്ടി പറഞ്ഞു. ഗായിക സുചിത്ര കൃഷ്ണമൂര്‍ത്തിയും ഷാരൂഖിനെ പിന്തുണച്ച് രംഗത്ത് വന്നു. സ്വന്തം കുട്ടിക്ക് പ്രശ്‌നങ്ങളുവുന്നത് ഒരു രക്ഷിതാവ് കാണുന്നതിനേക്കാള്‍ കഠിനമായ മറ്റൊരു കാര്യമില്ലെന്ന് സുചിത്ര പറഞ്ഞു. നേരത്തെയുള്ള റെയ്ഡുകള്‍ ഒന്ന് നോക്കൂ. ഒന്നും ബോളിവുഡിനെതിരെ കണ്ടെത്തിയിട്ടില്ല. പ്രശസ്തര്‍ വരുന്നത് കൊണ്ട് മാത്രമാണ് കേസ് ഇങ്ങനെ നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഷാരൂഖ് ആവശ്യമില്ലെങ്കിലും അദ്ദേഹത്തിനൊപ്പമാണ് പൂജാ ഭട്ട് കുറിച്ചു.












Click it and Unblock the Notifications