Get Updates
Get notified of breaking news, exclusive insights, and must-see stories!

കളി കാര്യമായി, രാജ് കുന്ദ്രയെ തൊട്ടപ്പോള്‍ കളത്തിലിറങ്ങി ശില്‍പ്പ ഷെട്ടി, 50 കോടിയുടെ മാനനഷ്ടക്കേസ്

മുംബൈ: കളിച്ച് കളിച്ച് കാര്യമായി. ഷെര്‍ലിന്‍ ചോപ്രയ്ക്ക് അത് ശരിക്കും മനസ്സിലായിരിക്കുകയാണ്. നടിക്കെതിരെ ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും ചേര്‍ന്ന് 50 കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. നേരത്തെ രാജ് കുന്ദ്രയ്‌ക്കെതിരെ പോലീസ് കേസ് അടക്കം നല്‍കിയിരുന്നു ഷെര്‍ലിന്‍ ചോപ്ര. തന്നെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നായിരുന്നു പ്രധാന പരാതി.

നേരത്തെ തന്നെ ശില്‍പ്പ ഷെട്ടിയുടെ അഭിഭാഷകര്‍ ഷെര്‍ലിനെതിരെ നിയമനടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെയായിരുന്നു നടിയുടെ പരാമര്‍ശങ്ങള്‍. ഷെര്‍ലിന്റെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ചു.

1

ജുഹു പോലീസ് സ്‌റ്റേഷനിലായിരുന്നു ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയത്. രാജ് കുന്ദ്രയ്ക്ക് അധോലോകവുമായി ബന്ധമുണ്ടെന്ന് നടി ആരോപിച്ചിരുന്നു. താന്‍ മുമ്പ് പരാതി നല്‍കിയപ്പോള്‍, അത് പിന്‍വലിപ്പിക്കാന്‍ അധോലോകത്തെ ഉപയോഗിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. തന്നെ അവര്‍ ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ പറഞ്ഞു. രാജ് കുന്ദ്ര തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്ന ഷെര്‍ലിന്‍ ആരോപിച്ചു.പല പെണ്‍കുട്ടികളുടെയും ശരീരപ്രദര്‍ശനം വീഡിയോയില്‍ ചിത്രീകരിച്ച് പണമുണ്ടാക്കുകയും, എന്നാല്‍ ആ പെണ്‍കുട്ടികള്‍ക്ക് പണമൊന്നും നല്‍കാതെ രാജ് കുന്ദ്ര വഞ്ചിച്ചുവെന്നും ഷെര്‍ലിന്‍ പറഞ്ഞു.

2

നേരത്തെ രാജ് കുന്ദ്രയുടെ കമ്പനിക്ക് വേണ്ടി ഷെര്‍ലിന്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ തന്നെ ഈ മേഖലയിലേക്ക് പ്രചോദനം നല്‍കി കൊണ്ടുവന്നത് രാജ് കുന്ദ്രയാണെന്ന് ഷെര്‍ലിന്‍ വെളിപ്പെടുത്തിയിരുന്നു. ശില്‍പ്പ ഷെട്ടിക്ക് തന്റെ വീഡിയോകള്‍ ഇഷ്ടമാണെന്നും അതുകൊണ്ടാണ് താന്‍ അത് ചെയ്തതെന്നും ഷെര്‍ലിന്‍ പറഞ്ഞു. തന്റെ വീഡിയോകള്‍ പലതും ഉപയോഗിച്ച് രാജ് കുന്ദ്ര മുതലെടുപ്പാണ് നടത്തിയത്. തനിക്ക് പണമൊന്നും കിട്ടിയിരുന്നില്ലെന്നും നടി വ്യക്തമാക്കി. അതേസമയം കേസില്‍ ഷെര്‍ലിന്‍ ചോപ്രയെ ഉപയോഗിച്ച് രാജ് കുന്ദ്രയെ പൂട്ടാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവര്‍ സാക്ഷിയാവാനാണ് സാധ്യത.

3

ലൈംഗിക പീഡനം, വഞ്ചന, എന്നിവയ്‌ക്കെല്ലാം രാജ് കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും, പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഷെര്‍ലിന്‍ പറഞ്ഞു. രാജ് കുന്ദ്രയെയും ശില്‍പ്പ ഷെട്ടിയെയും ഷെര്‍ലിന്റെ നീക്കങ്ങള്‍ ചൊടിപ്പിച്ചിരുന്നു. ഇവര്‍ കേസ് നല്‍കി ദിവസങ്ങള്‍ പിന്നിടും മുമ്പാണ് മാനനഷ്ടക്കേസ് ഇരുവരും ചേര്‍ന്ന് നല്‍കിയത്. വ്യാഴാഴ്ച്ച രാജ് കുന്ദ്രയും ശില്‍പ്പ ഷെട്ടിയും അടങ്ങുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഷെര്‍ലിന്‍ ചോപ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശില്‍പ്പയുടെയും രാജ് കുന്ദ്രയുടെയും ലീഗല്‍ ടീം വാര്‍ത്താസമ്മേളനം വിളിച്ച് വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

4

ഷെര്‍ലിന്‍ പറഞ്ഞതെല്ലാം നുണയാണ്. അതില്‍ യാഥാര്‍ത്ഥ്യമേയില്ല. യാതൊരു തെളിവും അക്കാര്യത്തില്‍ ഇല്ല. ശില്‍പ്പ ഷെട്ടിയെയും രാജ് കുന്ദ്രയെയും അപമാനിതരാക്കി പണം തട്ടാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നതെന്ന് ഇവരുടെ ലീഗല്‍ ടീം പറഞ്ഞു. വിവാദത്തിനും മാധ്യമശ്രദ്ധയ്ക്കും വേണ്ടിയാണ് ഷെര്‍ലിന്‍ ഇതിലേക്ക് ശില്‍പ്പ ഷെട്ടിയെ കൂടി വലിച്ചിഴച്ചിരിക്കുന്നത്. അതുകൊണ്ട് 50 കോടിയുടെ മാനനഷ്ടക്കേസ് നടിക്കെതിരെ നല്‍കിയെന്നും ഇവര്‍ പറഞ്ഞു. രാജ് കുന്ദ്ര പോണ്‍ വീഡിയോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ചോപ്ര ഓരോ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നേരത്തെ ഇതിനോട് ശില്‍പ്പയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല.

5

അതേസമയം കേസില്‍ ഇതോടെ വലിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. നേരത്തെ ഗെഹനാ വസിഷ്ട് ഷെര്‍ലിനെതിരെ രംഗത്ത് വന്നിരുന്നു. ഷെര്‍ലിന്‍ ഇന്ന് കാണുന്ന നിലയിലെത്തിയത് രാജ് കുന്ദ്രയുടെ സഹായത്തോടെയാണെന്ന് അവര്‍ പറഞ്ഞിരുന്നു. പകരം ഈ കേസ് ഉപയോഗിച്ച് ഷെര്‍ലിന്‍ പബ്ലിസിറ്റി ഉണ്ടാക്കുകയാണെന്നും ഗെഹ്ന പറഞ്ഞിരുന്നു. പീഡനക്കേസ് തെളിവ് ലഭിച്ചാല്‍ രാജ് കുന്ദ്ര മറ്റൊരു കുരുക്കില്‍ കൂടി വീഴും. ശില്‍പ്പ ഷെട്ടിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് കേസ് ദുര്‍ബലമായെന്നോ ശില്‍പ്പ രക്ഷപ്പെടുമെന്നോ പറയാനാവില്ല. ഷെര്‍ലിന്റെ വെളിപ്പെടുത്തല്‍ അതുകൊണ്ട് നിര്‍ണായകമാണ്.

റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+