കാഴ്ച്ച തിരിച്ചുകിട്ടിയോ? വൈക്കം വിജയലക്ഷ്മിയുടെ മറുപടി വൈറല്‍, റെറ്റിന മാറ്റിവെച്ചാല്‍ ശരിയാവും
ഗായിക വൈക്കം വിജയലക്ഷ്മി പാട്ടുകള്‍ മലയാളികള്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്തുവെക്കുന്നതാണ്. അവര്‍ പാടുമ്പോള്‍ കണ്ണിന് കാഴ്ച്ചയില്ല എന്നതൊക്കെ മലയാളികള്‍ മറക്കും എന്ന് വരെ പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയലക്ഷ്മിക്ക് കാഴ്ച്ച തിരിച്ച് കിട്ടി എന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍
പലയാളുകളും ഇതില്‍ സന്തോഷം പങ്കിടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തനിക്ക് കാഴ്ച്ച തിരിച്ചുകിട്ടിയിട്ടില്ലെന്ന് വിജയലക്ഷ്മി പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളൊക്കെ വ്യാജമാണെന്ന് ഗായിക പറയുന്നു. തന്റെ ഓപറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ചും വിജയലക്ഷ്മി തുറന്ന് പറഞ്ഞിട്ടുണ്ട്.

കാഴ്ച്ചശക്തി തിരിച്ചുകിട്ടിയെന്ന വ്യാജപ്രചാരണം ശക്തമായതോടെ താന്‍ പലയിടങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണെന്ന് വിജയലക്ഷ്മി പറയുന്നു. അത്തരമൊരു വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് തനിക്കറിയില്ലെന്നും ഇത്തരം തെറ്റിദ്ധാരണങ്ങള്‍ എന്തിനാണ് പടച്ചുവിടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വിജയലക്ഷ്മി പറയുന്നു. എനിക്ക് കാഴ്ച്ച തിരിച്ച് കിട്ടിയിട്ടില്ല. ഈ വാര്‍ത്ത ആരാണ് സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല. കാഴ്ച്ച തിരിച്ച് കിട്ടാനുള്ള ചികിത്സ തുടങ്ങിയിട്ടില്ല. ആ ചികിത്സയ്ക്ക് മുന്നോടിയായി ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ടെന്നും വിജയലക്ഷ്മി വ്യക്തമാക്കി. അതേസമയം സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനാണ് വിജയലക്ഷ്മി വിരാമമിട്ടത്.

കണ്ണിലേക്കുള്ള രക്തക്കുഴലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. റെറ്റിനയുടെ ചികിത്സയാണ് ഇനി നടത്താനുള്ളത്. റെറ്റിന മാറ്റി വെച്ചാല്‍ കാഴ്ച്ച ലഭിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. തുടര്‍ ചികിത്സ നടത്താനായി അടുത്ത വര്‍ഷം അമേരിക്കിയിലേക്ക് പോകാനാവുമെന്നാണ് പ്രതീക്ഷ. എനിക്ക് കാഴ്ച്ച കിട്ടിയെന്ന വ്യാജ പ്രചാരണം ആരാണ് നടത്തുന്നതെന്നും, അത് എന്തിനാണെന്നും അറിയില്ല. വിവരം അന്വേഷിച്ച് പലരും വിളിക്കുന്നുണ്ട്. അവരോടെല്ലാം മറുപടി പറഞ്ഞ് മടുത്തു. കാഴ്ച്ച ഇല്ലാത്ത എന്നോട് ഇപ്പോള്‍ കണ്ണൊക്കെ കാണാമല്ലോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അതൊരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ വ്യാജ പ്രചാരണം ആരും വിശ്വസിക്കരുത്. കാഴ്ച്ച കിട്ടാനായി എനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും വിജയലക്ഷ്മി പറഞ്ഞു.

നേരത്തെയും ഇക്കാര്യത്തില്‍ വിജയലക്ഷ്മി വിശദീകരണം നടത്തിയിരുന്നു. യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം പേര്‍ വിളിക്കുന്നുണ്ട്. എന്റെ ചികിത്സ ഇപ്പോള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിന്റെ പുരോഗതിയുണ്ട്. കൂടുതല്‍ വെളിച്ച് കണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കാഴ്ച്ച തിരിച്ചുകിട്ടിയിട്ടില്ല. അടുത്ത വര്‍ഷമാണ് ഇനി അമേരിക്കയില്‍ പോയി ബാക്കി ചികിത്സകള്‍ കൂടി നടത്തേണ്ടത്. അതിന് ശേഷം മാത്രമേ കാഴ്ച്ച ലഭിക്കൂ. ആരോ തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും തനിക്ക് കാഴ്ച്ച ലഭിച്ചുവെന്ന് വാര്‍ത്ത നല്‍കിയതെന്നും വിജയലക്ഷ്മി പറഞ്ഞു. എല്ലാം ശരിയായതിന് ശേഷം കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും ഗായിക വ്യക്തമാക്കി.

ആരാധകരും വിജയലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷം പങ്കുവച്ചിരുന്നു. വിജയലക്ഷ്മിയുടെ കാഴ്ച്ച തിരികെ കിട്ടാന്‍ വേണ്ടി ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട്. കാഴ്ച്ച തിരിച്ച് കിട്ടി എന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു, ഈ വാര്‍ത്ത ശരിയായി വരാന്‍. താങ്കള്‍ക്ക് കാഴ്ച്ചശക്തി തിരികെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളുണ്ട്. അത് ദൈവം കാണാതിരിക്കില്ല. ദൈവത്തിന്റെ കൈയ്യൊപ്പാണ് നിങ്ങള്‍. ഇനി സംഭവിക്കുന്നതിനെല്ലാം നല്ലതിനാവട്ടെ എന്നിങ്ങനെ നിരവധി കമന്റുകളാണ് നേരത്തെ കാഴ്ച്ച തിരികെ ലഭിച്ചുവെന്ന വാര്‍ത്ത തള്ളിക്കൊണ്ട് വിജയലക്ഷ്മി ചെയ്ത വീഡിയോക്ക് താഴെ വന്നിരിക്കുന്നത്.

നേരത്തെ ഇതേ തരത്തില്‍ വിജയലക്ഷ്മിയുടെ ദാമ്പത്യ ജീവിതത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നും, വിവാഹ മോചനം ഉണ്ടാവുമെന്ന തരത്തിലും തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊവിഡ് കാലത്തായിരുന്നു ഈ അഭ്യൂഹങ്ങളും ഉയര്‍ന്നത്. വിജയലക്ഷ്മി പുറത്തേക്ക് കാണുന്നില്ലെന്നത് അടക്കമുള്ള ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും പരാമര്‍ശം. ഇതിനെതിരെ പിതാവ് മുരളീധരനും രംഗത്ത് വന്നിരുന്നു. മകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും സുഖമായിരിക്കുമെന്നും അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കൊറോണയും ലോക്ഡൗണും കാരണാണ് പുറത്തിറങ്ങാതെ വന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. മകള്‍ സന്തോഷത്തോടെ വീട്ടില്‍ ഇരിക്കുന്നുണ്ട്. മറ്റ് ചര്‍ച്ചകള്‍ അനാവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം അനൂപിന് മുമ്പ് വിജയലക്ഷ്മിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം സംഗീതം ഉപേക്ഷിക്കണമെന്ന് പ്രതിശുത വരന്‍ ആവശ്യപ്പെട്ടതാണ് വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം. പിന്നീട് വര്‍ഷങ്ങളായി വിജയലക്ഷ്മിയുടെ കുടുംബവുമായി അടുപ്പമുള്ള അനൂപുമായി ഗായികയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം ആരംഭിച്ചത്. ഗായിക വിവാഹ മോചിതയാവുകയാണോ എന്ന തരത്തില്‍ അനാവശ്യ അഭ്യൂങ്ങളായിരുന്നു പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് പിതാവ് മറുപടിയുമായി എത്തിയത്.
തൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പം