കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളത്ത് പ്രതിഭ, അരൂരില്‍ ദലീമ; ആലപ്പുഴ ചുവന്ന് തന്നെ!

Google Oneindia Malayalam News

ഇത്തവണയും ആലപ്പുഴ ജില്ല ഇടതിനൊപ്പം തന്നെ നിന്നു. ആകെയുള്ള ഒമ്പതില്‍ എട്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെയാണ് വിജയം ഉറപ്പിചിരിക്കുന്നത്. എല്ലാവരും ഉറ്റുനോക്കിയിരുന്ന കായംകുളം, അരൂര്‍, ആലപ്പുഴ, മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷം തന്നെയാണ് മുന്നില്‍.

കായംകുളത്ത് യുഡിഎഫിന്റെ യുവസ്ഥാനാര്‍ത്ഥിയായ അരിത ബാബു ഇടയ്‌ക്കൊന്ന് മുന്നേറാനുള്ള സാധ്യത കാണിച്ചുവെങ്കിലും ഒടുവില്‍ വിജയം യു പ്രതിഭയ്ക്ക് ഒപ്പമായിരുന്നു. 6279 വോട്ടുകളുട ലീഡാണ് യു പ്രതിഭ എംഎല്‍എ സ്വന്തമാക്കിയതെന്നാണ് ഒടുവിലത്തെ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. അരൂരില്‍ ദലീമ ജോജോ 6077 വോട്ടുകളുടെ ലീഡുമായി വിജയം നേടിയെന്നാണ് ഒടുവിലത്തെ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Alapuzha

ചേര്‍ത്തലയില്‍ പി പ്രസാദ് 7595 വോട്ടുകളുടെ ലീഡും അമ്പലപ്പുഴയില്‍ എച്ച് സലാം 10379 വോട്ടുകളുടെ വമ്പന്‍ ലീഡോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം എല്ലാവരും ഉറ്റുനോക്കിയ ആലപ്പുഴ മണ്ഡലത്തില്‍ പിപി ചിത്തരഞ്ജന്‍ പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡുമായി വിജയം സ്വന്തമാക്കി. ചെങ്ങന്നൂരില്‍ സജി ചെറിയാനും കുട്ടനാട്ടില്‍ തോമസ് കെ തോമസും മാവേലിക്കരയില്‍ എംഎസ് അരുണ്‍കുമാറും വിജയം ഉറപ്പിച്ചു കഴിഞ്ഞു.

ജില്ലയില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായത് ഹരിപ്പാട് മാത്രമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് ഇത്തവണം ജില്ലയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്ത്രണ്ടായിരിത്തിലധികം വോട്ടുകളുടെ ലീഡാണ് ചെന്നിത്തലയ്ക്കുള്ളത്.

Recommended Video

cmsvideo
LDF Candidate KK Shailaja Won, Defeated Illikkal Augusthy

English summary
Kerala Assembly Election Results 2021 Alazpuzha Stands With LDF Once Again, Read More In Malayalam Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X