Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാൻ അതിനകത്തിരുന്ന് കരയുകയായിരുന്നു, ഇതെല്ലാം കണ്ടോണ്ട്; സിനിമ കണ്ടശേഷം നജീബിന്റെ പ്രതികരണം

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയറ്റുകളിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ട എല്ലാവർക്കും പറയാനുള്ളത് ഒറ്റ അഭിപ്രായം ക്ലാസിക്ക് സിനിമ എന്ന്. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ ഉള്ളവർ എടുത്ത പ്രയത്‌നത്തേയു സഹിച്ച കഷ്ടപ്പാടുകളെയും എത്ര അഭിനന്ദിച്ചാലും മതിയകില്ലെന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തർക്കും പറയാനുള്ള കാര്യം.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്. യഥാർത്ഥ സംഭവമാണ് നോവലിലൂടെ ബെന്യാമിൻ പുറത്തെത്തിച്ചത്. ആറാട്ടുപുഴക്കാരൻ ആയ നജീബ് അനുഭവിച്ച ജീവതമാണ് പൃഥ്വിരാജ് സ്‌ക്രീൻ അവതരിപ്പിച്ചത്. ആടുജീവിതത്തിന്റെ പ്രദർശനം കാണാൻ നജീബും എത്തിയിരുന്നു.

NAJEEB

"ഞാൻ അതിനകത്തിരുന്ന് കരയുകയായിരുന്നു, ഇതെല്ലാം കണ്ടോണ്ട്..." എന്നാണ് സിനിമ കണ്ടിറങ്ങിയ നജീബ് ആദ്യം പ്രതികരിച്ചത്. താൻ അനുഭവിച്ച അതേ കാര്യങ്ങളാണ് സിനിമയിൽ കണ്ടതെന്നും നജീബ് പറഞ്ഞു.

ജീവിതത്തിലെ വളരെ വിഷമം നിറഞ്ഞ അവസരത്തിലാണ് നജീബ് തന്റെ ജീവിതം സ്ക്രീനിൽ കാണാൻ എത്തിയത്. നജീബിന്റെ മകൻ സഫീറിന്റെ ഒന്നര വയസ്സുകാരയായ മകൾ സഫാ മറിയത്തിന്റെ വേർപാട്. കൊച്ചുമകളുടെ വേർപാടിന്റെ ദുഃഖത്തിലും മരുഭൂമിയിൽ താൻ അനുഭവിച്ച നോവുകൾ കാണാൻ അദ്ദേഹം എത്തുകയായിരുന്നു. സിനിമ കാണാൻ വരണമെന്ന സംവിധായകൻ ബ്ലെസിയുടെ സ്നേഹപൂർണമായ ആവശ്യത്തിന് വഴങ്ങിയാണ് അദ്ദേഹം സിനിമ കാണാൻ എത്തിയത്.

'എൻറെ മോൻറെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിർബന്ധം കൊണ്ട് സിനിമ കാണാൻ വന്നതാണ്, വീട്ടിൽ നിന്ന് ആരും ഇല്ല, പടം വിജയിക്കണം എന്ന് മാത്രമാണ് പറയാനുള്ളത് നജീബ് പറയുന്നു

അതേ സമയം, ഇന്ന് നജീബിനെക്കുറിച്ചും ബെന്യാമിൻ പങ്കുവെച്ച കുറിപ്പും വൈറൽ ആയിരുന്നു. പടത്തിന്റെ റിലീസ് ദിവസം തനിക്കും കൂട്ടുകാർക്കും ഇടാൻ ഒരു സെറ്റ് ടി-ഷേർട്ട് വേണമെന്നായിരുന്നു നജീബ് ആവശ്യപ്പെട്ടിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബെന്നും പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണമെന്ന് ഇന്നലെ അതെത്തിച്ചുവെന്നും രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തുവെന്നും ബെന്യാമിൻ പറഞ്ഞു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെന്നുെം ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണുമെന്നും അദ്ദേഹം കുറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+